കിരീടം സിനിമയിൽ മോഹൻലാൽ വാങ്ങിയ പ്രതിഫലതുക ഇങ്ങനെ

മലയാളികൾ നെഞ്ചിലേറ്റിയ മോഹൻലാൽ ചിത്രം ആയിരുന്നു കിരീടം. 1989 ൽ പുറത്തിറക്കിയ ചിത്രത്തിന് ഇപ്പോഴും ആരാധകർ ഒട്ടും കുറവല്ല, കാലങ്ങൾ ഇത്ര  കഴിഞ്ഞിട്ടും ചിത്രം അതിന്റെ മാറ്റ് കുറയാതെ തന്നെ നിൽക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിനൊപ്പം നടൻ തിലകനും അഭിനയിച്ചിരുന്നു,  സിനിമ പുറത്തിറങ്ങിയിട്ട് മുപ്പത്തിരണ്ട് വര്ഷം പിന്നിടുകയാണ്, ഇപ്പോൾ  കിരീടത്തിൽ അഭിനയിക്കാൻ വേണ്ടി മോഹൻലാൽ വാങ്ങിയ പ്രതിഫല തുകയെകുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്,  സിനിമയിൽ അഭിനയിക്കാൻ വേണ്ടി വെറും നാലു  ലക്ഷം രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്. ഇപ്പോൾ ഒരു സിനിമയിൽ അഭിനയിക്കാൻ കോടികൾ പ്രതിഫലം വാങ്ങുന്ന താരം അന്ന് വെറും നാലു  ലക്ഷം രൂപയാണ് വാങ്ങിയത് എന്ന വാർത്ത ആരാധകരിൽ അമ്പരപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. അന്ന് താരത്തിന്റെ ഒരു സിനിമയിലെ പ്രതിഫലം നാലര ലക്ഷം രൂപ ആയിരുന്നു, എന്നാൽ സിനിമയുടെ നിർമ്മാതാവ് ഉണ്ണിയോടുള്ള സൗഹൃദം മൂലമാണ് താരം അര ലക്ഷം രൂപ കുറച്ചത്. കിരീടം സിനിമയുടെ നിർമ്മാണത്തിനായി അന്ന് ചിലവായത് മുപ്പത്തിരണ്ട് ലക്ഷം രൂപ ആയിരുന്നു.

1989 ജൂലൈ ഏഴിനായിരുന്നു മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളുടെ ഗണത്തിലുള്‍പ്പെടെ ‘കിരീട’ത്തിന്‍റെ പിറവി. ലോഹിതദാസിന്‍റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻ ലാൽ നായകനായി അഭിനയിച്ച ചിത്രത്തിന് 1989-ൽ മോഹൻലാലിന് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു. 1989-ൽ ഈ സിനിമയിലെ “കണ്ണീർ പൂവിന്‍റെ” എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിന് എം.ജി ശ്രീകുമാറിന് മികച്ച പിന്നണിഗായകനുള്ള കേരള സർക്കാറിന്‍റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കിരീടത്തിന്‍റെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചെങ്കോൽ 1993നായിരുന്നു റിലീസ് ചെയ്തത്.

സേതുമാധവൻ ആയി അഭിനയിക്കുമ്പോൾ മോഹൻലാലിന് പ്രായം 29 വയസ്സായിരുന്നു. ലോഹിതദാസ് ഈ സിനിമയുടെ കഥയൊരുക്കിയത് യഥാര്‍ത്ഥ ജീവിത കഥയിൽ നിന്ന് പ്രേരണയുള്‍ക്കൊണ്ടാണ്.സിബി മലയിൽ എന്ന സംവിധായകന്‍റെ മനോഹരമായ സംവിധാനമികവും എസ്.കുമാറിന്‍റെ ക്യാമറയും തിലകനും മോഹൻലാലും ഉള്‍പ്പെടെയുള്ള എല്ലാ അഭിനേതാക്കളുടെയും കീരടത്തെ മികച്ചൊരു ചിത്രമാക്കി. എൻ. കൃഷ്ണകുമാർ, ദിനേഷ് പണിക്കർ എന്നിവർ ചേര്‍ന്നായിരുന്നു സിനിമയുടെ നിര്‍മ്മാണം നിർവ്വഹിച്ചിരുന്നത്. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗത്തിലെ തിലകന്‍റെ കത്തി താഴെയിടടാ എന്ന അലർച്ച ഇന്നും ആര്‍ക്കും മറക്കാനാവില്ല. കൈത്രപ്രവും ജോൺസൺ മാഷും കൂടി ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ഹൃദ്യവുമാണ്. 1993-ൽ കിരീടം ഹിന്ദിയിൽ റീമേക്ക് ചെയ്തു. 2007-ൽ തമിഴിലും റീമേക്ക് ചെയ്തിട്ടുണ്ട്.