മോഹൻലാൽ ഇപ്പോൾ തനിക്കേറ്റവും അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ കൂടിയാണ് കടന്ന് പോകുന്നത്


നടൻ മോഹൻലാലിനെ കുറിച്ച് സിനി ഫയൽ ഗ്രൂപ്പിൽ അഖിൽ ബി ആർ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “നേരെ നിൽക്കാറാവുമ്പോ പറയണം. നമുക്ക് ഒന്നുടൊന്നു മുട്ടണ്ടെ ?” “വേലായുധനെ നേരെ നിന്ന് അടിക്കാനുള്ള ചങ്കുറപ്പ് നിനക്ക് ആയിട്ടൊണ്ടെ ഇപ്പൊ അടിക്കെടാ. വാ ഒറ്റ തന്തയ്ക്ക് ഉണ്ടായതാണേൽ വാടാ.” തിയേറ്ററിൽ ഒരു സിനിമ വിജയം കൈവരിച്ചിട്ട് 3 വർഷത്തിലേറെയായി. തിയേറ്റർ റിലീസ് ആയ ഒരു സിനിമയ്ക്ക് ശരാശരിക്ക് മുകളിൽ അഭിപ്രായം വന്നിട്ടും ഏതാണ്ട് 3 വര്ഷം.

സോഷ്യൽ മീഡിയിയിലും പുറത്തും ഏറ്റവും കൂടുതൽ വേട്ടയാടലുകൾ നേരിടുന്ന സമയം..മോഹൻലാലിന് ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഹേറ്റ് സ്പീച് പോലെ കമന്റ് സെക്ഷനും പോസ്റ്റുകളും വന്നു മറിയുന്ന സോഷ്യൽ മീഡിയ പേജുകൾ. അതിനിടയിൽ ഒരുപാട് മാറിയ സിനിമ വ്യവസായവും. എല്ലാ ജില്ലകളിലും ഷോസ് ഇല്ലാതെ ഞായറാഴ്ചകളില്ലാതെ പകുതി സീറ്റിൽ ആളെ കയറ്റിയിട്ട് പോലും 50 കോടി ക്ലബ്ബുകൾ പുഷ്പം പോലെ കയറുന്ന രീതിയിൽ വളർന്ന മാർക്കെറ്റ്. ഏതാണ്ട് 3-4 വര്ഷം മുന്നേ വരെയും 50 കോടി എന്നത് അത്ഭുത സംഖ്യാ തന്നെ ആയിരുന്നു.

ഇന്ന് അങ്ങനെയല്ല..ടിക്കറ്റ് റേറ്റിലും തിയേറ്റർ എണ്ണത്തിലും സ്‌ക്രീനുകളുടെ എണ്ണത്തിലും വൻ വർദ്ധനവും ഇന്ന് സിനിമകൾക്ക് വ്യാവസായികമായി അനുകൂല ഘടകങ്ങളാണ്. പക്ഷെ സ്റ്റിൽ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷനും ഏറ്റവും ഉയർന്ന കേരള ഗ്രോസും വേൾഡ് വൈഡ് ഗ്രോസും എല്ലാം ഒരു വ്യക്തിയുടെ മാത്രം പേരിലാണ്. ഈ ഒരു സാഹചര്യത്തിൽ പോലും മോഹൻലാൽ ഇട്ട റെക്കോർഡുകൾ ഒന്ന് തൊട്ട് നോക്കാൻ മറ്റൊരാൾക്കും കഴിഞ്ഞിട്ടില്ല എന്നത് മാത്രം ഓർത്താൽ മതി മലയാളികൾക്ക് മോഹൻലാലും മോഹൻലാൽ സിനിമയും എന്താണെന്ന് മനസ്സിലാക്കാൻ.

എല്ലാ സിനിമയും തിയേറ്ററിൽ ഓടി വിജയം കൈവരിക്കുന്ന ബ്രാൻഡ് എന്ന് പറയുന്നില്ല.പക്ഷെ പോസിറ്റീവ് റിവ്യൂ വരുന്ന അത്യാവശ്യം പ്രതീക്ഷ ഉള്ള ഒരു മോഹൻലാൽ പടം ഇവിടെ സൃഷ്ടിക്കുന്ന കളക്ഷൻ അത് മറ്റാർക്കും ചിന്തിയ്ക്കാൻ പോലും പറ്റാത്ത ലെവലിൽ ആയിരിക്കും എന്നത് ഒരു സത്യം മാത്രം..ഈ കളക്ഷൻ എന്ന് കേൾക്കുമ്പോൾ ചിരി വരുന്ന,പുച്ഛത്തോടെ കാണുന്നവരോട് ഒന്നേ പറയാനുള്ളു. തിയേറ്ററിൽ ഏത്തയ്ക്ക പുഴുങ്ങുമ്പോൾ കിട്ടുന്നതല്ല കളക്ഷൻ.

ആളുകൾ തിയേറ്ററിൽ കയറി സിനിമ കാണുമ്പോൾ ആ സിനിമയെ അവർ നെഞ്ചിലേറ്റുമ്പോൾ കിട്ടുന്നതാണ്. വീഴ്ചയിലാണ് അയാൾ ഇന്ന്. പക്ഷെ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും.ഉയർത്തെഴുന്നേൽക്കാതെ തരമില്ലല്ലോ. അതാണല്ലോ ശീലവും. വീണതിലും ശക്തിയായി തിരിച്ചു വന്ന ചരിത്രമേ തിരിഞ്ഞു നോക്കുമ്പോൾ കാണാനാവൂ. വീണപ്പോൾ പോലും അയാൾ ഉണ്ടാക്കി വെച്ചിരുന്ന അയാളുടെ പേരിലുള്ള ഒന്നിനും മറ്റൊരു അവകാശി ഉദിച്ചു വന്നിട്ടില്ല. അത് അത്ര എളുപ്പവുമല്ല. മുള്ളന്കൊല്ലിയുടെ മഹാരാജാവ്. അത് ഇയാൾ അല്ലാതെ മറ്റാരാണ് എന്നുമാണ് പോസ്റ്റിൽ പറയുന്നത്.