കുഞ്ഞാൾക്കുള്ള കാത്തിരിപ്പ്, ബേബി ഷവർ ആഘോഷമാക്കി മൃദുലയും യുവയും

മലയാള ടെലിവിഷൻ രംഗത്തെ പ്രശസ്തരായ സെലിബ്രിറ്റി കപ്പിൾസ് ആണ് യുവ കൃഷ്ണയും മൃദുല വിജയിയും. ഇരുവരുടെയും വിവാഹം തീരുമാനിച്ച ശേഷമുള്ള ജീവിതവും പ്രണയവും എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറെ ആഘോഷം ആക്കിയതാണ്. പിന്നീടങ്ങോട്ട് എല്ലാ വിശേഷങ്ങളും മലയാളികളുടെ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വളരെ അപ്രതീക്ഷിതമായാണ് തങ്ങൾ ഇരുവരും വിവാഹിതരായത് എന്നും ഇപ്പോൾ സന്തോഷത്തോടുകൂടി ജീവിക്കുന്നതെന്നും മൃദുല പറഞ്ഞിരുന്നു. അടുത്തിടെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം മൃദുലയും യുവയും ആരാധകരെ അറിയിച്ചത്, ശേഷം തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു, കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മൃദുലയുടെ ഏഴാം മാസത്തിലെ ചടങ്ങ് കഴിഞ്ഞത്, ഇപ്പോൾ തങ്ങളുടെ ബേബി ഷവർ ആഘോഷമാക്കിയിരിക്കുകയാണ് ഇരുവരും, ഇതിന്റെ ചിത്രങ്ങളും ഇരുവരും പോസ്റ്റ് ചെയ്തിട്ടുണ്ട്, വളരെ പെട്ടെന്നാണ് ഈ ചിത്രങ്ങൾ ശ്രദ്ധ നേടിയത്, നിരവധി പേരാണ് ഇരുവര്ക്കും ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്.

സീരിയലുകൾക്ക് പുറമേ തമിഴിലും മലയാളത്തിലുമായി അഞ്ച് സിനിമകളിലും മൃദുല ഇതുവരെ അഭിനയിച്ചിട്ടുണ്ട്. ​മൃദുലയും യുവ കൃഷ്ണയും വിവാഹത്തിലൂടെ ഒന്നിച്ച ശേഷമാണ് ഈ താരജോഡികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ജനശ്രദ്ധ കിട്ടിയത്. സോഷ്യല്‍ മീഡിയയിലുള്ള ഇരുവരുടെയും പങ്കാളിത്തം തന്നെയാണ് ഇതിന് പ്രധാന കാരണം. തങ്ങളുടെ പ്രണയ നിമിഷങ്ങളും,സ്‌നേഹവും യുവയും മൃദുലയും സോഷ്യൽ മീഡിയയിൽ സ്ഥിരം പങ്കുവയ്ക്കാറുണ്ട്.

വിവാഹശേഷം പുതിയവീട്ടിൽ താമസം ആക്കിയ പ്പോഴും ആ വിശേഷങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആരാധകർക്കു മുന്നിൽ എത്തിക്കാനും താരങ്ങൾ മറന്നില്ല. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന സീരിയലുകളിൽ സജീവമാണ് പ്രിയതാരം യുവയും. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ മനു എന്ന കഥാപാത്രമാണ് യുവയുടെ അഭിനയ ജീവിതത്തിന് പ്രധാന വഴിത്തിരിവായത്. അതേ സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന രേഖ രതീഷ് ആണ് ഇരുവരുടെയും പ്രണയത്തിലും പിന്നീട് വിവാഹത്തിനും ഒരുതരത്തിൽ നിമിത്തമായി മാറിയത്.