നടൻ മോഹൻലാലിനെക്കുറിച്ച് അസിലം സിനിഫൈൽ എന്ന ഗ്രൂപ്പിൽ പങ്കുവെച്ച ചില വാക്കുകൾ ആണിപ്പോൾ ഏറെ ശ്രദ്ധ നെടുന്നത്, എന്റെ റോൾ അത് മറ്റാർക്കും ചെയ്യാൻ കഴിയില്ല.” ലാലേട്ടന്റെ പ്രശസ്തമായ ഒരു സിനിമാ ഡയലോഗ് ആണിത് എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്, എന്നാൽ മോഹൻലാലിൻറെ ആ വാക്കുകൾക്ക് മാറ്റം ഉണ്ടായിട്ടുണ്ട് എന്നാണ് പോസ്റ്റിൽ പറയുന്നത്, ലാലേട്ടനെ മനസ്സിൽ കണ്ട് കഥ എഴുതിയ ശേഷം (ഒരു സിനിമയിൽ മോഹൻലാൽ ഒരു ഷെഡ്യൂൾ അഭിനയിക്കുക വരെ ചെയ്തു _ശേഷം പിന്മാറി) പിന്നീട് പൃഥ്വിരാജ് നായകനായി പുറത്ത് വന്ന ചിത്രങ്ങളാണ് ചക്രം & വെള്ളിത്തിര എന്നാണ് പോസ്റ്റിൽ പറയുന്നത്,
അത് പോലെ ദൈവദൂതൻ സിനിമക്കുറിച്ചും പോസ്റ്റിൽ പറയുന്നുണ്ട്, ഒരു ബാലതാരത്തെ കേന്ദ്രകഥാപാത്രമാക്കി സിബി മലയിൽ ചെയ്യാനിരുന്ന സിനിമ ,അവിചാരിതമായി മോഹൻലാൽ കേൾക്കുകയും അഭിനയിക്കാൻ താൽപ്പര്യപെടുകയും അങ്ങനെ ആ കഥയിൽ മാറ്റങ്ങൾ വരുത്തി ഇറങ്ങിയ ചിത്രമാണ് ദൈവദൂതൻ എന്നാണ് പോസ്റ്റിൽ പറയുന്നത്, ഈ ചിത്രങ്ങൾ ബോക്സ്ഓഫീസിൽ ഫ്ലോപ്പ് ആയിരുന്നു എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച്
2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.