കാലം തെറ്റി ഇറങ്ങുന്ന സിനിമ എന്ന് ഒരുപാട് വിശേഷിപ്പിക്കാറുണ്ട്


മലയാളം മൂവീസ്  ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഹരിപ്പാട് സജി പുഷ്ക്കർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ‘കാലം തെറ്റിയിറങ്ങിയ സിനിമ ‘ എന്ന് ചില സിനിമകളെ വിശേഷിപ്പിക്കാറുണ്ട്.ഇവ ഇറങ്ങിയ സമയത്ത് വേണ്ടത്ര വിജയം ആയിക്കാണില്ല എന്നതുറപ്പാണ്. ഇത്തരം ഗണത്തിൽപ്പെടുന്ന ,ഇന്നിറക്കിയാൽ വിജയിക്കുമെന്നു നിങ്ങൾക്കു തോന്നിയ സിനിമകൾ പങ്കുവെയ്ക്കാം എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. പണ്ട് ഇറങ്ങിയിരുന്നെങ്കിൽ പരാജയം ആവാൻ സാധ്യതയുള്ള ചിത്രങ്ങൾ. ജയ ജയ ജയഹേ, തല്ലുമാല, ഭീഷ്മ, റോഷാക്ക്, ഓടും രാജാ ആടും റാണി. പേര് അതാണെങ്കിലും സിനിമ കിടുവാ. ട്രാൻസ്ജന്റെഴ്സിന്റെ കഥ പറയുന്ന ആ സിനിമ ഇന്നിറങ്ങിയെങ്കിൽ ( നായകനെ മാറ്റി) കുറേ ദിവസം ഓടിയേനെ.

പ്രജ‌‌ ഇന്നായാലും പച്ച തൊടുമെന്ന് തോന്നുന്നില്ല. 3 മണിക്കൂറിനടുത്ത് ദൈ൪ഘ്യവും , വലിച്ചു നീട്ടിയ , ഓവർ ഡ്രമാറ്റിക് ആയിട്ടുള്ള സംഭാഷണങ്ങളും ഇന്നത്തെ കാലത്ത് ഒട്ടും രസിക്കില്ല, ദേവദൂതൻ, സുന്ദരകില്ലാടി, രണ്ടാം ഭാവം, അസുരവംശം, പിൻഗാമി, ചെങ്കോൽ, കളിപ്പാട്ടം, മായമയൂരം, ഗോളാന്തര വാർത്ത, ബിഗ് ബി, സൂര്യഗായത്രി, നാരായം, ഭൂതക്കണ്ണാടി, അർജുനൻ സാക്ഷി, പ്രജ, ഒന്നും തന്നെ ഇല്ല. ബട്ട്‌ ഒരു കാര്യം ഉറപ്പാണ്. ഇന്ന് ഇറങ്ങുന്ന കെജിഫ് പോലെ ഉള്ള കത്തി കോപ്രായങ്ങൾ പണ്ട് ഇറങ്ങിയാൽ പച്ച തൊടില്ലായിരുന്നു.

നിർമാല്യം, ലാസ്റ്റ് വെളിച്ചപ്പാട് ഭഗവതിയുടെ ബിംബത്തിൽ തുപ്പുന്നത് ഇന്നാണെങ്കിൽ തീയേറ്റർ കത്തിച്ചേനെ, പത്മരാജൻ സർ സംവിധാനം ചെയ്ത് സാമ്പത്തിക പരാജയം നേരിട്ട സിനിമകളൊക്കെ റി റിലീസ് ചെയ്താൽ വൻ വിജയമാകും. സീസൺ തുടങ്ങിയവ, തല്ലുമാല. പത്തു പതിനഞ്ച് വർഷം കഴിഞ്ഞ് ഇറക്കിയിരുന്നെങ്കിൽ സൂപ്പർഹിറ്റ്‌ ആയേനെ, മമ്മൂട്ടിയുടെ ഇന്ദ്രപ്രസ്ഥം, ദുബായ് ലാലേട്ടന്റെ കാസനോവ. ഈ ചിത്രങ്ങളൊക്കെ വീണ്ടും റിലീസ് ചെയ്യണം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.