പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മോളി കണ്ണമാലി. സ്ത്രീധനം എന്ന പരമ്പര ആണ് മോളിയുടെ ജീവിതം മാറ്റിമറിച്ചത്. ചവിട്ടു നാടകക്കാരി ആയ മോളി അങ്ങനെ ചാളമേരിയായി പ്രേഷകരുടെ മുന്നിലേക്ക് എത്താൻ ഏഷ്യാനെറ്റ് അവസരം നൽകുകയായിരുന്നു. ആദ്യ പരമ്പരയിൽ കൂടി തന്നെ മോളി വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു. ചാള മേരിക്ക് നിരവധി ആരാധകരും കുറഞ്ഞ സമയം കൊണ്ട് തന്നെ ഉണ്ടാകുകയും ചെയ്തു.
സീരിയലിൽ തിളങ്ങി നിന്ന മോളി പതുക്കെ സിനിമയിലേക്കും ചുവടു വെക്കാൻ തുടങ്ങി. വലിയ സ്വീകാര്യതയാണ് താരത്തിന് സിനിമയിലും ലഭിച്ചത്. എന്നാൽ ഇടയ്ക്ക് വെച്ച് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട മോളിയും കുടുംബവും പ്രേക്ഷകർക്ക് മുന്നിൽ സഹായം അഭ്യർത്ഥിച്ച് വരുകയും നിരവധി പേര് സഹായിക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ നടൻ ബാലയെയും മോളിയും കുടുംബവും തനിക് ചെകിത്സയ്ക്ക് വേണ്ട പണത്തിനു വേണ്ടി കാണാൻ പോയിരുന്നു.
ബാല മോളിക്ക് പത്ത് ലക്ഷത്തിന്റെ ചെക്ക് നൽകി എന്നൊക്കെയുള്ള വാർത്തകൾ പ്രചരിച്ചു എന്നും എന്നാൽ അത് തെറ്റാണെന്നും തനിക്ക് മരുന്ന് വാങ്ങുന്നതിന് വേണ്ടി പതിനായിരം രൂപയാണ് നൽകിയത് എന്നും ചെക്ക് എഴുതുന്നതിന് മുൻപ് പത്ത് വേണോ അഞ്ചു വേണോ എന്ന് ബാല ചോതിച്ചിരുന്നത് ആയും മോളി പറഞ്ഞു. പ്രശസ്തർ സഹായിക്കുമ്പോൾ ലക്ഷങ്ങൾ ആണ് തരുന്നത് എന്ന് എല്ലാവര്ക്കും തോന്നും എന്നും എന്നാൽ സത്യം ഇതാണ് എന്നുമാണ് മോളി പറഞ്ഞത്.
എന്നാൽ സോഷ്യൽ മീഡിയയിൽ ഇവർക്കു എതിരെ വലിയ രീതിയിൽ ഉള്ള പ്രതിഷേധമാണ് ഉയരുന്നത്. എനിക്ക് ഒന്നും ഇല്ല എല്ലാ സിനിമ നടന്മ്മാരും എന്നെ സഹായിക്കണം എല്ലാ ഇല്ലങ്കിൽ ഞാൻ നാറ്റിക്കും, പ്രശസ്ത ർക്ക് ക്യാഷ് വെറുതെ കിട്ടുമോ അവർ പലരേം സഹായിക്കുന്നുണ്ടാവുംതന്ന ക്യാഷ് കുറഞ്ഞു പോയതിന് നന്ദി കേട് പറയരുത്, എല്ലാവരും കഷ്ടപ്പെട്ട് ആണ് ജീവിക്കുന്നത്. കിട്ടിയത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുക.
നന്ദികേട് കാണിക്കരുത്. ഉണ്ടാക്കിയ പണം എല്ലാം മക്കൾ അടിച്ചു പൊളിച്ചു. ആരോഗ്യം ഉള്ള ആണ്മക്കളുടെ അമ്മ അല്ലെ. അവർക്ക് ചെയ്യാൻ പറ്റാത്തത് നാട്ടുകാർ ചെയ്യണം എന്ന് വാശി പിടിക്കരുത്. എല്ലാരും ജോലി ചെയ്തു തന്നെ ആണ് ക്യാഷ് ഉണ്ടാക്കുന്നത്. ബാല 50 രൂപ ആയിക്കോട്ടെ തന്നത് മനസോടെ ആണ് അതിനും കണക്ക് പറയുന്ന നിങ്ങളെ ആരാണ് സഹായിക്കാൻ തയാറാവുക. കഷ്ടം. കുറ്റം കുറവ് പറഞ്ഞു നടക്കുമ്പോൾ സംസാരിക്കാൻ പ്രാപ്തി ആക്കിയത് മറ്റുള്ളവരുടെ സഹായം കൊണ്ടാണ് അത് മറക്കല്ലേ തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.