എന്താണ് ഈ വാർത്തയുടെ സത്യാവസ്ഥ എന്ന് അറിയാമോ


കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ മുഴുവൻ പ്രചരിച്ച ഒരു ദൃശ്യം ആയിരുന്നു വിദേശ യാത്രയ്ക്ക് ഇടെ മോഹൻലാൽ തന്റെ കാറിന്റെ തൊട്ടു മുന്നിൽ കിടക്കുന്ന എന്തോ ഒന്ന് എടുക്കുന്നതും അതുമായി നടക്കുന്നതും. ഇതോടെ ലാലേട്ടൻ റോഡ് അരികിൽ കിടന്ന പേപ്പർ എടുത്ത് വേസ്റ്റ് ബോക്സിൽ ഇടുന്നത് ആണെന്നും വിദേശത്ത് ചെന്നിട്ടും റോഡിൽ കിടന്ന വെസ്റ്റ് വണ്ടി നിർത്തി ഇറങ്ങി എടുത്ത് മാറ്റുന്ന ലാലേട്ടൻ എന്നുമൊക്കെ തലക്കെട്ട് നൽകി ആണ് സോഷ്യൽ മീഡിയയിൽ വാർത്ത വന്നത്.

പല സോഷ്യൽ മീഡിയ പേജുകളിലും ഫുഡ് പാത്തിൽ കിടന്ന കടലാസ് കഷ്ണങ്ങൾ പെറുക്കി മാറ്റി മോഹൻലാൽ മാതൃകയായി എന്ന തലക്കെട്ടോടെ നന്മ്മയുള്ള ലോകമേ ബാക്ക്ഗ്രൗണ്ട് സോങ്ങും ഇട്ടു കൊണ്ട് ഈ വീഡിയോ വലിയ രീതിയിൽ തന്നെ പ്രചരിച്ചിരുന്നു. ന്യൂസ് ചാനലുകളും ഈ വാർത്ത ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്.

റാഷിദ് എന്ന ആരാധകൻ ആണ് ഇപ്പോൾ ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. വിഡിയോയിൽ പറയുന്നത് ഇങ്ങനെ, ഈ സംഭവം നടക്കുന്നത് ഖത്തറിൽ ആണ്. കഴിഞ്ഞ ഡിസംബർ 18 നു വേൾഡ് കപ്പ് ഫൈനൽ കാണാൻ വന്ന ലാലേട്ടൻ ബ്ലൂ സലൂൺ മാളിൽ നിന്നു എന്തോ പർച്ചേസോ മറ്റോ കഴിഞ്ഞു ഇറങ്ങുന്ന സമയം ആളുടെ കാറിലേക് പോകുന്ന വഴി ആളുടെ കയ്യിൽ നിന്ന് വീണ ബില്ലും ബാക്കി പൈസയും കാറിൽ നിന്ന് തിരിച്ച് ഇറങ്ങി എടുക്കുന്നു.

താഴെ നിന്ന് ബില്ലും കാശും എടുത്ത ലാലേട്ടൻ അതിൽ നിന്ന് എന്തോ ഒന്ന് തന്റെ പോക്കറ്റിൽ വെക്കുകയും വേറെ എന്തോ ബില്ലിൽ പരിശോധിക്കുന്നതും ആണ് വിഡിയോയിൽ കാണുന്നത്. അപ്പോഴേക്കും ആ വീഡിയോ കണ്ടിട്ട് നമ്മുടെ മാധ്യമങ്ങൾ എഴുതി ഫുഡ് പാത്തിലെ ചവറു പെറുക്കി മാതൃകയായി ലാലേട്ടൻ എന്ന് എന്നുമാണ് വിഡിയോയിൽ യുവാവ് പറയുന്നത്. വളരെ പെട്ടന്ന് തന്നെ ഈ വീഡിയോ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുകകയാണ്.

ഇത് കണ്ട് സാമാന്യം വിവരമുള്ള ഏത് മനുഷ്യനും മനസ്സിലാവും അതല്ലെങ്കിൽ മാലിന്യം കയ്യിലെടുത്ത് പരിശോധിക്കുക ഇല്ലല്ലോ അതും മലയാളിയുടെ സ്വന്തം പേട്ടൻ, എന്നിട്ട് ദൂഫാ യില് കൊണ്ട് പോയി ലാലു എട്ടയെ ആമാലിന്യം ഒരിടത്തും കളയുന്നത് മാത്രം വീഡിയോ ഇല്ല, ഇനി അഥവാ അതൊരു കടലാസ് കഷ്ണം ആണെന്ന് തന്നെ ഇരിക്കട്ടെ, അദ്ദേഹം അത് എടുത്തു മാറ്റി എന്നും ഇരിക്കട്ടെ, എടൊ അതൊരു വാർത്ത ആക്കാൻ അതിൽ എന്തിരിക്കുന്നു, വിവരം ഉള്ള ഏതൊരു ആളും ചെയ്യുന്ന ഒരു കാര്യം, ഇതിൽ എന്താണ് ഇത്ര അത്ഭുതപ്പെടാൻ ഇരിക്കുന്നത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.