മോഹൻലാലിൻറെ കരിയറിലെ തന്നെ മികച്ചൊരു ചിത്രം ആയിരുന്നു ചന്ദ്രലേഖ


ഫാസിൽ നിർമ്മിച്ച് പ്രിയദർശന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രലേഖ, 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ജനപ്രിയമായിരുന്ന ശ്രീനിവാസൻ മോഹൻലാൽ ജോടിയുടെ കുറച്ച് വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവായിരുന്നു ഈ ചിത്രം. പ്രിയദർശൻ മോഹൻലാൽ ടീമിന്റെ താളവട്ടം (1986), ചിത്രം (1988), കിലുക്കം (1991), അദ്വൈതം (1991), തേന്മാവിൻ കൊമ്പത്ത് (1994) എന്നിവക്ക് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറാമത്തെ ചിത്രമായിരുന്നു ഇത്.1995-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ വൈൽ യു വേർ സ്ലീപ്പിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ഗിരീഷ് പുത്തഞ്ചേരിയാണ് ഈ ചിത്രത്തിലെ ജനപ്രിയഗാനങ്ങൾ രചിച്ചത്. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത് ബേണി ഇഗ്നേഷ്യസ് ആണ്.

ചിത്രത്തിനെക്കുറിച്ച് ഫൈസൽ കളത്തിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ സിനിമ ഈ നടൻ ചെയ്തിരുന്നെങ്കിൽ എന്ന് നിങ്ങൾക്ക് തോന്നിയ സിനിമ… നടൻ ഏതാണ്..? എനിക്ക് ചന്ദ്രലേഖ (മമ്മൂക്ക) മോഹൻലാൽ മോശം എന്നല്ല മമ്മൂട്ടി ആയിരുന്നെങ്കിൽ കുറച്ചൂടെ നന്നായേനെ എന്നാണ് പോസ്റ്റിനു നിരവധി കമെന്റുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. ഈ സിനിമ ലാലേട്ടൻ അല്ലാതെ മറ്റാർക്കും പറ്റില്ല പക്ഷെ പിന്നീട് ഒരിക്കലും ലാലേട്ടൻ നമ്മളെ ചിരിപ്പിച്ചില്ല 25 വർഷം മായി ആ ലാലേട്ടനെ പിന്നെ കണ്ടിട്ടില്ല ചിരിപ്പിക്കല്ലേ,അത് മോഹൻലാൽ കറക്റ്റ് ആണ് അല്ലയെങ്കിൽ മുകേഷ് ചെയ്താലേ ശെരിയാകു.

മോഹൻലാൽ ഇന്നസെന്റ്, മോഹൻലാൽ ശ്രീനിവാസൻ കോമഡികൾ ആണ് ഈ സിനിമയുടെ നട്ടെല്ല് ലാലേട്ടനു പകരം ഇക്ക ആയിരുന്നു എങ്കിൽ ഒരു സാധാരണ ഹിറ്റ്‌ പടം അത്രയേ ആകു ഇത്പോലെ മെഗാ ഹിറ്റ്‌ ആകില്ല ഇതിലെ അപ്പുകുട്ടൻ ഒന്നുകിൽ മോഹൻലാൽ ചെയ്യണം അല്ലെങ്കിൽ ജയറാം അല്ലെങ്കിൽ 2000 കാലഘട്ടത്തിലെ ദിലീപ് മമ്മൂട്ടി ചെയ്താൽ ഹീറോ എന്ന പേര് ഉണ്ടാകും പക്ഷെ ശരിക്കും ഹീറോ ശ്രീനിവാസനും ഇന്നച്ചനും ആയിരിക്കും dr പശുപതി യിൽ റിസബാവ യെ സൈഡ് ആക്കി ഇന്നസെന്റ് കത്തികയറിയ പോലെ ഇന്നസെന്റ് ഉം ശ്രീനിവാസനും സ്കോർ ചെയ്യും തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വന്നു കൊണ്ടിരിക്കുന്നത്.