ആ ഗാനം കൊറിയോഗ്രാഫ് ചെയ്യുന്നത് കാണാനും ഒരു രസമാണ്


സിനി ഫൈൽ ഗ്രൂപ്പിൽ ഗരുഡൻ ഗരുഡ എന്ന പ്രൊഫൈലിൽ നിന്ന് മോഹൻലാൽ ചിത്രത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ദേവദൂതനിൽ മോഹൻലാൽ “എന്തരോ മഹാനു” സോങ്ങിൽ സംഗീത സംവിധായകർ കണ്ടക്റ്റ് ചെയ്യുന്ന അതേ കൃത്യതയോടെ പെർഫോം ചെയ്യുന്നത് ഒരുപാട് ചർച്ചകൾ ചെയ്ത് കണ്ടിട്ടുണ്ട്. അതുപോലെ തന്നെ “പൂവേ പൂവേ പാലപൂവേ” സോങ്ങിൽ കൊറിയോഗ്രഫി ചെയ്യുന്നത് കാണാനും പക്കാ പെർഫെക്ഷനും ഭംഗിയും തോന്നാറുണ്ട്.

ഒട്ടും സ്‌ട്രെയിൻ എടുക്കാതെ വളരെ അനായാസമായി ഓരോ സ്റ്റെപ്പും പറഞ്ഞു കൊടുത്ത്‌ ചെയ്യിക്കുന്നതൊക്കെ പ്രൊഫഷണൽ ഡാൻസ് മാസ്റ്റേഴ്‌സൊക്കെ ചെയ്യും പോലെ തന്നെ പെർഫെക്ട്. അതിൽ തന്നെ ഈയൊരു നാല്പതു സെക്കന്റിൽ സ്റ്റുഡന്റ്സ് ചെയ്യുന്നത് കണ്ടിരിക്കുന്നതും അതിൽ തൃപ്തി വരാതെ മോഹൻലാൽ കേറി അത് ക്ലിയർ ചെയ്യുന്നതുമൊക്കെ പെർഫെക്ട് ഓക്കേയാണ് വിശാൽ കൃഷ്ണമൂർത്തി പറയുന്ന പോലെ “ഒരാൾ സംഗീതത്തിന്റെ രാജാവാണെങ്കിൽ മറ്റെയാൾ അഭിനയത്തിന്റെ രാജാവാണ്” എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകളും ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഇതുപോലെ സംഗീതവും കലയും അനായാസമായി ചെയ്ത നടൻ മമ്മൂക്കയാണ്. അദ്ദേഹത്തിന്റെ പല്ലാവൂർ ദേവനാരായണിലെ ചെണ്ടക്കാരനെയും ഗാനഗന്ധർവനിലെ പാട്ടുകാരനെയും എത്ര അനായസമായാണ് അതിൽ അവതരിപ്പിച്ചിരിക്കുന്നത്, ചില അനാവശ്യ കുത്തിത്തിരുകലുകൾ ഇല്ലായിരുന്നുമവെങ്കിൽ മലയാളത്തിലെ ഏക്കാലത്തെയും ഒരു ഫാന്റസി ഹൊറർ ത്രില്ലർ ആകേണ്ടിയിരുന്ന ചിത്രം.

ആയിരുന്നു എന്നു പറയുന്നതാണ് നല്ലത്. ഇപ്പോഴത്തെ ലാലേട്ടന്‍ എല്ലാം നഷ്ടമായ ഒരാളെ പോലെയാണ്. എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു, വയറോക്കെ കുറഞ്ഞ് അങ്ങേര് അസാധ്യ ലുക്കായിരുന്ന്, ഇതിലെ ഏട്ടന്റേ ബോഡി എന്ത് കിടു ആണ്.ഇത് മൈന്റൈൻ ചെയ്ത് പോയിരുന്നേല്‍ നന്നായനേ, ഈ സിനിമ ഇടയ്ക്ക് ടീവി യിൽ വരും, ബാക്കി എല്ലാം മാറ്റി വെച്ച് കണ്ട് കൊണ്ട് ഇരിക്കും, വിദ്യാസാഗർ മാജിക്‌ ആണോ, മോഹൻലാൽ മാജിക് ആണോ എന്ന് അറിയില്ല. വല്ലാത്ത ഒരു മൂഡ് പടം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.