വികാര നിർഭരൻ ആയി വേദിയിൽ വിങ്ങി പൊട്ടി മോഹൻലാൽ, കണ്ണ് നിറഞ്ഞു ആരാധകരും

മലയാളികളുടെ പ്രിയങ്കരനായ താരമാണ് മോഹൻലാൽ. പ്രേക്ഷകരെ ചിരിപ്പിക്കാനും അത് പോലെ തന്നെ കരയിപ്പിക്കാനും കഴിവുള്ള താരത്തിന്റെ അഭിനയം കണ്ടു ആരാധകർ പലപ്പോഴും അതിശയപ്പെട്ടിട്ടുണ്ട്. മോഹൻലാലിന്റെ സിനിമ ജീവിതത്തിലെ തന്നെ വളരെ  പ്രധാനപ്പെട്ട ഒരു ചിത്രം ആയിരുന്നു സദയം. എം ടി വാസുദേവൻ നായർ തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് സിബി മലയിൽ ആണ്. 1992 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, തിലകൻ, നെടിമുടി വേണു, കെപിഎസി ലളിത തുടങ്ങിയ വൻ താരനിര തന്നെ അണിനിരന്നു. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ആ ചിത്രം കാണുമ്പോൾ കണ്ണ് നിറയാതെ ഒരു പ്രേക്ഷകനും കണ്ടിരിക്കാൻ കഴിയില്ല. ഇപ്പോഴിതാ ആ ചിത്രത്തിൽ  അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം എങ്ങനെ ഉള്ളത് ആയിരുന്നു എന്ന് തുറന്ന് പറയുകയാണ് മോഹൻലാൽ. ഒരു അഭിമുഖത്തിനിടയിൽ ആണ് സദയം എന്ന ചിത്രത്തെ ഓർത്ത് ലാലേട്ടൻ വികാര നിര്ഭരൻ ആയത്. സംസാരത്തിനിടയിൽ പലപ്പോഴും ലാലേട്ടന്റെ ശബ്‌ദം ഇടറുന്നുണ്ടായിരുന്നു.

ലാലേട്ടന്റെ വാക്കുകൾ ഇങ്ങനെ, സദയം എന്ന ചിത്രം റിലീസ് ചെയ്തതിനു ശേഷം ഒരുപാട് പേര് വിളിച്ചു പറഞ്ഞു മോഹൻലാൽ ഇത് പോലെ ഉള്ള ചിത്രങ്ങളിൽ അഭിനയിക്കരുത് എന്ന്. കാര്യം അവർക്ക് അത് താങ്ങാൻ പറ്റുന്നില്ല എന്ന്. എം ടി സാറിന് നാഷണൽ അവാർഡ് ലഭിച്ച സിനിമ ആണത്. ആ സിനിമയിലെ ഒരുപാട് നല്ല ഭാഗങ്ങൾ നമ്മൾ പിന്നീട് ഡിലീറ്റ് ചെയ്തു പോയിട്ടുണ്ട്.  അത് വേറെ ഒന്നും കൊണ്ടല്ല, സിനിമയ്ക്ക് ലെങ്ത് കൂടുതൽ ആയത് കൊണ്ട്. ആ സീനുകൾ ഇല്ലാത്തത് കൊണ്ട് സിനിമയ്ക്ക് ഒന്നുംസംഭവിക്കില്ല, എന്നാൽ അത് കൂടി ഉണ്ടായിരുന്നെങ്കിൽ സിനിമ കൂടുതൽ ഇമോഷണൽ ആയേനെ.കണ്ണൂർ ജയിലിൽ ആണ് ആ ചിത്രം ഷൂട്ട് ചെയ്തത്. ഞാൻ കേരളത്തിലെ മിക്ക ജയിലുകളിലും കിടന്നിട്ടുണ്ട് ഷൂട്ടിങ്ങിന്റെ ഭാഗമായി. ഞാൻ കിടന്ന് ആ ജയിലിൽ ആണ് റിപ്പർ ചന്ദ്രൻ എന്ന ആളെ വധ ശിക്ഷയ്ക്ക് വിധിച്ചത്. അതിനു മുൻപ് ബാലകൃഷ്ണൻ എന്ന ഒരാളെയും തൂക്കിലേറ്റിയിരുന്നു. കണ്ണൂർ ജയിലിന്റെ പ്രത്യേകത ആണ് രണ്ടു പേരെ ഒരുമിച്ച് തൂക്കാൻ പറ്റും എന്നത്.

ഞാൻ അപ്പോൾ അവിടെ ഉണ്ടായിരുന്ന പോലീസുകാരോടൊക്കെ സംസാരിച്ചിരുന്നു. അവർ പറഞ്ഞത് സിനിമയിൽ കാണുന്ന പോലെ ഒന്നും അല്ല ശരിക്കും നടക്കുന്നത് എന്നാണ്. കാരണം വര്ഷങ്ങളോളം പ്രതികൾ ആണെങ്കിൽ കൂടിയും എന്നും കാണുകയും സംസാരിക്കുകയും ചെയ്തു ഇവരുമായി അറിയാതെ ഒരു ആത്മബന്ധം ഉണ്ടാകും. ആ ആളെ ആണ് പിറ്റേന്ന് തൂക്കിലേറ്റേണ്ടി വരുന്നത്. അപ്പോഴത്തെ അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും അവരുടെ ഡ്യൂട്ടി ആണെങ്കിലും അവരും മനുഷ്യർആണെന്നും. തൂക്കിലേറ്റുന്നതിന്റെ തലേ ദിവസവും അന്ന് രാവിലെയും ഒക്കെ ഇവരോട് എന്ത് വേണമെന്ന് ചോദിക്കുമ്പോൾ ഒന്നും വേണ്ട എന്നെ ഇവർ പറയു. കാരണം മറ്റൊരു ലോകത്തിലേക്ക് പോകാൻ നിൽക്കുന്ന അവരുടെ മാനസികാവസ്ഥ മറ്റൊന്ന് ആണ്. സിനിമയിൽ മാത്രമേ അത് വേണം ഇത് വേണം എനിക്ക് ഇതൊന്നും പ്രെശ്നം അല്ല എന്ന് പ്രതികൾ പറയു എന്നും അവർ പറഞ്ഞു.

വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആണ് ഞാൻ ആ ചിത്രത്തിൽ അഭിനയിച്ചത്. ആ ഷൂട്ടിങ് നടക്കുന്നതിന് മുൻപ് പതിമൂന്ന് കൊല്ലം മുൻപ് തൂക്കിലേറ്റിയ ഒരു പ്രതിക്ക് ഉപയോഗിച്ച അതെ കയർ തന്നെ ആണ് എനിക്കും ഉപയോഗിച്ചത്. ഒരു പക്ഷെ അങ്ങനെ ഒരു അവസരം മറ്റൊരു താരത്തിന് ലഭിച്ചുകാണില്ല. കഴുത്തിലേക്ക് കയർ കയറുമ്പോൾ കയറിനേക്കാൾ വലിയ ഭാരം ആയിരുന്നു അപ്പോൾ മനസ്സിന്. ഷൂട്ടിങ് ആണെങ്കിൽ പോലും ഇത് കണ്ടു നിന്ന ജയിലർ കരഞ്ഞു. എന്താണ് സാർ എന്ന് ചോദിച്ചപ്പോൾ മോഹൻലാൽ കുറ്റം ഒന്നും ചെയ്തില്ലല്ലോ പിന്നെ എന്തിനാണ് നിങ്ങൾ ഇങ്ങനൊക്കെ അഭിനയിക്കുന്നത് എന്ന് ചോദിച്ചു. അവരും മനുഷ്യർ തന്നെ അല്ലെ, അവരുടെ കടമ ആണെങ്കിൽ കൂടിയും ഇത് പോലെ ഒക്കെ ഉള്ള രംഗങ്ങൾക്ക് സാക്ഷിയാകാൻ അവരിൽ പലർക്കും കഴിയില്ല എന്നും ആണ് മോഹൻലാൽ പറഞ്ഞത്.