എന്ത് കൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകൾ ഇങ്ങനെ പരാചയപ്പെടുന്നത്


ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന താരം ആണ് മോഹൻലാൽ. എന്ത് കൊണ്ടാണ് മോഹൻലാൽ എന്ന നടന് എതിരെ മാത്രം ഇത്രയും വിമർശനങ്ങൾ ഉയരുന്നത് എന്ന് ഉത്തരം ഇല്ലാത്ത ചോദ്യം ആണ്. താരത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ സിനിമയും പരാജയപ്പെടുകയാണ് എന്നതാണ് സത്യം. അത് തന്നെ ആണ് മോഹൻലാലിന് ഇത്രയേറെ വിമർശനങ്ങൾ ലഭിക്കാനുള്ള കാരണവും. എന്ത് കൊണ്ടാണ് മോഹൻലാൽ നല്ല സിനിമകൾ ഇപ്പോൾ തിരഞ്ഞെടുക്കാത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഇപ്പോഴിതാ സിനി ഫൈൽ ഗ്രൂപ്പിൽ താരത്തിനെ കുറിച്ച് വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വൈശാഖ് രാജ് എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മോഹൻലാൽ എന്ന നടന് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ വീഴ്ചകൾ അദ്ദേഹം തന്നെ സ്വയം വരുത്തി വെച്ചതല്ലേ? അദ്ദേഹത്തിന് പറയാം വേണമെങ്കിൽ ഇത് എന്റെ സ്വാതന്ത്ര്യമാണ് എന്റെ ഇഷ്ടത്തിനാണ് ഞാൻ സിനിമകൾ ചെയ്യുന്നതെന്ന്. അങ്ങനെ പറഞ്ഞാലും പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ സിനിമകൾ ഇങ്ങനെ വരി വരിയായി പരാജയപെടുമ്പോൾ സ്വാഭാവികമായി ഒരു നിരാശ തോന്നില്ലേ.

കാരണം അദ്ദേഹം കേവലം ഒരു സാധാരണ നടൻ അല്ലല്ലോ അഭിനയം നന്നായി വശമുള്ള ഒരു അസാമാന്യ പ്രതിഭ തന്നെയല്ലേ. സ്പിരിറ്റ് ആവണം അദ്ദേഹത്തിന്റെ അനായാസ അഭിനയത്തെ അവസാനം കാണാൻ കഴിഞ്ഞത്. അതിനു ശേഷം വില്ലനിൽ ആ അനായാസത ചെറുതായി കണ്ടെങ്കിലും പടം അത്രയും ശ്രദ്ധിക്കപ്പെടാതെ പോയത് കൊണ്ട് സ്പിരിറ്റ് എന്ന് തന്നെ പറയേണ്ടി വരും.കഴിഞ്ഞ പത്തു വർഷങ്ങളിൽ മോഹൻലാൽ എന്ന നടൻ സഞ്ചരിച്ച വഴികൾ ശരിയായ ദിശയിൽ അല്ലെന്നു പറയാൻ ആറാട്ട് എന്നൊരൊറ്റ സിനിമ മാത്രം മതിയാകും. ഈ കാലഘട്ടത്തിന് ഒട്ടും യോജിക്കാത്ത പല കാര്യങ്ങളും കുത്തി നിറച്ചൊരു സിനിമ അങ്ങനെ മാത്രമേ അതിനെ വിശേഷിപ്പിക്കാൻ സാധിക്കൂ.

അത് പോലൊരു ചിത്രം തിരഞ്ഞെടുക്കാൻ മോഹൻലാൽ എന്ന നടനെ അതിശയിപ്പിച്ച ഘടകം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ ലൂസിഫറും പുലിമുരുകനും മോഹൻലാൽ എന്ന താരത്തെ വേണ്ട വിധത്തിൽ ഉപയോഗിച്ചു എന്നതിൽ യാതൊരു തർക്കവുമില്ല.പക്ഷെ അദ്ദേഹത്തിലെ നടൻ എവിടെ പോയി അത് മാത്രമാണ് നമ്മുടെയൊക്കെ വിഷയം.മോഹൻലാലിന് ഇനി ഒരു തിരിച്ച് വരവ് സാധ്യമാകുമോ?

താണ്ഡവവും ചതുരംഗവുമൊക്കെ തകർന്നു തരിപ്പണമായപ്പോൾ അയാളുടെ കാലം അവസാനിച്ചു എന്ന് വിധി എഴുതിയവർ പിന്നീട് മാറ്റി പറയേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.അത് കൊണ്ട് കാത്തിരിക്കാം കാരണം അയാളുടെ പേര് മോഹൻലാൽ എന്നാണ്. അല്ലാതെ അദ്ദേഹത്തെ കീറി മുറിച്ചിട്ടോ നശിപ്പിച്ചിട്ടോ ഒരു മാറ്റവും മോഹൻലാൽ എന്ന നടന് ഉണ്ടാവുമെന്ന പ്രതീക്ഷ തീരെ ഇല്ല മറിച്ച് അദ്ദേഹത്തിന്റെ അഭിനയത്തെ ചൂഷണം ചെയുന്ന നല്ല കഥകൾ മോഹൻലാലിനെ തേടി എത്തട്ടെ എന്നുമാണ് പോസ്റ്റ്.