ഈ മുഖം വെച്ച് അഭിനയിക്കാൻ കഴിയില്ല എന്നാണ് അന്നവർ മോഹൻലാലിനോട് പറഞ്ഞത്

പലപ്പോഴും സിനിമയ്ക് അകത്തും പുറത്തും ഉള്ള നിരവധി കഥകൾ ആണ് മുകേഷ് പൊതു വേദികളിൽ വെച്ചും ചാനൽ പരിപാടികളിൽ വെച്ചുമൊക്കെ ആരാധകരുമായി പങ്കുവെക്കുന്നത്. ഇത്തരത്തിൽ മുകേഷ് പറയുന്ന കഥകൾ കേൾക്കാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആണ്. കാരണം മുകേഷ് കഥ പറയുന്ന രീതി ഒരു പ്രത്യേക ശൈലിൽ ആണ്.

അത് കൊണ്ട് തന്നെ തന്റെ കഥകൾ എല്ലാം കോർത്തിണക്കി കൊണ്ട് മുകേഷ് ഒരു ചെറു പുസ്തകവും പ്രകാശനം ചെയ്തിരുന്നു. പല താരങ്ങളെ കുറിച്ചും പല കഥകളും മുകേഷ് ഇതിനോടകം പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ മോഹൻലാലിനെ കുറിച്ച് താരം പറഞ്ഞ ഒരു കഥ ആണ് വീണ്ടും പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ തുടക്ക കാലത്തെ കുറിച്ച് ആണ് മുകേഷ് പറയുന്നത്.

മുകേഷിന്റെ വാക്കുകൾ ഇങ്ങനെ, മോഹൻലാലിന്റെ ആദ്യ ചിത്രമാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ ചിത്രത്തിന്റെ ഓഡിഷന് മോഹൻലാൽ എത്തിയ സമയത്ത് ഫാസിലും ജിജോയും മറ്റു രണ്ടു സംവിധായകരും ആണ് മോഹൻലാലിന്റെ ഓഡിഷൻ ചെയ്യാൻ ഉണ്ടായിരുന്നത്. വില്ലൻ വേഷത്തിനായുള്ള ഓഡിഷൻ ആയിരുന്നു അവിടെ നടന്നത്.

മോഹൻലാലിനെ കണ്ടതിന് ശേഷം മറ്റുള്ള രണ്ടു സംവിധായകരും അഭിനയിക്കാൻ കൊള്ളാത്ത മുഖം എന്നാണ് മോഹൻലാലിനെ കുറിച്ച് പറഞ്ഞത്. ഈ മുഖം വെച്ച് അഭിനയിക്കാൻ കഴിയില്ല എന്ന് അവർ മുദ്ര കുത്തിയപ്പോൾ ഫാസിലും ജിജോയും നൂറിൽ നൂറു മാർക്ക് ആണ് മോഹൻലാലിന് നൽകിയത്. അങ്ങനെയാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്.

വെറും രണ്ടായിരം രൂപ ആയിരുന്നു മോഹൻലാലിന്റെ അന്നത്തെ പ്രതിഫലം. അന്നത്തെ കാലത്ത് രണ്ടായിരം രൂപ എന്നാൽ ചെറുതല്ലാത്ത ഒരു തുക ആയിരുന്നു എന്നത് സത്യമാണ്. എന്നാൽ തന്റെ ആദ്യ പ്രതിഭലമായ രണ്ടായിരം രൂപ മോഹൻലാൽ തന്റെ വീട്ടിലേക്ക് കൊണ്ട് പോയില്ല. പകരം ഒരു അനാഥാലയത്തിന് ആണ് മോഹൻലാൽ ആ തുക നൽകിയത്.

Check Also

അടുത്ത വിജയിയാകാനുള്ള കഴിവോ മാസ് പെർഫോമൻസോ വാക് ചാതുര്യമോ ഒന്നും ജിന്റോയ്ക്ക് ഇല്ല

ബിഗ് ബോസ് മത്സരാർത്ഥിയായ ജിന്റോയെ കുറിച്ച് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ …

Leave a Reply