മോഹൻലാലിനെ വെല്ലാൻ മറ്റൊരു നടന് മലയാള സിനിമയിൽ കഴിയുമോ


നടൻ മോഹൻലാലിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മിഥുൻ വാസു എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, അഭിനയത്തിൽ മോഹൻലാലിനെക്കാൾ മികച്ച രീതിയിൽ പ്രണയം കൺവെ ചെയ്യാൻ അറിയുന്ന മറ്റൊരു നടൻ മലയാള സിനിമയിൽ ഇല്ല എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

മിഡ് ഏജ് കഴിഞ്ഞിട്ടും ബ്രോ ഡാഡിയിൽ മോഹൻലാൽ – മീന കോംബോ. ഈ സിനിമയിലെ “പറയാതെ വന്നെൻ” സോങ്ലെ മോഹൻലാൽ പോർഷൻ എത്ര തവണ റിപ്പീറ്റ് അടിച്ച് കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്. നിരവധി കമെൻറുകളും ഈ പോസ്റ്റിനു ആരാധകരിൽ നിന്നും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.

മമ്മൂട്ടി പ്രണയ രംഗങ്ങൾ അത്ര പോരാ എങ്കിലും, മോഹൻലാൽ, പ്രേം നസീർ, ജയറാം, കുഞ്ചാക്കോ ബോബൻ മുതലായവർ അവരുടെ കാലഘട്ടത്തിൽ നന്നായി കൈകാര്യം ചെയ്യും ആയിരുന്നു, യാത്ര, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, മഴയെത്തും മുൻപേ , അഴകിയ രാവണൻ , കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ ഇതിൽ ഒക്കെ പ്രണയം മമ്മൂട്ടി നന്നായി ചെയ്തിട്ടുണ്ട്. പ്രണയ റോൾ അഭിനയിച്ച് മതിലുകളിൽ ദേശീയ അവാർഡും പുള്ളി നേടിയിട്ടുണ്ട്.

താങ്കളുടെ ആദ്യ ഭാഗത്തോട് യോജിക്കുന്നു മോഹൻലാൽ നല്ലത് പോലെ പ്രണയം അഭിനയിക്കുമെന്നത്. പക്ഷെ രൂപാമറ്റത്തിന് ശേഷം അത് അംഗീകരിക്കാൻ കഴിയില്ല, പ്രണയത്തിനു വേറെ ഭാവം ഇല്ല മോഹൻലാൽ അല്ലാതെ മലയാള സിനിമയിൽ ഹേറ്റേഴ്സിന് ഒഴിച്, ഒടിയനു വേണ്ടി രൂപ മാറ്റം വരുത്തിയതിന് ശേഷം മോഹൻലാലിന്റെ മുഖത്ത് പ്രണയ ഭാവങ്ങൾ വരുന്നില്ല എന്നതാണ് സത്യം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്.