മോഹൻലാലും ജോൺ ബ്രിട്ടാസും തമ്മിൽ നടത്തിയ ഒരു അഭിമുഖത്തെ കുറിച്ച് വർഷങ്ങൾക്ക് ഇപ്പുറം ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ആണ് പോസ്റ്റ് വന്നിരിക്കുന്നത്. ഹിരൺ എൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, രഞ്ജിനി അങ്ങു തടിച്ചു പോയല്ലേ? ബ്രിട്ടാസിന്റെ ചോദ്യത്തിനു മുന്നിൽ കൂടുതൽ ചിന്തിക്കാതെ മോഹൻലാൽ എന്ന വ്യക്തി പറഞ്ഞു തുടങ്ങി.
ബ്യുട്ടി ലൈസ് ഇൻ ഫ്ലെഷ് നോട്ട് ഇൻ ബോൺ. അവർ തടിച്ചു എന്നു കരുതി അവർ ഒരു മോശം സ്ത്രീ ആകുന്നില്ലല്ലോ. എത്ര മനോഹരമായാണ് അദ്ദേഹം സൗന്ദര്യത്തിന്റെ അർത്ഥം ബ്രിട്ടാസിന് മനസിലാക്കി കൊടുത്തത്. ഒരു പക്ഷെ ട്രാപ്പിൽ ആയേക്കാവുന്ന ഒരു ചോദ്യം ബ്രിട്ടാസ് ഇട്ടു കൊടുത്തപ്പോൾ വളരെ മികച്ച രീതിയിൽ ലാലേട്ടൻ അത് കൈകാര്യം ചെയ്തു എന്ന് തന്നെ പറയാം. മോഹൻലാൽ എന്ന മനുഷ്യന്റെ ഒരു ചെറു വാക് പിശകിന് പോലും വലിയ വിമർശനം ചൊരിയാൻ പുറത്തു കാത്തു നിൽക്കുന്ന സോ കാൾഡ് ബുദ്ധിജീവികളും വിമർശകരും.
ഒരു പക്ഷെ അദ്ദേഹത്തിന്റെ ഇത്തരം മനോഹര വീക്ഷണങ്ങൾ ഒരിക്കലും കണ്ടില്ലെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. അവർ അത് എവിടെയും പറയില്ല. അഭിനന്ദിക്കില്ല. അതങ്ങനെ ആണ്. പുറമേക്ക് സ്ത്രീ പുരോഗമനം ,പൊളിറ്റിക്കൽ കറക്ടനെസ് എന്നൊക്കെ ഘോരഘോരം വാദിച്ചു വിമര്ശിക്കാവുന്ന ഇടങ്ങളിൽ ഒക്കെ അദ്ദേഹത്തെ വിമർശിക്കുന്നവർ പോലും അദ്ദേഹത്തിന്റെ ഇങ്ങനെ ഒരു പുരോഗമന കാഴ്ചപ്പാട് തന്നെ കണ്ടില്ലെന്ന് നടിക്കും. തന്റെ ശരീരത്തെ കുറിച്ചു അക്കാലത്തു പോലും ഉത്തമ ബോധ്യം ഉണ്ടായിരുന്ന മനുഷ്യൻ.
യാതൊരു ഈഗോയും കൂടാതെ അത് വെട്ടി തുറന്നു പറഞ്ഞ മനുഷ്യൻ. “ഞാനും തടിച്ച ഒരാളല്ലേ” സത്യം പറഞ്ഞാൽ പലപ്പോഴും മറ്റു താരങ്ങളെ പോലെ ഇന്റർവ്യൂ കളിൽ മിന്നി തിളങ്ങാറില്ലെങ്കിലു, മോഹൻലാൽ എന്ന വ്യക്തി എപ്പോഴെല്ലാം യഥാർത്ഥമായി മനസ്സ് തുറന്നിട്ടുണ്ടോ അപ്പോൾ പറഞ്ഞ ഉത്തരങ്ങൾ എല്ലാം തന്നെ ഒന്നിനൊന്നു ഗംഭീരം ആണ്. ചിലതെല്ലാം തത്വചിന്തയിൽ അധിഷ്ഠിതമാണോ എന്നു വരെ തോന്നിപ്പോകും. അത്തരം ഇന്റർവ്യൂ കളും ഒരു പക്ഷെ അപൂർവം ആയിരിക്കും.
അങ്ങനെ ഒന്നായിരുന്നു ഈ നിമിഷങ്ങൾ. ഇത് പോലെ മറ്റൊരു ഇന്റർവ്യൂ യിൽ കേട്ട ചോദ്യത്തിനു അദ്ദേഹം കൊടുത്ത ഉത്തരവും ലോകോത്തരം തന്നെ. ലാലിന്റെ കൈയക്ഷരം നല്ലതാണെന്ന് കേട്ടിട്ടുണ്ട്. അതുപോലെ തന്നെയാണോ ലാലിന്റെ സ്വഭാവവും? “അത് ഓരോരുത്തർ വായിക്കുന്ന പോലെ ഇരിക്കും” സ്നേഹം ലാലേട്ടാ സ്നേഹം മാത്രം എന്നുമാണ് പോസ്റ്റിൽ പറയുന്നത്.