ചില ഓർമകൾക്ക് വല്ലാത്ത സുഗന്ധമാണ്, പഴയകാല ഓർമകളുമായി മനോജ് കെ ജയൻ

മോനിഷ എന്ന നടിയെ ഓർക്കുമ്പോൾ ഇന്നും മലയാളികളുടെ മനസ്സിൽ ഒരു നൊമ്പരം ആണ്. സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും മോനിഷയുടെ ഒപ്പത്തിന് നിൽക്കാൻ മറ്റൊരു നായിക നടി ഇല്ലായിരുന്നു എന്ന് തന്നെ പറയാം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആയിരുന്നു സിനിമയിൽ മോനിഷയുടെ വളർച്ച ഉണ്ടായത്. മോനിഷ ഓടി നടന്നു അഭിനയിക്കുന്ന കാലം ആയിരുന്നുഅത്. എന്നാൽ സിനിമയിൽ അധികനാൾ തിളങ്ങാൻ വിധി മോനിഷയെ അനുവദിച്ചില്ല. വിധി ഒരു കാർ അപകടത്തിന്റെ രൂപത്തിൽ മോനിഷയെ തിരിച്ച് വിളിക്കുകയായിരുന്നു. മലയാള സിനിമയെ സിനിമയെ തന്നെ ഞെട്ടിപ്പിച്ചുകൊണ്ടായിരുന്നു മോനിഷയുടെ വിയോഗം. അമ്മയ്‌ക്കൊപ്പം ആയിരുന്നു മോനിഷ കാറിൽ യാത്ര ചെയ്തത്. എന്നാൽ മോനിഷയുടെ ‘അമ്മ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇന്നും ഒരു വേദനയോടെയാണ് ഓരോ സിനിമ പ്രേമികളും മോനിഷയെ കുറിച്ച് ഓർക്കുന്നത്. ഇപ്പോൾ മനോജ് കെ ജയൻ പങ്കുവെച്ച മോനിഷയുടെ ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

“നീലരാവിൽ ഇന്നും നിന്റെ താരഹാരം ഇളകുന്നു”.. പ്രിയ സുഹൃത്തേ, മോനിഷാ… ദീപ്തമായ സ്മരണകളോടെ….പ്രണാമം” എന്നുമാണ് മോനിഷയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് മനോജ് കെ ജയൻ കുറിച്ചത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമെന്റുമായി എത്തിയത്. ചില ഓർമകൾക്ക് വല്ലാത്ത സുഗന്ധമാണ്….. പക്ഷെ മലയാളത്തിന്റെ പ്രിയ നടി മോനിഷയുടെ ആ … ആകസ്മിക വിയോഗം തീരാ നൊമ്പരത്തിന്റേതാണ്, 1992 ഡിസംബർ 5 ന് ചേർത്തലയിൽ വെച്ച് പ്രിയപ്പെട്ട നടി മോനിഷ ചേച്ചി വിടവാങ്ങി… ആ ദിവസം മലയാള സിനിമയുടെ കറുത്ത ദിനമായിരുന്നു… 1986 ൽ നഖക്ഷതങ്ങൾ എന്ന് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് മോനിഷ ചേച്ചി ഒട്ടും വൈകാതെ മലയാള സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി… പിന്നീട് ആര്യൻ, അധിപൻ, കമലദ്ധളം തുടങ്ങി നിരവധി ചിത്രങ്ങൾ… ഇനിയും ഒരുപാട് ഒരുപാട് ഉയർച്ചകളും, ഭാവിയും, ജീവിതവും ബാക്കിനിൽക്കെ മലയാള സിനിമ ലോകത്തോട് അകാലത്തിൽ വിട ചൊല്ലിയ മോനിഷ ചേച്ചിയുടെ ദീപ്തമായ സ്മരണകൾക്ക് മുമ്പിൽ ആദരവോടെ പ്രണാമം അർപ്പിക്കുന്നു.

വേര്‍പാടിന്റെ 29 വര്‍ഷങ്ങള്‍ മോനിഷ ഏറ്റവും സൗന്ദര്യം തോന്നിയിട്ടുള്ള മുഖം, ജനഹൃദയങ്ങളിൽ ജീവിച്ചിരിക്കുക എന്നതാണ് ഒരു കലാകാരന് (കലാകാരിക് )കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം… അതിപ്പോഴും മോനിഷക് കിട്ടുന്നുണ്ട്…ഒരിക്കലും മറക്കാനാവാത്ത സ്മരണകൾക്കു മുന്നിൽ പ്രണാമം സഹോദരി, ഈ ദിവസമാണ് ഞങ്ങളുടെ അയല്പക്കത്തെ തങ്കു ചേച്ചി മരിച്ചത്. മരണം കാണാൻ ആളുകൾ ഓടികൂടുമ്പോൾ ആരോ പറഞ്ഞു നടി മോനിഷ മരണപ്പെട്ടു എന്ന്….!!! അന്ന് കുഞ്ഞായിരുന്നു… രണ്ട് മരണത്തിലുംഞങ്ങളുടെ നാട്ടിലെ ആളുകൾ ഏറെ ദുഖിച്ചു, മലയാളക്കര കണ്ടു കൊതിതീരും മുമ്പേ കൊഴിഞ്ഞ പനിനിർ പുഷ്പതിന് ആദരാഞ്ജലികൾ തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.