പല തരത്തിൽ ഉള്ള വാർത്തകളും വന്നു, മിണ്ടാതിരിക്കുന്നത് അറിയാഞ്ഞിട്ടല്ല

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് യുവ കൃഷ്ണയും മൃദുല വിജയിയും. കഴിഞ്ഞ മാസം ആണ് ഇരുവരും വിവാഹിതർ ആയത്. ആരാധകർ ഏറെ ആഘോഷമാക്കിയ വിവാഹം ആണ് ഇരുവരുടെയും. വിവാഹത്തിന് മുൻപ് തന്നെ യുവാവും മൃദുലയും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകരും. മൂന്നു ദിവസങ്ങളിൽ ആയി വലിയ ആർഭാടപൂർവ്വം ആണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ഇരുവർക്കും എതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടായത്. പല താരത്തിൽ ഉള്ള വാർത്തകൾ ആണ് ഇരുവരുടെയും വിവാഹത്തിന് ശേഷം പുറത്ത് വന്നത്. എന്നാൽ അതെല്ലാം തന്നെ വ്യാജവാർത്തകൾ ആണെന്ന് യുവ പ്രതികരിച്ചിരുന്നു. ഇപ്പോൾ ആദ്യമായി ഈ വാർത്തകളോട് പ്രതികരിക്കുകയാണ് മൃദുലയും.

മൃദുലയുടെ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ വിവാഹശേഷം പല തരത്തിൽ ഉള്ള വ്യാജ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നത്. അതിനോടൊന്നും പ്രതികരിക്കാൻ കഴിയാഞ്ഞിട്ടല്ല. എല്ലാം ക്ഷമിക്കുന്നതാണ്. എവിടെ വരെ പോകും എന്ന് നോക്കാൻ. വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഞങ്ങൾ രേഖ ചേച്ചിയെ വിവാഹത്തിന് ക്ഷണിച്ചില്ല എന്ന വാർത്ത വന്നിരുന്നു. ഞങ്ങൾ ഞങ്ങളുടെ വിവാഹ നിശ്ചയത്തിനും ചേച്ചിയെ ക്ഷണിച്ചിരുന്നു. എന്നാൽ ചേച്ചി വന്നില്ല. വിവാഹത്തിന് എന്നെ വിളികണ്ട ഞാൻ വരില്ല എന്ന് ചേച്ചി തന്നെയാണ് ഞങ്ങളോട് പറഞ്ഞത്. എന്റെ മകന്റെ വിവാഹത്തിന് പോലും ഞാൻ പങ്കെടുക്കില്ല എന്നും ചേച്ചി പറഞ്ഞിരുന്നു. വിവാഹത്തിന് ചേച്ചിയെ കാണാതായപ്പോൾ ചില മാധ്യമങ്ങൾ അവർക്ക് തോന്നിയ വാർത്തകൾ അങ്ങ് പ്രചരിപ്പിച്ചു.

അത് പോലെ തന്നെ സ്ത്രീധനത്തിന്റെ പേരിലും പലരും പലതും പറഞ്ഞു. സ്ത്രീധനമായി ഒന്നും തന്നെ ഏട്ടൻ എന്റെ വീട്ടുകാരിൽ നിന്നും വാങ്ങിയിട്ടില്ല. വിവാഹത്തിന് ഞാൻ അണിഞ്ഞ ആഭരണങ്ങൾ എന്റെ അച്ചനും അമ്മയും അവരുടെ സന്തോഷത്തിനു എനിക്ക് വാങ്ങിച്ച് തന്നതാണ്. അവർ ആ സ്വർണ്ണം തന്നത് എനിക്ക് ആണ്. അല്ലാതെ ഏട്ടന് അല്ല. ആ സ്വർണ്ണം ഇപ്പോഴും ഇനിയും എന്റേത് തന്നെ ആയിരിക്കും.

വേറൊരു വാർത്ത വന്നത് വിവാഹം കഴിഞ്ഞു പിറ്റേ ദിവസം ഞാൻ ഒരു വീട്ടിലേക്ക് വിളക്കുമായി കയറുന്നത് ആയിരുന്നു. അപ്പോഴേക്കും എനിക്ക് വേണ്ടി ഏട്ടൻ വാങ്ങിയ ഫ്‌ലാറ്റ് ആണ് അതെന്നും വിവാഹം കഴിഞ്ഞു പിറ്റേ ദിവസം തന്നെ വീട്ടിൽ നിന്നും ഞങ്ങൾ താമസം മാറി എന്നുമൊക്കെയുള്ള വാർത്തകൾ വന്നു. എന്നാൽ അത് രണ്ടു വർഷങ്ങൾക്ക് മുൻപ് ഏട്ടനും അമ്മയും കൂടി ഗുരുവായൂരിൽ അവരുടെ പേരിൽ  വാങ്ങിച്ച ഫ്ലാറ്റ് ആയിരുന്നു. ഇത്തരം വാർത്തകൾ ഒക്കെ വന്നിട്ടും പ്രതികരിക്കാതിരിക്കുന്നത് എല്ലാം ക്ഷമിക്കുന്നത് കൊണ്ടാണ് എന്നും മൃദുല പറഞ്ഞു.