ഫ്ളാറ്റ് കിട്ടിയപ്പോൾ കരഞ്ഞു, അത് എന്തിനായിരുന്നു എന്ന് മുകേഷ്

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന നായികയാണ് നവ്യ നായർ.  നവ്യ നായരോട് സ്നേഹവും  ആരാധനയും തോന്നാത്ത മലയാളികൾ ചുരുക്കം ആണ്. ഒരു സിനിമ നടി എന്ന നിലയിൽ അല്ല, സ്വന്തം വീട്ടിലെ കുട്ടി എന്ന തരത്തിൽ ആണ് പലരും താരത്തെ കാണുന്നത്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിലെ നായികമാരിൽ മുൻപന്തിയിൽ തന്നെയാണ് താരത്തിന്റെ സ്ഥാനവും. ഇഷ്ട്ടം എന്ന ദിലീപ് ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരം അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക നായകന്മാർക്കും ഒപ്പം ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. ഇപ്പോൾ നവ്യ നായരെ കുറിച്ചും മണിക്കുട്ടനെ കുറിച്ചും മുകേഷ് ചോദിച്ച ഒരു ചോദ്യം ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

അന്ന് കലോത്സവ വേദിയിൽ വെച്ച് മത്സരത്തിൽ ജയിക്കാൻ കഴിയാഞ്ഞതിന്റെ പേരിൽ നവ്യ നായർ കരഞ്ഞു. എന്നാൽ പിറ്റേന്ന് പാത്രത്തിൽ വന്നത് നവ്യ നായരുടെ മുഖം ആയിരുന്നു. ഒന്നാം സ്ഥാനം നേടിയ അമ്പിളി ദേവിയെ കുറിച്ചുള്ള വാർത്തകളോ പടങ്ങളോ ഇല്ലായിരുന്നു എങ്കിലും നവ്യ കരയുന്ന ചിത്രം പത്രങ്ങളിൽ വന്നിരുന്നു. എന്നാൽ ഇന്ന് മത്സരത്തിൽ ഒന്നാം സമ്മാനം നേടി ഫ്‌ളാറ്റ് ലഭിച്ചപ്പോൾ മറ്റൊരാളും കരഞ്ഞു. ആ ചിത്രം കണ്ടപ്പോൾ ഞാൻ കരുതി മത്സരത്തിൽ പരാജയപെട്ടതിനു ആയിരിക്കും കരയുന്നത് എന്ന്. എന്നാൽ പിന്നെ ആണ് ജയിച്ചതിനു ആണ് കരഞ്ഞത് എന്ന് മനസ്സിലായത് എന്നുമാണ് മുകേഷ് പറഞ്ഞത്. എന്നാൽ മുകേഷിന്റെ വാക്കുകൾക്ക് മറുപടിയുമായി മണികുട്ടനും പ്രതികരണം അറിയിച്ചിരുന്നു.

ഒരിക്കലും ആ മത്സരത്തിൽ ജയിക്കും എന്ന് താൻ കരുതി ഇല്ലായിരുന്നു എന്നും മത്സരത്തിനിടയിൽ തനിക് ചില പ്രശ്നങ്ങൾ ഉണ്ടായി കുറച്ച് ദിവസം താൻ മാറി നിന്നിരുന്നു എന്നും അപ്പോൾ തന്നെ ഞാൻ പരാജയം ഉറപ്പിച്ചിരുന്നു എന്നുമാണ് മണിക്കുട്ടൻ പറഞ്ഞത്.  എന്നാൽ ഒൻപതര കോടി ജനങ്ങളുടെ പിന്തുണയോടെയാണ് ഞാൻ ജയിച്ചത് എന്ന് കേട്ടപ്പോൾ തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നും അവർ എന്നോട് കാണിച്ച സ്നേഹത്തിനു മറുപടിയായി എനിക്ക് തിരിച്ച് കൊടുക്കാൻ ഉണ്ടായിരുന്നത് എന്റെ കണ്ണുന്നീർ ആയിരുന്നു എന്നുമാണ് മണിക്കുട്ടൻ പ്രതികരിച്ചത്.