ഹണി റോസ് ഇത് വരെ ചെയ്‌തതിൽ വെച്ച് ഏറ്റവും ശക്തമായ കഥാപാത്രം ആയിരുന്നു ഇതിൽ


ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ചിത്രം ആണ് മോൺസ്റ്റർ. ഈ വര്ഷം പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ ആണ് പ്രധാന വേഷത്തിൽ എത്തിയത്. എന്നാൽ ചിത്രം വേണ്ടത്ര വിജയം നേടാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. പുലിമുരുകന് ശേഷം മോഹന്ലാലും വൈശാഖും ഒന്നിച്ച ചിത്രം കൂടി ആയിരുന്നു മോൺസ്റ്റർ. ആ പ്രമോഷനോടെ ആണ് ചിത്രം എത്തിയത് എങ്കിലും ആരാധകരെ നിരാശപ്പെടുത്തി എന്നാണ് ചിത്രം കണ്ട ആരാധകർ അഭിപ്രായപ്പെട്ടത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ദാസ് അഞ്ജലി എന്ന ആരാധകൻ ആണ് ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മഹാ ബോറനായ ലക്കി സിംഗ് എന്ന കഥാപാത്ര സൃഷ്ടി. അതിനേക്കാൾ ബോറായി ലാലേട്ടൻ അതവതരിപ്പിച്ചു. പഞ്ചാബിയുടെ സംഭാഷണങ്ങൾ ഹെന്റമ്മോ സഹിക്കാൻ പറ്റില്ല.

ഈ സിനിമയുടെ പ്രധാന നെഗറ്റീവ് കഥയുടെ ട്രാക്കിൽ എത്തുന്നതോടെ അത്യാവശ്യം നല്ലൊരു ത്രില്ലെർ സ്വഭാവം ചിത്രത്തിനുണ്ട്. സിനിമ പറയാൻ ഉദ്ദേശിച്ച മെസേജ് പൂർണ്ണമായും പ്രേക്ഷകരിലേക്ക് എത്തുന്നതിനു അവസാന ആക്ഷൻ രംഗങ്ങൾ തടസമായാതായി പേഴ്സണൽ അഭിപ്രായം കൂടെയുണ്ട്. ഉദയ കൃഷ്ണ, വൈശാഖ് സിനിമയുടെ പ്രമേയത്തിൽ അഭിമാനിക്കാമെങ്കിലും അതിനെ അവതരിപ്പിച്ചിരിക്കുന്ന രീതി ശരിയായില്ല. ഹണി റോസ് ഇതുവരെ ചെയ്തതിൽ ഏറ്റവും ശക്തമായ കഥാപാത്രം എന്നുമാണ് പോസ്റ്റ്.

അയാൾ ലക്കി സിംഗ് അല്ല. ലക്കി സിംഗായി അഭിനയിക്കുകയാണ്. വെറുപ്പിക്കുന്ന രീതിയിലാണ് ആ വേഷം അവതരിപ്പിക്കേണ്ടതും. അങ്ങനെയല്ലേ കഥയിൽ. അപ്പോൾ അത് വെറുപ്പീരായി തോന്നിച്ചെങ്കിൽ ലാലേട്ടൻ വിജയിച്ചു, ആറാട്ടിന്റെ ലൊക്കേഷൻ ആൻഡ് കഥാപാത്രം മാറ്റി വേറെ പ്ലേസ് ചെയുന്നു കഥയിൽ ചെറിയ ഒരു മാറ്റം വരുത്തുന്നു. എന്നാലും എന്റെ ലാലേട്ടാ എങ്ങനെ ഇതൊക്കെ സെലക്ട്‌ ചെയുന്നു.

എത്രയോ പിള്ളേർ അടിപൊളി സ്ക്രിപ്റ്റ് ആയിട്ട് വെയിറ്റ് ചെയുന്നുണ്ടാകും ഒന്ന് കഥ പറയാൻ എങ്കിലും അവരെ അനുവദിച്ചൂടെ, പേര് തന്നെ മതിയല്ലോ ഒരു സിനിമയെ അത്യാവശ്യം ഗ്രഹിക്കാൻ. പക്ഷെ പേര് കൊണ്ട് അണ്ടർ എസ്റ്റിമേറ്റ് ചെയ്ത ഒരേ ഒരു മലയാളം പടം. ബൈസൈക്കിൾ തീവ്സ്. പടം സൂപ്പർ ആയിരുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനുവരുന്നത് .