സീരിയൽ മേഖലയിൽ നിന്നും സിനിമ മേഖലയിലേക്ക് എത്തിച്ചേർന്ന നടിയാണ് മോളി കണ്ണമാലി, ഏഷ്യാനൈറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഒരു ഹിറ്റ് സീരിയൽ ആയിരുന്ന ഭാര്യയിലെ ചാളമേരി ആയിട്ടാണ് മോളി അഭിനയ മേഖലയിൽ എത്തിച്ചേരുന്നത്, സ്ത്രീധനം പരമ്പരയിലെ ഇവരുടെ കഥാപാത്രത്തിന് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചു. സംഭാഷണത്തിലെ പ്രതേകശൈലിയും,അഭിനയ രീതിയും മോളിക്ക് കൂടുതൽ ജനപ്രീതി നേടുവാൻ സഹായിച്ചു.2009-ൽ പ്രദർശനത്തിനെത്തിയ കേരള കഫേ എന്ന ചിത്രത്തിലാണ് ഇവർ ആദ്യമായി അഭിനയിച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പുതിയ തീരങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചു. ചവിട്ടുനാടക കലാകാരികൂടിയാണ് മോളി കണ്ണമാലി
ചാർലി, യൂ ടൂ ബ്രൂട്ടസ്, ഷെർലക് ടോംസ്, ധമാക്ക, ഇടി തുടങ്ങിയ സിനിമകളിൽ പിന്നീട് മോളി കണ്ണമാലി വേഷമിട്ടു. ചവിട്ടുനാടകത്തിലെ സംഭാവനകൾക്ക് 1999- ൽ കേരള സംഗീത നാടക അക്കാദമി അവാർഡിന് അർഹയായിട്ടുണ്ട്. ആദ്യമായി ഇംഗ്ലീഷ് സിനിമയിലും അഭിനയിക്കാൻ ഒരുങ്ങുകയാണ് നടി. ഓസ്ട്രേലിയൻ കലാ രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ആയ ജോയ് കെ മാത്യു ഒരുക്കുന്ന ടുമോറോ എന്ന സിനിമയിലാണ് മോളി കണ്ണമാലി അഭിനയിക്കുന്നത്. രാജ്യാന്തര താരങ്ങൾ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സിനിമയാണ് ടുമാറോ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാരെ ഉൾപ്പെടുത്തി വ്യത്യസ്തമായ കഥകൾ ചേർത്ത് ഒറ്റ സിനിമ ആക്കിയാണ് ടുമോറോ നിർമ്മിക്കുന്നത്.
ചിത്രത്തിൽ മീൻ കച്ചവടക്കാരിയുടെ വേഷത്തിലാണ് മോളി എത്തുന്നത്.ഇപ്പോൾ മോളിയുടെ ചില തുറന്നു പറച്ചിലുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്, ഒരു ദിവസം തനിക്ക് പെട്ടെന്ന് ഒരു നെഞ്ചുവേദന നെഞ്ചുവേദന വന്നു അന്ന് വർക്ക് ഉണ്ടായത് കൊണ്ട് അത് ശ്രദ്ധിക്കാതെ ഓട്ടം ആയിരുന്നു, എന്നാൽ അന്ന് രാത്രി വേദന കൂടി ബോധം കേട്ട് വീഴുക ആയിരുന്നു, 28 ദിവസം ഐസിയുവിൽ കിടക്കേണ്ടി വന്നു.കൂടെ കുറെ കടങ്ങളും എനിക്കുണ്ടായി, മമ്മൂട്ടി ഓപ്പറേഷന് സഹായിക്കാമെന്ന് പറഞ്ഞു,
എന്നാൽ ഓപ്പറേഷൻ ചെയ്തു കിടക്കാനുള്ള സാമ്പത്തികാവസ്ഥ എനിക്കില്ലായിരുന്നു, നാട്ടുകാരുടെ ഒക്കെ സഹായം കൊണ്ട് ഓപ്പറേഷൻ ഇല്ലാത്ത ജീവൻ തിരിച്ചു കിട്ടി, കട ബാധ്യത തീർക്കാനുള്ള കഷ്ടപ്പാടിൽ ആയിരുന്നു പിന്നീട്, എന്നാൽ അതിനിടക്ക് എനിക്ക് രണ്ടാമത്തെ അറ്റാക്ക് വന്നു, അന്ന് മമ്മൂക്ക എനിക്ക് 50000 രൂപ ആന്റോ ജോസഫ് വഴി എത്തിച്ചു തന്നിരുന്നു, അല്ലാതെ അദ്ദേഹം എനിക്ക് വീട് ഒന്നും വെച്ച് തന്നിട്ടില്ല. എനിക്ക് വീട് വെച്ച് തന്നത് കെ വി തോമസ് സാറാണ്, മാധ്യമങ്ങൾക്ക് എന്ത് വേണമെങ്കിലും പറയാമല്ലോ എന്നാണ് മോളി പറയുന്നത്.