മാതാ അമൃതാനന്ദമയിക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ

കഴിഞ്ഞ ദിവസം ആണ് ശ്രീ മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷം നടന്നത്. സാധാരണ വള്ളിക്കാവിൽ ഒരു ഉത്സവം തന്നെ ആയിരുന്നു സെപ്റ്റംബർ 27 നു നടക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി കൊറോണയുടെ വ്യാപനം മൂലം വളരെ ലളിതമായ രീതിയിലെ ചടങ്ങുകൾ മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ നിരവധി പേരാണ് അമ്മയുടെ പിറന്നാൾ സോഷ്യൽ മീഡിയയിൽ കൂടി ആഘോഷമാക്കുന്നത്. സമൂഹത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നിരവധി പേരാണ് കഴിഞ്ഞ ദിവസം അമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. മോഹൻലാലും കഴിഞ്ഞ ദിവസം മാതാ അമൃതാനന്ദമയിക്ക് ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയിരുന്നു. എന്നാൽ ഈ പോസ്റ്റിനെ വിമർശിച്ച് കൊണ്ടും പിന്തുണച്ച് കൊണ്ടും നിരവധി പേരാണ് എത്തിയത്. കൂടുതൽ പേരും വിമർശനവുമായി ആണ് എത്തിയത്.

സ്വന്തമായി ഒരു അച്ഛനും ഒരു അമ്മയും ഉള്ളത് കൊണ്ട് വേറെ അമ്മയെയും അച്ഛനെയും ഒന്നും എനിക്ക് ആവശ്യം ഇല്ല വിശ്വാസവും ഇല്ല പക്ഷെ ഒരാളുടെ ജന്മദിനത്തിന് മറ്റൊരാൾ വിഷ് ചെയ്ത് പോസ്റ്റ് ഇടുമ്പോൾ ഇത്രക്ക് കുരുപൊട്ടിക്കുന്നത് എന്തിനാണ് എന്നും എനിക്ക് മനസിലാവുന്നില്ല, ലാലേട്ടൻ പിറന്നാൾ ആശംസകൾ നേർന്നത് കൊണ്ട് മാത്രം ഇന്ന് മുതൽ ഞാനൊരു അമൃതാന്ദമയീ ബെക്തൻ ആയിരിക്കും അമ്മേ മഹാ മായേ കൊറോണയിൽ നിന്ന് ഞങ്ങളെ നീ കിസ്സടിച്ച് രക്ഷിക്കണേ, കോവിഡ് കാലത്ത് ഏറ്റവും മിസ് ചെയ്തൊരാൾ.. ജീവനോടെ ഉണ്ടെന്ന് കാണിക്കാൻ പോലും പുറത്തൊന്ന് ഇറങ്ങീല.. കേസ് കുറഞ്ഞുവരുന്ന സ്ഥിതിക്ക് ഇനിയിപ്പോ അത്ഭുതപ്രവർത്തനങ്ങളും സ്നേഹപ്രകടനങ്ങളും തുടരാം,2 കോവിഡ് വാക്‌സിനേഷൻ എടുത്ത ദൈബം… അമ്മ, ഒരാൾക്ക് വിഷ്ചെയ്യുന്നത് വലിയ തെറ്റ് ഒന്നും അല്ല. പക്ഷേ ഈ ഉമ്മ വെക്കുന്ന ഫോട്ടോ വേണ്ടാരുന്നു. കോവിഡ് കാരണം ഉമ്മയും ഇല്ല. കെട്ടിപ്പിടുത്തവും ഇല്ല. ആളിപ്പോ എവിടെ ഉണ്ടെന്ന് ആർക്കെങ്കിലും അറിയാമോ? തുടങ്ങിയ നിരവധി വിമർശന കമെന്റുകൾക്ക് ഒപ്പം പിന്തുണ അറിയിച്ച് കൊണ്ടും ആളുകൾ എത്തിയിട്ടുണ്ട്.

കഥപ്പുസ്തകങ്ങളിലെ അല്ലാഹുവിനെയും യഹോവയേയും യേശൂനേയും അയ്യപ്പനേം ഒക്കെ ആരാധിക്കുന്നവനും ആരാധിക്കുന്നവരെ റ്റോളറേറ്റ് ചെയ്യുന്നവരും ഒക്കെയാണ് ആൾദൈവം എന്ന നിലയിൽ അമൃതാനന്ദമയിയെ അപഹസിക്കുന്നതെന്നതാണ് കോമഡി, രാമനും,മുഹമ്മദും,യേശുവും ആൾ ദൈവമായിരുന്നു ..ആർക്കും ആരെയും ആരാധിക്കാം ..എല്ലാം ആൾ ദൈവം തന്നെയാണ്… അത്രമാത്രം…അമൃതാനന്ദമയി യെ ഞാൻ ബഹുമാനിക്കുന്നു..അതുകൊണ്ട് ഹാപ്പി ബർത്ത്ഡേ അമ്മ, ഇനിയും ഒരായിരം തവണ കൊറോണ വന്നാലും അവയെ ഒക്കെ തടുത്തു നിർത്തി ഈ ലോകത്തെ കാക്കുവാൻ അമ്മയ്ക്ക് ഇനിയും കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു തുടങ്ങി അമ്മയ്ക്ക് പിന്തുണ അറിയിച്ചും നിരവധി പേരാണ് എത്തുന്നത്.

Leave a Comment