മോഹൻലാൽ ആറാടുകയാണ് എന്ന് പറഞ്ഞ ആരാധകനെ അറിയാമോ ?ആൾ ഇവിടെയുണ്ട്

മോഹൻലാൽ എന്ന സൂപ്പർ താരത്തെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. ചിത്രത്തിൽ നെയ്യാറ്റിൻക്കരക്കാരനായ ഗോപൻ എന്ന കേന്ദ്രകഥാത്രത്തെ അവതരിപ്പിക്കുന്നത് മോഹൻലാൽ ആയിരുന്നു. വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നെടുമുടി വേണു നന്ദു വിജയരാഘവൻ റിയാസ് ഖാൻ ജോണി ആന്റണി ഇന്ദ്രൻസ് അശ്വിൻ കുമാർ ശ്രദ്ധ ശ്രീനാഥ് രചന നാരായണൻകുട്ടി സ്വാസിക തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഫെബ്രുവരി പതിനെട്ടിനാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. എ ആർ റഹ്മാൻ ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്യുന്നുണ്ട്. മാടമ്പി മിസ്റ്റർ ഫ്രോഡ് വില്ലൻ തുടങ്ങിയ ചിത്രങ്ങളാണ് ഇതിനു മുൻപ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻ ലാൽ ചിത്രങ്ങൾ.


മലയാള സിനിമയിൽ ഇന്ന് ഏറെ ചർച്ച ചെയ്യുന്നത് ഈ മോഹൻലാൽ ചിത്രത്തെ കുറിച്ചാണ്. സമ്മിശ്ര പ്രതികരണം നേടി മുന്നോട്ട് പോകുകയാണ് ചിത്രം ഇപ്പോൾ. ആദ്യ മൂന്ന് ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ പതിനേഴു കോടിയോളം ആണ് ചിത്രം നേടിയത്. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ റെക്കോർഡുകൾ പലതും തകർക്കപെടും എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ഏറെ ചർച്ചയാകുന്നത് മോഹൻലാൽ ആരാധകനും അദ്ദേഹം പറഞ്ഞ വാക്കുകളാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ് ഈ ആരാധകന്റെ വാക്കുകളാണ്. ലാലേട്ടൻ ആറാടുകായണ്‌ എന്നായിരുന്നു ആ വാക്കുകൾ. ഇപ്പോൾ തന്നെ നിങ്ങൾക്ക് ആളെ മനസ്സിലായിട്ടുണ്ടാകും. സോഷ്യൽ മീഡിയ അന്വേഷിച്ചു നടന്ന ആ ആരാധകൻ സന്തോഷ് വർക്കി എന്ന ചെറുപ്പക്കാരൻ ആണ്. ട്രോളുകൾ കൊണ്ടും ഷോർട് വീഡിയോ കൊണ്ടും സന്തോഷ് ഇപ്പോൾ ട്രെൻഡിങ് താരം ആണ്. എന്നാൽ വെറും ആരാധകൻ മാത്രമല്ല സന്തോഷ്.


എൻജിനിയർ ആയ സന്തോഷ് ഇപ്പോൾ ഫിലോസഫിയിൽ പി എച്ച് ഡി ചെയ്യുകയാണ്. ട്രെൻഡിങ് താരം ഇപ്പോൾ മനസ്സ് തുറക്കുകയാണ്. സന്തോഷിന്റെ വാക്കുകൾ ഇങ്ങനെ. നാലു വയസ്സു മുതൽ മോഹൻലാൽ ഫാൻ ആണ് . മനസ്സിൽ തോന്നിയത് പറഞ്ഞുവെന്നേയുള്ളൂ . എല്ലാ സിനിമകളും കാണാറുണ്ട് . മോഹൻലാൽ സിനിമകളോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് മാത്രം . മദ്യപാനം പോലെ ഒരു ദുശ്ശീലവും ഇല്ല . ആറാട്ട് കഴിഞ്ഞുള്ള എന്റെ അഭിപ്രായം നിഷ്കളങ്കമായി പറഞ്ഞതാണ് . അല്ലാതെ കള്ളുകുടിച്ചിട്ടൊന്നുമല്ല സിനിമയ്ക്കു പോയത്. മോഹൻലാലിന്റെ രാഷ്ട്രീയ നിലപാടുകൾ കാരണം അദ്ദേഹത്തിന്റെ സിനിമകൾക്കെതിരെ ഇപ്പോൾ ചില ക്യാംപെയ്നുകൾ നടക്കുന്നുണ്ട്. സന്തോഷ് പറയുന്നു. ട്രോളുകളെ കുറിച്ചും പറയാൻ താരം മറന്നില്ല, ട്രോളുകൾ എല്ലാം കണ്ടു . തമാശ രീതിയിൽ മാത്രമാണ് എടുത്തിട്ടുള്ളത് . വളരെ ക്രിയേറ്റീവ് ആയ കാര്യമല്ലേ . മിക്കതും കണ്ടു . വളരെ നന്നായിട്ടുണ്ട് എന്നാണ് സന്തോഷ് പറയുന്നത്.