സിനി ഫൈൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, എം ടി യുടെ തൂലികയയിൽ വിരിഞ്ഞ ഹാൻഡ്സം, ഡിസെപ്റ്റീവ്, റൊമാന്റിക് ആൻഡ് ലവബിൾ വില്ലൻ ആയ ജയരാജനെ അവതരിപ്പിക്കുമ്പോൾ മോഹൻലാലിന്റെ പ്രായം വെറും 24. കൂട്ടുകാരെ ഒക്കെ പ്ലാൻ ചെയ്തു കൊല്ലുന്ന മുകുന്ദനുണ്ണിയെ കണ്ടു അദ്‌ഭുതപ്പെടുന്ന പലരും ജയരാജനെ അറിഞ്ഞിരിക്കാൻ വഴിയില്ല.
ഒരു കഥാബീജത്തിൽനിന്ന് കഥകളുടെ സാമ്രാജ്യം തീർക്കുന്ന എംടി യും മാസ്റ്റർ ഡയറക്ടർ ഐ വി ശശിയും, കൂടെ യങ് ആൻഡ് ലവ്വബിൾ ആയ മോഹൻലാലും ചേർന്നപ്പോൾ മലയാളത്തിനു കിട്ടിയത് എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന്. മോഹൻലാൽ ചെയ്ത ഏറ്റവും ഡെവിളിഷ് ആയിട്ടുള്ള കാരക്ടർ. വിൻസെന്റ് ഗോമസ് വരെ ചിലപ്പോൾ ഓവർ റേറ്റഡ് ആണെന്നു തോന്നിപ്പോകുന്ന കഥാപാത്രം ജയരാജന്റെ ചെയ്തികൾ എല്ലാം അറിഞ്ഞിട്ടും അവസാനം അയാൾ ജയിച്ചിരുന്നെങ്കിൽ എന്ന് പ്രേക്ഷകർ ആഗ്രഹിച്ചെങ്കിൽ.
റഹ്മാന്റെ കാരക്ടറിനോട് ചെറിയ ദേഷ്യം തോന്നിയെങ്കിൽ. അവിടെയാണ് ആ 24 വയസ്സുകാരന്റെ പ്രകടനം വിജയിക്കുന്നത്. അവസാനം മരണത്തിൽ പോലും അയാൾ ജയിക്കുകയാണ് എന്നുമാണ് പോസ്റ്റ്. ഇത്ര ഡയലോഗടിച്ചിട്ടും സിനിമയുടെ പേര് പരാമർശിക്കാത്തത് ഒരു സ്റ്റൈലാണോ, ഇൻസ്‌പെക്ടർ നിങ്ങൾ ജയിക്കുന്നു പക്ഷെ തോൽക്കാൻ ഞാൻ തയ്യാറല്ലെങ്കിലോ.
മാസ് വില്ലൻ വിത്ത് ക്ലാസ്സിക് പെർഫോമൻസ്. ഇന്നും പ്രിയപ്പെട്ട നെഗറ്റീവ് കഥാപാത്രങ്ങളിൽ ഒരെണ്ണം, ഇപ്പഴും കോരിത്തരിപ്പോടെ ഓർക്കുന്ന സിനിമ, ഗംഭീര കാരക്റ്റർ, ഉജ്വലമായ പെർഫോമൻസ്. മറക്കാനാകാത്ത സിനിമ, ഇത്തരത്തിൽ ഒരു സിനിമ ഉണ്ടാവുമോ സംശയമാണ്, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.