ഡീപ് ബാക്ക് നെക്ക് വസ്ത്രം അണിഞ്ഞു പൊതുവേദിയിൽ എത്തിയ മൗനി, പിന്നെ നടന്നത്

നടി മൗനി റോയിയുടെ ഫാഷൻ സെൻസ് ആരാധകരുടെ ഇടയിൽ എല്ലാം വലിയ രീതിയിൽ ഉള്ള ചർച്ച വിഷയം ആയിട്ടുള്ള കാര്യം ആയിരുന്നു. പലപ്പോഴും ഫാഷൻ വസ്ത്രങ്ങൾ ധരിച്ച് എത്തുന്ന മൗനി പ്രേഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. അന്യ ഭാഷ നടിയാണെങ്കിൽ പോലും മൗനിക്ക് മലയാളി ആരാധകരും കൂടുതൽ ആണ്. കൈലാസനാഥനിൽ സതി ദേവിയായി താരം എത്തിയതോടെയാണ് ആണ് താരത്തിന് മലയാളത്തിലും ആരാധകർ കൂടിയത്. അതിനു ശേഷം നാഗകന്യക എന്ന ബ്രഹ്‌മാണ്ഡ പരമ്പരയിൽ നാഗമായി ആണ് മൗനി എത്തിയത്. മൗനിയുടെ പരമ്പരയിൽ ഉള്ള പ്രകടനം ആരാധകരെ അത്ഭുതപ്പെടുത്തും വിധമുള്ളത് ആയിരുന്നു. ഇപ്പോഴിതാ ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങാൻ പോകുകയാണ് മൗനി. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മൗനിക്ക് എതിരെ വലിയ രീതിയിൽ ഉള്ള ട്രോളുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. അതിനു കാരണവും ഉണ്ട്.

ഗ്ളാമർ വസ്ത്രം ധരിച്ച് പൊതു സ്ഥലത്ത് എത്തിയതിന്റെ പേരിൽ ആണ് താരത്തിന് ട്രോളുകൾ ലഭിച്ച് കൊണ്ടിരിക്കുന്നത്. നടികൾ ഗ്ളാമർ വേഷങ്ങൾ ധരിച്ചെത്തുന്നത് പതിവുള്ള കാര്യം ആണ്. എന്നാൽ മൗനിക്ക് സംഭവിച്ചത് മറ്റൊന്നാണ്. കഴുത്തിന്റെ ഭാഗത്ത് നിന്നും തെന്നി മാറുന്ന രീതിയിലായിരുന്നു കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ താരത്തിന്റെ വസ്ത്രം. അന്ധേരിയിലെ ടി സീരിസ് സ്റ്റുഡിയോയില്‍ യെത്തിയപ്പോൾ ആണ് സംഭവം. ക്യാമറ കണ്ണുകൾ താരത്തിനെ വളഞ്ഞതോടെ തന്റെ ഡ്രെസ്സിൽ അൺകംഫർട്ട് ആയി താരത്തിന് അനുഭവപെടുന്നത് പാപ്പരാസികൾ പകർത്തിയ വിഡിയോയിൽ കാണാം.

ഡീപ്പ് ബാക്ക് നെക്ക് വസ്ത്രം ധരിച്ചായിരുന്നു താരം എത്തിയത്. കാറിൽ നിന്ന് ഇറങ്ങി കുറച്ച് ദൂരം ചെന്നപ്പോൾ തന്നെ വസ്ത്രത്തിൽ ഉള്ള വിശ്വാസം താരത്തിന് കുറയുകയായിരുന്നു. കാര്യങ്ങൾ കൈ വിട്ട് പോകുമെന്ന് മനസ്സിലായപ്പോൾ നിന്ന സ്ഥലത്ത് നിന്നും താരം വേഗം ഓടിപ്പോയി കാറിൽ കയറുകയായിരുന്നു. മൗനിയയുടെ ഓട്ടം കണ്ടു ക്യാമറ കണ്ണുകൾ മൗനിക്ക് പിറകെ ഓടുകയായിരുന്നു. വേഗം കാറിൽ ഓടിക്കയറിയ താരം ഒരു ഓവർ കോട്ട് കൊണ്ട് ശരീരം മറയ്ക്കുന്നതും കാണാം. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. വലിയ രീതിയിൽ ഉള്ള വിമർശനം ആണ് മൗനിയുടെ ഈ വീഡിയോ കണ്ടതിനു ശേഷം ഉണ്ടാകുന്നത്. ഇത്തരത്തിൽ ശരീരത്തിന് യോജിക്കാത്ത വസ്ത്രങ്ങൾ എന്തിനാണ് ധരിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് മൗനി ഇനി അഭിനയിക്കാൻ പോകുന്നത്. രണ്‍ബിര്‍ കപൂര്‍-ആലിയ ഭട്ട് തുടങ്ങിയവർ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.