പുതിയ സന്തോഷവുമായി മൃദുല, ആശംസകൾ നേർന്ന് ആരാധകരും

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് യുവ കൃഷ്ണയും മൃദുല വിജയിയും. കഴിഞ്ഞ മാസം ആണ് ഇരുവരും വിവാഹിതർ ആയത്. ആരാധകർ ഏറെ ആഘോഷമാക്കിയ വിവാഹം ആണ് ഇരുവരുടെയും. വിവാഹത്തിന് മുൻപ് തന്നെ യുവാവും മൃദുലയും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇരുവരുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകരും. മൂന്നു ദിവസങ്ങളിൽ ആയി വലിയ ആർഭാടപൂർവ്വം ആണ് ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ വിവാഹം കഴിഞ്ഞതോടെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ഇരുവർക്കും എതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടായത്. പല താരത്തിൽ ഉള്ള വാർത്തകൾ ആണ് ഇരുവരുടെയും വിവാഹത്തിന് ശേഷം പുറത്ത് വന്നത്. എന്നാൽ അതെല്ലാം തന്നെ വ്യാജവാർത്തകൾ ആണെന്ന് യുവ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ പ്രതികരണം അറിയിച്ച് കൊണ്ട് മൃദുലയും വന്നിരുന്നു. അടുത്തിടെ ആണ് മൃദുലയുടെ അനുജത്തി പാർവതി ഗർഭിണി ആണെന്നുള്ള വാർത്ത താരം പുറത്ത് വിട്ടത്.

നിരവധി പേരാണ് പാർവതിക്ക് ആശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വന്നത്. വിവാഹ തിരക്കുകൾ എല്ലാം കഴിഞ്ഞു യുവയും മൃദുലയും തിരിച്ച് തങ്ങളുടെ ജോലികളിലേക്ക് കടന്നിരുന്നു. ഇരുവരും ഒന്നിച്ച് സ്റ്റാർ മാജിക്കിൽ പങ്കെടുക്കുകയും മറ്റും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു സന്തോഷം അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് മൃദുല. പുതിയൊരു സീരിയലിന്റെ ഭാഗമാകാന്‍ പോകുന്ന സന്തോഷമാണ് മൃദുല ഇപ്പോൾ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. മഴവില്‍ മനോരമയില്‍ ഉടന്‍ സംപ്രേഷണം ആരംഭിക്കാന്‍ പോകുന്ന തുമ്പപ്പൂ എന്ന സീരിയലില്‍ മൃദുലയും ഭാഗമാകാൻ പോകുന്നു. പരമ്പരയിൽ പ്രധാന വേഷത്തിൽ തന്നെയാണ് മൃദുലയും എത്തുന്നത്. ഈ സന്തോഷം ആണ് താരം ആരാധകരുമായി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

വീണ എന്ന കഥാപാത്രത്തെ ആണ് പരമ്പരയിൽ മൃദുല അവതരിപ്പിക്കുന്നത്. തന്റെ കഥാപാത്രത്തിന് വേണ്ടി മൃദുല രൂപമാറ്റം വരുത്തുന്നതിന്റെ ചിത്രങ്ങളും താരം ഇതിനോടൊപ്പം പങ്കുവെച്ചിരുന്നു. ഒരു നാടൻ പെണ്കുട്ടിയായുള്ള കഥാപാത്രത്തെയാണ് മൃദുല വീണയിലൂട അവതരിപ്പിക്കുന്നത്. പരമ്പരയുടെ പ്രമോ ഷൂട്ടി ചെയ്യാനുള്ള തയ്യാറെടുപ്പിൽ ആണ് ഇപ്പോൾ മൃദുലയും. കുപ്പിവളകൾ ഒക്കെ അണിഞ്ഞു നാടൻ വേഷത്തിൽ ഉള്ള ചിത്രങ്ങൾ ആണ് താരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.