യുവ എവിടെ പോയി, ഈ സമയത്തല്ലേ യുവ കൂടെ കാണേണ്ടത് മൃദുലയോട് ആരാധകർ

മലയാളികൾക്കായി ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ് . അടുത്തിടെയായിരുന്നു സീരിയല്‍ താരമായ യുവ കൃഷ്ണയുമായുള്ള താരത്തിന്റെ വിവാഹം. ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ എന്ന പരമ്പരയിലായിരുന്നു അഭിനയിച്ചുകൊണ്ടിരുന്നത്. തുമ്പപ്പൂവിലെ വീണയേയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ ഇനി തുമ്പപ്പൂവില്‍ തുടരുന്നില്ല എന്ന് മൃദുല അടുത്തിടെ അറിയിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച മനോഹരമായ ചിത്രത്തോടൊപ്പമാണ് സീരിയലില്‍ നിന്നും പിന്മാറുന്ന വിശേഷം മൃദുല അറിയിച്ചത്.

താനും യുവയും ഒരു കൊച്ചു സൂപ്പര്‍ഹീറോയെ കാത്തിരിക്കാന്‍ തുടങ്ങുകയാണെന്നും, റെസ്റ്റ് എടുക്കാനാണ് ഡോക്ടറുടെ നിര്‍ദ്ദേശമെന്നും, അതുകൊണ്ടുതന്നെ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നും മൃദുല കുറിക്കുകയായിരുന്നു. ഗർഭിണി ആയതിനു പിന്നാലെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മൃദുല എത്താറുണ്ട്, കുഞ്ഞതിഥി എതാൻ ഇനിം കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. കഴിഞ്ഞ ദിവസം മൃദുല തന്റെ ഒറ്റയ്ക്കുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, എന്നാൽ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തതിന് പിന്നാലെ യുവ എവിടെ എന്നാണ് എല്ലാവരും ചോദിക്കുന്നത്. യുവ കൂടെ കാണേണ്ട സമയം അല്ലെ ഇത്, ഈ സമയത്ത് ഒഴിവാക്കാൻ കഴിയാത്ത എന്ത് തിരക്കാണ് എന്നാണ് ആരാധകർ മൃദുലയുടെ ചിത്രങ്ങൾക്ക് താഴെ ചോദിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയാണ്. സിനിമയിൽ സജീവമായിരുന്ന മൃദുല 2015 ല്‍ കല്യാണ സൗഗന്ധികം എന്ന സീരിയലില്‍ ആയിരുന്നു ആദ്യം അഭിനയിക്കുന്നത്. പിന്നീട് കൃഷ്ണതുളസി, ഭാര്യ, പൂക്കാലം വരവായ്, തുമ്പപ്പൂ എന്നിങ്ങനെ നിരവധി സീരിയലുകളില്‍ നായികയായി അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു. മൃദുലയും പാര്‍വ്വതിയും ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് പ്രേക്ഷര്‍ക്ക് സുപരിചിതരായിമാറിയത്. പാര്‍വ്വതി വിവാഹ ശേഷമാണ് പരമ്പരയില്‍ നിന്നും പിന്മാറുന്നത്. പാര്‍വ്വതിയുടെ വിവാഹത്തിന് പിന്നാലെയാണ് മൃദുലയും യുവയും വിവാഹിതരാകുന്നത്. അതുപോലെതന്നെ പാര്‍വ്വതിയുടെ പ്രസവം അടുത്തതോടെയായിരുന്നു മൃദുലയും അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞത്. ഒരു വീട്ടില്‍ രണ്ട് ഗര്‍ഭിണികളുണ്ടെന്ന് മൃദുല തന്നെയാണ് അറിയിച്ചത്. വളരെ രസകരമായ പല വീഡിയോയും താരം പങ്കുവെക്കുകയും ചെയ്തിരുന്നു.