ഒരിക്കൽ പോലും ഒരു മനുഷ്യൻ ഇ അവസ്ഥയിൽ കാണരുത് എന്നു തോന്നിയ സീൻ


മമ്മൂട്ടി ചിത്രം മൃഗയെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അനന്ദു ജയൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മൃഗയാ എന്നാ സിനിമയിൽ ഒരിക്കൽ പോലും ഒരു മനുഷ്യൻ ഇ അവസ്ഥയിൽ കാണരുത് എന്നു തോന്നിയ സീൻ സിനിമയുടെ പേര് അർത്ഥം ആക്കിയ ഒരു സീൻ.

ആ സീൻ കൊണ്ട് നടൻ മമ്മുട്ടിയെ പോലും സൈഡ് ആക്കി സിനിമ മുഴുവൻ തന്റെത് ആക്കിയ ഭീമൻരഘു ആദ്യം പേടിതോന്നി എകിൽ ലാസ്റ്റ് കുഞ്ഞച്ചൻ നമ്മളെ എല്ലാരെയും കരയിച്ചു. പേവിഷബാധഏറ്റു മരിക്കുന്ന രംഗങൾ ഒരുപാട് നടൻമാർ ഇതിന് ശേഷം ചെയ്തിട് ഉണ്ട്. കലാഭവൻമണി, രാജൻ പി ദേവ് ഉൾപ്പടെ പക്ഷേ അതിൽ ഒന്നും ഭീമൻരഘു ചെയ്ത പോലെ ഇത്ര ഭയാനകം ആയി ഫീൽ ആയില്ല.

ശരിക്കും യഥാർത്ഥ ലൈഫിൽ ഒരു മനുഷ്യന് പേവിഷബാധ ഉണ്ടായാൽ ഇങ്ങനെ ആണോ അവരുടെ റിയാഷൻ എന്നുമാണ് പോസ്റ്റ്. സത്യം. ഇന്നും മൃഗയ അറിയപ്പെടുന്നത് ഭീമൻ രഘുവിന്റെ പേരിൽ ആണ്, ഈ ഒരൊറ്റ സീൻ കാരണം പട്ടി, പൂച്ച ഇതിന്റെ ഒക്കെ ഒന്നിന്റെം അടുത്ത് പോകാറില്ല. ഭയങ്കര പേടി ആണ്, സിനിമകളിലെ സീനുകൾ ഓവറാണ് വെള്ളത്തോടും വെളിച്ചത്തോടുമുള്ള (ഞരമ്പുകളുടെ ) പ്രതികരണം വിഷമകരമായ അവസ്ഥയാണെന്നുമാത്രം.

 

ആകാശത്തിലെ പറവകൾ എന്ന സിനിമയിൽ കലാഭവൻ മണി ചെയ്തത് കണ്ടപ്പോൾ ആണ് എനിക്ക് ശരിക്കും വിഷമം തോന്നിയത്, നമ്മുടെ ആൾക്കാർക്ക് ഒരാളെ താഴ്ത്തി പറയാതെ മറ്റൊരാളുടെ മികവ് പറയാൻ അറിയില്ല. ഭീമൻ രഘു മികച്ചത് ആയി എന്ന് പറഞ്ഞാൽ ഒരു തൃപ്തി വരില്ല. മമ്മൂട്ടയെ സൈഡ് ആക്കി ഭീമൻ രഘു മികച്ചത് ആയി എന്ന് പറയണം. അത് ആണ് കീഴ്‌വഴക്കം തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.