ഈ രംഗത്തിൽ മോഹൻലാൽ എന്ന നടന്റെ സൂക്ഷ്മഭിനയത്തിന്റെ ആഴവും കാണിക്കളെ അമ്പരപ്പിക്കും


ഇന്ന്  വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് മോഹൻലാൽ എന്ന നടന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. മോഹൻലാലിന് അഭിനയിക്കാൻ കഴിയില്ല എന്നാണ് എതിരാളികൾ പറയുന്ന പ്രധാന കാരണം. മോഹൻലാൽ സിനിമകൾ എല്ലാം പൊട്ടുകയാണെന്നും മോഹൻലാലിന് അഭിനയം ഇനി വഴങ്ങില്ല എന്നും മോഹൻലാലിന്റെ കാലം കഴിഞ്ഞു എന്നും തുടങ്ങിയ വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിക്കുന്നത്.

എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജോ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ തലമുറക്ക് ഈ ഒരു രംഗം എത്രമാത്രം റിലേറ്റഡ് ആയിരിക്കും എന്നറിയില്ല, എന്നാലും 80സ് ആൻഡ് 90സ് ൽ ബാല്യവും കൗമാരവും കഴിഞ്ഞ സാധാരണക്കാർക്ക് ഈ രംഗം ഒരു ചിരിയോടും ചമ്മലോടെയും വേദനയോടുമേ കാണാൻ സാധിക്കു.

അതിലുപരി മോഹൻലാൽ എന്നാ നടന്റെ സൂക്ഷ്മഭിനയത്തിന്റെ ആഴവും കാണിക്കളെ അമ്പരപ്പിക്കും, കാരണം ആ രംഗത്തിലെ ചെറിയ എക്സ്പ്രഷൻ വരെ എത്ര മികച്ചതായിരുന്നു, തൊട്ടപ്പുറത്തെ വീട്ടിൽ നിന്നും കടം വാങ്ങുക, അതും വേറൊരു സാധനം കടം വാങ്ങിയതിനു തൊട്ടുപിന്നാലെ അതും തന്റെ ഇല്ലായ്മ മറച്ചു വെച്ച് കൊണ്ട്, അയാൾ അനുഭവിക്കുന്ന ചമ്മലും നിസ്സഹായതയും പ്രേഷകനിലേക്കും പകരുന്നു.

എന്ന് മാത്രമല്ല, ഒപ്പം തന്നെ പ്രേഷകർക്കു ചിരിയും സമ്മാനിക്കുന്ന അഭിനയം, ആ രംഗത്തിൽ അഭിനയിച്ച മീനമ്മയുടെ എക്സ്പ്രഷൻ അതിനു ഇരട്ടി ഫീൽ കൊടുത്തു എന്നുള്ളത് മറ്റൊരു സത്യം. പറഞ്ഞു വന്നത് ഈ രംഗം മോഹൻലാൽ അല്ലാതെ ഇന്ത്യൻ സിനിമയിലെ വേറെ ആർക്കെങ്കിലും പറ്റുമോ എന്നുള്ളത് സംശയമാണ്, എന്റെ ഫേവറൈറ് മോഹൻലാൽ സീനുകളിൽ ഒന്ന് എന്നുമാണ് പോസ്റ്റ്.

ഇതൊന്നും ഇതുപോലെ അഭിനയിച്ചു ഫലിപ്പിക്കാൻ വേറെ ഒരാൾക്കും കഴിയില്ല, തൊഴിലില്ലായ്മയുടെയും വിശപ്പിന്റെയും ചിരി, മോഹൻലാലിന് അല്ലാതെ മറ്റൊരു താരത്തിനും ഇത്രയും നാച്ചുറൽ ആയി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയില്ല, കാണുന്നവന്റെ ഉള്ളു നീറ്റുന്ന തരത്തിൽ ഉള്ള ചിരിയാണ് ഇതിന്റെ ഹൈ ലൈറ്റ്, മോഹൻലാലിന്റെ കൂടെ കട്ടയ്ക്ക് നിന്ന മീനയെ മറക്കാൻ പറ്റില്ല തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.