രവിപിള്ളയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമായി മോഹൻലാൽ, പിന്നീട് സംഭവിച്ചത്

കഴിഞ്ഞ ദിവസം ആണ് പ്രശസ്ത വ്യവസായി രവിപിള്ളയുടെ മകന്റെ വിവാഹം വളരെ ആഘോഷപൂർവം ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്നത്. ഗുരുവായൂർ അമ്പലത്തി നെ പോലും ഞെട്ടിപ്പിച്ചുകൊണ്ടുള്ള ഒരുക്കങ്ങൾ ആയിരുന്നു അമ്പലത്തിൽ നടന്നത്. ഇതിനെതിരെ പലതരത്തിൽ ഉള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഗുരുവായൂർ അമ്പലത്തിലെ ചട്ടംലംഗിച്ച് കൊണ്ടുള്ള ഒരുക്കങ്ങൾക്കെതിരെ ഹൈ കോടതിയും സ്വമേധയാ കേസ് എടുത്തിരുന്നു. പല പ്രമുഖരും കല്യാണത്തിന് പങ്കുചേർന്നിരുന്നു. മോഹൻലാലും ഭാര്യ സുചിത്രയും ഗുരുവായൂർ അമ്പലത്തിൽ വെച്ച് നടന്ന വിവാഹത്തിനും ശേഷമുള്ള റിസെപ്ഷനും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം ആരാധകരുടെ പേജുകളിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ വിവാഹം വിമർശനങ്ങൾക്ക് വഴി തെളിച്ചതോടെ മോഹൻലാലിനെതിരെയും വിമര്ശനങ്ങൾ ഉയർന്നിരുന്നു.

ഇപ്പോൾ മോഹൻലാൽ രവിപിള്ളയ്‌ക്കൊപ്പം പങ്കുവെച്ച ഒരു  ചിത്രത്തിന് ലഭിക്കുന്ന കമെന്റുകൾ ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. വലിയ രീതിയിൽ തന്നെയുള്ള വിമർശനങ്ങൾ ആണ് ചിത്രം പങ്കുവെച്ചതിനു മോഹൻലാലിനും എതിരെ വന്നുകൊണ്ടിരിക്കുന്നത്. ലാലേട്ടാ! കുബേരനായിരുന്ന ശ്രീകൃഷ്ണ ഭഗവാൻ തൻ്റെ മാളികയിൽ നിന്ന് ഇറങ്ങി വന്ന് ചേർത്തു പിടിച്ചത് ദരിദ്ര ബ്രാഹ്മണനായ കുചേലനെയാണ്.അല്ലാതെ കോടിശ്വരനെയല്ല. ഭഗവാൻ്റെ സന്നിധിയിൽ ഒരു പിച്ചക്കാരനൊപ്പം ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തിരുന്നെങ്കിൽ അങ്ങ് ഭഗവാനോളം മനസിൽ നിറഞ്ഞേനെ എന്നാണ് ഒരു കമെന്റ്.

കോടീശ്വരന്റെ കൂടെയാണെങ്കിൽ ചേട്ടൻ…. ഒരു യാചകന്റെ കൂടെ നില്ലെടോ… നിന്റെ സിനിമ തീയേറ്ററിൽ കാണുന്നത് അവരാണ്.. പോയി ചത്തൂടെ?, ലാലേട്ടാ…. ഈൗ…. സമയത്ത്…. പാവപെട്ട ആരുടേങ്കിലും കല്യാണത്തിന് അറ്റൻഡ് ചെയ്യ്….. പാവപെട്ട ആൾക്കാരും ഇവിടെ ഉണ്ട്…… ലാലേട്ടൻ ഫാൻസ്‌ ലെ ഏതെങ്കിലും ഒരു പാവപ്പെട്ട കുടുംബത്തിലെ മെമ്പര്രുടെ കല്യാണത്തിന് ചെന്ന് ഇങ്ങനെ ഒരു ഫോട്ടോ ഇട് ലാലേട്ടാ….. അഭിമാനം ആണ് അഹങ്കാരം ആണ് ലാലേട്ടൻ….. ഇപ്പൊ ലാലേട്ടാ കാണിക്കുന്നത് വളരെ ബോറാണ്……. ലോക്കൽ പരസ്യത്തിൽ വരെ ലാലേട്ടൻ ആണ്…. എന്തിനാണ് ഇങ്ങനെ വെല കളയുന്നത്….. ലാലേട്ടാ ഞങ്ങൾ ടിക്കറ്റ് എടുത്ത് കയറി പടം കണ്ടത് കൊണ്ടാണ്…. ലാലേട്ടാ ഇത്രയും ആയത്….. ഞങ്ങൾ പാവപ്പെട്ടവരെ മറക്കല്ലേ… Pls….. രവി പിള്ള തീയേറ്ററാറിൽ പോയി ലാലേട്ടന്റെ ഫിലിം കണ്ടോ എന്ന് വരെ സംശയം ആണ്……. ഞങ്ങൾ പാവപെട്ടവൾ ജോലി ചെയ്ത് കിട്ടുന്നതിന്റെ പകുതി ലാലേട്ടന്റെ പടം കാണാനാണ് ഉപയോഗഗിക്കുന്നത്……. അത് കൊണ്ട് ലാലേട്ടാ ഒന്ന്നും പറയാൻ ഇല്ല്ല തുടങ്ങി നിരവധി വിമർശന കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.