മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻട്രോ സീനുകളിൽ ഒന്ന്


ഉദയ് കൃഷ്ണയുടെയും സിബി കെ തോമസിന്റെയും തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ട്വന്റി ട്വന്റി. മലയാള സിനിമയിലെ മിക്ക താരങ്ങളെയും ഉൾപ്പെടുത്തി ഒരുക്കിയ ചിത്രം ആണ് ഇത്. അത് കൊണ്ട് തന്നെ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. അന്നത്തെ മലയാള സിനിമയിൽ സജീവമായി നിന്ന് ഒട്ടുമിക്ക താരങ്ങളെയും ഉൾപ്പെടുത്തി ഒരു സിനിമ ഒരുക്കുക എന്നത് വലിയ ഒരു ടാസ്ക്ക് തന്നെ ആയിരുന്നു.

എന്നാൽ പോലും ചിത്രം പൂർത്തി ആക്കി പ്രദർശനത്തിന് എത്തുകയും വലിയ രീതിയിൽ തന്നെ ഹിറ്റ് ആകുകയും ചെയ്തിരുന്നു. മോഹൻലാലും മമ്മൂട്ടിയും തുല്യ പ്രാധാന്യമുള്ള വേഷത്തിൽ എത്തിയ ചിത്രം നിർമ്മാതാവിന് ലാഭം നേടി കൊടുത്തിരുന്നു. ദിലീപ് ആയിരുന്നു ചിത്രം നിർമ്മിച്ചത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സിനി ഫൈൽ ഗ്രൂപ്പിൽ സന്തോഷ് കുമാർ എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഏറ്റവും മികച്ച തിയേറ്റർ എക്സ്പീരിയൻസ് തന്ന സീൻ. പാവം ദേവന്റെ മുന്നിലേക്ക് ചെരുപ്പ് വരുന്നു, വാച്ച് വരുന്നു ഷർട്ടിന്റെ കൈ മുകളിലേക്ക് തെറുത്തു കേയറ്റുന്നു. മുണ്ട് മാടി എടുത്ത് മടക്കി കുത്തുന്നു.. സംഭവം മാസ്സ് അല്ല കൊലകൊല്ലി മാസ്സ്.

ഇതിന്റെ കൂടെ മോഹൻലാൽ ആ മീശ കൂടി ഒന്ന് പിരിച്ചിരുന്നെങ്കിലോ. മാസിന്റെ കൊടുകുടി കയറിയ സീൻ എങ്കിൽ അതുക്കും മേലെ എത്തിയേനെ. എന്തുകൊണ്ട് ജോഷി ലാലേട്ടനെ കൊണ്ട് ഈ സീനിൽ മീശ പിരിപ്പിച്ചില്ല എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. മുണ്ട് കൃത്യമായി മടക്കി കുത്താൻ ലാലേട്ടൻ കഴിഞ്ഞേ ആളുള്ളു. നൻപകൽ മയക്കത്തിൽ അത് മനസിലാകും.

മീശപിരിയുടെ ആവശ്യം ഇല്ല അവിടെ, അത് മലയാളത്തിലെ തന്നെ ഏറ്റവും മികച്ച സെക്കന്റ്‌ ഇൻട്രോ /റീ എൻട്രി ആയിരുന്നു. അത്രേം നേരം തുള്ളികളിച്ച തീയേറ്ററിലെ ഒരു പ്രമുഖ വിഭാഗം അവിടുന്നങ്ങോട്ട് മൊത്തം സൈലന്റ് ആകുന്നത് നേരിട്ട് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്, മീശ പിരി ലെവൽ അല്ല ജോഷിക്ക് കുറച്ച് റോയൽ സാധനമായിരുന്നു വേണ്ടിയിരുന്നത്, അത് കിട്ടിയിട്ടുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.