മരക്കാർ സിനിമയിലൂടെ നമ്മളേ മോഹിപ്പിച്ചിട്ട് ഒടിടിയിൽ വിൽക്കുന്ന ഏട്ടനെ നമുക്ക് വേണോ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ, നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്, മലയാളികൾ മാത്രമല്ല അന്യ ഭാഷകളിലും താരത്തിനുള്ള ആരാധകരുടെ എണ്ണം വളരെ അധികമാണ്, അതുകൊണ്ട് തന്നെ താരത്തിന്റെ പുറത്ത് വരാനുള്ള ചിത്രങ്ങൾക്കും വീഡിയോക്കും വളരെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി മരക്കാർ സിനിമയെ കുറിച്ചുള്ള വാർത്തകൾ ആണ് പുറത്ത് വരുന്നത്. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നു എന്നും ഇല്ല എന്നും പകരം ഒടിടിയിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത് തുടങ്ങി നിരവധി വാർത്തകൾ ആണ് ചിത്രത്തിന്റേതായി പുറത്ത് വരുന്നത്. മലയാള സിനിമയിൽ തന്നെ ബിഗ് ബഡ്‌ജറ്റ്‌ ആയ ചിത്രം പുറത്തിറങ്ങിയാൽ അത് മലയാള സിനിമയുടെ തന്നെ ചരിത്രം മാറ്റി എഴുതപ്പെടുമെന്ന വിശ്വാസത്തിൽ ആയിരുന്നു ആരാധകരും ചിത്രത്തിന്റെ പിന്നണി പ്രവർത്തകരും. ചിത്രം തിയേറ്ററിൽ മാത്രമേ ഇറക്കു എന്ന തീരുമാനത്തിൽ ആയിരുന്നു അണിയറ പ്രവർത്തകരും. എന്നാൽ ഒടിടിയിൽ ആണ് ചിത്രം പ്രദർശനത്തിന് എത്താൻ പോകുന്നത് എന്ന വാർത്ത വന്നതോടെ നിരാശയിൽ ആണ് ആരാധകരും.

മോഹൻലാലിന്റെ ഫാൻസ്‌ പേജുകളിലും ഇതിനെ സംബന്ധിച്ച ചർച്ചകൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു ചിത്രത്തിന് താഴെയും സിനിമയെ സംബന്ധിച്ചുള്ള ചർച്ചകൾ ആണ് വരുന്നതിൽ കൂടുതലും. ഏട്ടനെ ഇനി നമുക്ക് വേണോ ?. മരക്കാർ സിനിമ നമ്മളേ മോഹിപ്പിച്ച് OTT വിൽക്കുന്ന ഏട്ടനെ നമുക്ക് വേണോ ? അദ്ദേഹം ഒരു വില കുറഞ്ഞ സീരിയൽ നടനായി മാറിയിരിക്കുന്നു. മലയാളത്തിൽ ഏറ്റവും വില കൂടിയ താരം അദ്ദേഹം ആയത് നമ്മളെല്ലാം അദ്ദേഹത്തിന്റെ സിനിമ തിയേറ്ററിൽ കണ്ടിട്ടാണ്. അദ്ദേഹത്തിന് നമ്മളേ വിശ്വാസമില്ലേ ? ആശിർവാദിന്റെ ഭൂരിപക്ഷ സിനിമകളും കോടികൾ വാരിയത് നമ്മൾ പല തവണ കണ്ടിട്ടാണ്. സ്വന്തം സ്റ്റാർ പവറിൽ വിശ്വാസമില്ലാതെ ഒരു സിരിയൽ നടനിലേക്ക് ലാലേട്ടനും സീരിയൽ നിർമ്മാതാവിലേക്ക് ആന്റെണിയും അതപ്പധിച്ചിരിക്കുന്നു. ഈ ചതി ലാലേട്ടനെ നാല് പതിറ്റാണ്ട് സ്നേഹിച്ചവരോട് വേണ്ടായിരുന്നു എന്നാണ് ഒരു ആരാധകന്റെ കമെന്റ്.

50% സീറ്റ് മാത്രം അനുവദനീയം ….അതിൽ തന്നെ 2 വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം …..( 2 വാക്സിൻ എടുത്തവർ എത്ര പേരുണ്ട് എന്നത് വേറെ ചോദ്യം ) ……ഫാമിലി വരാൻ സാധിക്കില്ല കാരണം കുട്ടികൾക്ക് വാക്സിൻ ആയിട്ടില്ല …….അങ്ങനെ ഉള്ള അവസ്ഥയിൽ ഇത്രയും വലിയ ബഡ്ജറ്റിൽ എടുത്ത പടം എങ്ങനെ മുടക്കു മുതലെങ്കിലും പിടിക്കും ???? എന്തായാലും ഇതും ഒരു ബിസിനസ്സ് അല്ലേ ?? ബാറുകളും ബീവറേജുകളും യാതൊരു നിബന്ധനയും ഇല്ലാതെ ആളുകളെ കയറ്റുമ്പോൾ ഇവിടെ തീയേറ്ററിന് മാത്രം എന്താ വേറെ നിയമം ??? ആന്റണിയും ഈ പടം തിയേറ്ററിൽ കാണിക്കണം എന്ന് വിചാരിച്ചു തന്നെ അല്ലേ ഇത്രയും നാൾ കാത്തത് ?? അല്ലെങ്കിൽ അയാൾക്ക്‌ അത് പണ്ടേ ഒടിടിയിൽ കൊടുക്കാമായിരുന്നു ……പക്ഷെ ഇത്രയും നിബന്ധന വച്ച് മാത്രമേ തീയേറ്റർ തുറക്കാൻ പറ്റൂ എന്ന് വന്നാൽ എങ്ങനെ ഇത് മുതലാക്കും എന്ന് അയാൾ ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റുമോ ??? കാശു മുടക്കുന്നവർക്കേ അതിന്റെ വിഷമം മനസ്സിലാവൂ, ഒന്നും മനസ്സിൽ ആ വഞ്ഞിട്ടല്ല….. എത്ര വൈകിയാലും … തിയെറ്റർ റീലീസ് തന്നെയെന്ന്!…. സംവിധായകൻ…. നിർമ്മാതാവ് …. സൂപ്പർ താരവും …. തുറന്ന് സമ്മതിച്ചക്കാര്യം …പിന്നെ ഇപ്പോഴത്തെ അവസ്ഥ ….. തിയെറ്റർക്കാരുമായിഅങ്കം വെട്ടുന്ന നേരം കൊണ്ട് ….. ആദ്യമെ … ഈയൊരു നിലാപാട് എടുത്താൽ … ഇതൊരു വിഷയമാവില്ല. തിയെറ്റർക്കാരുടെ അടുത്ത് പോയി … കോടികൾ ടെ അഡ്വാൻസ് ചോദിക്കുന്നു. പിന്നെ മറ്റു നിർബന്ധനകൾ … ലാൽ എന്ന നടനെ വളർത്തിയത്ഒടിടി ഫ്ലാറ്റ്ഫോം അല്ല കേരളത്തിലെ മഞ്ചേശ്വരം തൊട്ട് പാറശാല വരെ യുള്ള കേരളത്തിലെ തിയെറ്ററുകൾ ഓല കൊട്ടകകൾ വരെ പിന്നെ അവിടെയൊക്കെ ഇടിച്ച കയറിയ പ്രേഷക ലക്ഷങ്ങൾ എന്റെ പടങ്ങൾ തിയെറ്ററിൽ വന്നാൽ  മതി എന്ന നിർബന്ധന വെച്ച മെഗാ താരത്തിന് തുടങ്ങിയ കമെന്റുകളും ലഭിക്കുന്നുണ്ട്.