മോഹൻലാൽ ചെയ്യുന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥ കണ്ടിരിക്കുന്ന പ്രേക്ഷകന് കണക്ട് ആവാൻ അദ്ദേഹത്തിന്റെ എക്സ്പ്രഷൻ മാത്രം മതി


പകരം വെക്കാനില്ലാത്ത മഹാനടൻ ആണ് മോഹൻലാൽ, നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങള്‍, ഭാവാഭിനയത്തിത്തിന്റെ അത്യുന്നതങ്ങളില്‍ വിരാജിക്കാനുള്ള കഴിവ്, നവരസങ്ങളെല്ലാം ഒന്നിനൊന്ന് ഹൃദിസ്ഥം. ഇതെല്ലാമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനെ മറ്റുള്ളവരില്‍ നിന്ന്‍ വ്യത്യസ്തനാക്കുന്നത്. ജീവിത ഗന്ധിയായ നിരവധി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം ലോകമെങ്ങുമുള്ള ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

കിരീടത്തിലെ സേതുവായും കിലുക്കത്തിലെ ജോജിയായും ഭരതത്തിലെ ഗോപിനാഥനായും സദയത്തിലെ സത്യനാഥനായും വാനപ്രസ്ഥത്തിലെ കുഞ്ഞുകുട്ടനായും ആ നടന്‍ വിസ്മയങ്ങള്‍ തീര്‍ത്തപ്പോള്‍ നമ്മള്‍ അത്ഭുതത്തോടെയാണ് കണ്ടു നിന്നത്. ഇടക്ക് മലയാളത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് ഹിന്ദിയിലും തമിഴിലും കടന്ന അദ്ദേഹം അവിടെയും സ്വാഭാവിക അഭിനയത്തിന്റെ കൊടുമുടികള്‍ തീര്‍ത്തു. ശിവാജി ഗണേശനും രാജ്കുമാറും അമിതാഭ് ബച്ചനും കമല്‍ ഹാസനും രജനികാന്തും സൂര്യയുമൊക്കെ മോഹന്‍ ലാല്‍ എന്ന നടന വിസ്മയത്തിന്റെ അഥവാ ലളിതാഭിനയത്തിന്റെ ആസ്വാദകരാണെന്ന് പറഞ്ഞത് വെറുതെയല്ല.

മോഹൻലാലിനെക്കുറിച്ച് സിനിഫൈൽ എന്ന സിനിമ ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, സൂക്ഷ്മഭിനയം എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. ” പോയി നോക്കണോ ” എന്ന് പറയുന്ന സമയത്ത് മുഖത്ത് വരുന്ന ആ ഒരു എക്സ്പ്രഷൻ… ശെരിക്കും ആ കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥ കണ്ടിരിക്കുന്ന പ്രേക്ഷകന് കണക്ട് ആവാൻ ഈ ഒരു എക്സ്പ്രഷൻ തന്നെ ധാരാളം…   ലാലേട്ടനിൽ നിന്നും ഇപ്പൊ മിസ്സ് ചെയ്യുന്നതും ഇതുപോലുള്ള കുഞ്ഞ് കുഞ്ഞ് ഐറ്റംസ് ആണ് എന്നാണ്.

അതുപോലെ മലയാളത്തിൽ ഏറ്റവും ഗംഭീരമായി ആക്ഷൻ ചെയ്യുന്ന നടനും കൂടിയാണ് മോഹൻലാൽ. 1960 മേയ് 21 നു വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ എലന്തൂരിലായിരുന്നു മോഹൽലാൽ എന്ന മഹാപ്രതിഭയുടെ ജനനം. താൻ കൈകാര്യം ചെയ്ത വേഷങ്ങൾ, ലളിതവും സ്വാഭാവികവുമായുള്ള അഭിനയ രീതി തുടങ്ങിയ ഘടകങ്ങളാണ്‌ മോഹൻലാലിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത്. ലാൽ അല്ലെങ്കിൽ ലാലേട്ടൻ എന്നായിരുന്നു മോഹൻലാൽ പൊതുവെ അറിയപ്പെടുന്നതും.