ഈ രണ്ടു ചിത്രങ്ങളിലും ദിലീപ് തന്നെയാണ് നായകനായി എത്തിയത്


ദിലീപ് നായകനായി 2002 ൽ പുറത്തിറങ്ങിയ ചിത്രമാണ് മീശ മാധവൻ. ചിത്രം ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആരാധകർ ഏറെയാണ് ചിത്രത്തിന്. ദിലീപിനെ കൂടാതെ ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ജഗതി, ഇന്ദ്രജിത്ത് സുകുമാരൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കെ പി എ സി ലളിത, സുകുമാരി, ജ്യോതിർമയി, കാർത്തിക തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. കാവ്യ മാധവൻ ആണ് ചിത്രത്തിൽ നായികയായി എത്തിയത്.

അത് പോലെ തന്നെ ദിലീപ് നായകനായി 2010 ൽ പുറത്തിറങ്ങിയ ചിത്രമാണ് മേരിക്കുണ്ടൊരു കുഞ്ഞാട്. സോളമൻ എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിച്ചത്. വിജയ രാഘവൻ, ഇന്നസെന്റ്, സലിം കുമാർ, ബിജു മേനോൻ, പൊന്നമ്മ ബാബു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഭാവന ആണ് ചിത്രത്തിൽ നായികയായി എത്തിയത്.

ഇപ്പോഴിതാ ഈ രണ്ടു ചിത്രങ്ങളെയും കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ അജു ലിയോ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മേരിക്കുണ്ടൊരു കുഞ്ഞാട് മീശ മാധവൻ രണ്ടു സിനിമയുടെയും ക്‌ളൈമാക്സ് ഒരു പോലെ തന്നെ. ഇത് പോലെ ഒരേ പോലെയുള്ള ക്‌ളൈമാക്സ് വേറെ ഏതെങ്കിലും ചിത്രങ്ങളിൽ ഉണ്ടോ എന്നുമാണ് പോസ്റ്റ്.

ആറാട്ട്, മോൻസ്റ്റർ, മാസ്റ്റർ പീസ്, ക്ലൈമാക്സിൽ അല്ലെങ്കിൽകൂടി മാന്ത്രികം പടത്തിലും ലാലേട്ടൻ സീക്രട്ട് ഏജൻറ് പോലല്ലേ, ഇവിടെ ക്ലൈമാക്സ് അല്ലെ ഉദ്ദേശിച്ചേ. അത് പോലെ വേഷം മാറി എത്തിയത് ആണേൽ ഒരു ലോഡ് ഉണ്ടല്ലോ, ലേലം, വാഴുന്നോർ, എഫ് ഐ ആർ, ദി ടൈഗർ ഇതിലെല്ലാം ക്ലൈമാക്സിൽ ബോംബ് പൊട്ടുന്നു. അതിനു മുന്നിലൂടെ സുരേഷ്‌ഗോപി നടക്കുന്നു. കൂടെ നായികയോ സഹപ്രവർത്തകരൊ പ്രായമായ മറ്റു കഥാപാത്രങ്ങളോ ഉണ്ടാകും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.