മോഹൻലാലിനെക്കാൾ മികച്ച രീതിയിൽ പ്രണയം അഭിനയിക്കാൻ വേറെ ഒരു നടന്മാർക്കും സാധിക്കില്ല


1980ൽ ഫാസിൽ ചെയ്ത സംവിധാനം ചെയ്ത “മഞ്ഞിൽ വിരിഞ്ഞ പൂക്കളി”ലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചു പറ്റി ജന മനസ്സുകളിലേക്ക്  ചേക്കേറിയ നടൻ ആണ് മോഹൻലാൽ, ഇപ്പോൾ മലയാളത്തിന്റെ താര രാജാവായി അരങ്ങു വാഴുകയാണ് താരം, പ്രണയ രംഗങ്ങൾ അഭിനയിക്കാൻ  മോഹൻ  ലാലിനേക്കാൾ മികച്ചൊരു നടൻ വേറെയില്ല, താരത്തിന്റെ പ്രണയ രംഗങ്ങളെക്കുറിച്ച് മിഥുൻ വാസു എന്ന യുവാവ് പങ്കുവെച്ചോരു പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, പോസ്റ്റിൽ പറയുന്നത് ഇപ്രകാരം അഭിനയത്തിൽ മോഹൻലാലിനെക്കാൾ മികച്ച രീതിയിൽ പ്രണയം convey ചെയ്യാൻ അറിയുന്ന മറ്റൊരു നടൻ മലയാള സിനിമയിൽ ഇല്ല എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്….. Mid age കഴിഞ്ഞിട്ടും… ബ്രോ ഡാഡിയിൽ മോഹൻലാൽ – മീന Combo ഈ സിനിമയിലെ “പറയാതെ വന്നെൻ” songലെ മോഹൻലാൽ portion എത്ര തവണ repeat അടിച്ച് കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല എന്നാണ്.

ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടെ തിരക്കഥയിൽ ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ചിത്രമാണ് ബ്രോ ഡാഡി. ലാലു അലക്സ്, മീന, കല്യാണി പ്രിയദർശൻ, കനിഹ, ജഗദീഷ്, മല്ലിക സുകുമാരൻ, സൗബിൻ സാഹിർ, ഉണ്ണി മുകുന്ദൻ എന്നിവരാണ് മോഹൻലാലിനും പൃഥ്വിരാജ് സുകുമാരനും പുറമേ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ് പ്രിൻസിപ്പൽ ഫോട്ടോഗ്രഫി 2021 ജൂലൈ 15 ന് തെലുങ്കാനയിലെ ഹൈദരാബാദിൽ ആരംഭിച്ചു. 44 ദിവസം നീണ്ടുനിന്ന ചിത്രീകരണം 2021 സെപ്റ്റംബർ 6-ന് അവസാനിച്ചു. ബ്രോ ഡാഡി 2022 ജനുവരി 26-ന് Disney+ Hotstar-ൽ റിലീസ് ചെയ്തു.

ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് ദീപക് ദേവാണ് . ആശീർവാദ് സിനിമാസിന്റെ റെക്കോർഡ് ലേബൽ ലോഞ്ച് ചെയ്യുന്നതിനാണ് ബ്രോ ഡാഡി എന്ന സൗണ്ട് ട്രാക്ക് ആൽബം. നാല് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. ലക്ഷ്മി ശ്രീകുമാറിന്റെ വരികൾക്ക് എം ജി ശ്രീകുമാറും വിനീത് ശ്രീനിവാസനും ആലപിച്ച ആദ്യ സിംഗിൾ “പറയാതെ വന്നേൻ” 2022 ജനുവരി 13-ന് ഓൺലൈനിൽ പുറത്തിറങ്ങി. വിനീത് ഓഗസ്റ്റ് 2021ൽ ഗാനം റക്കോഡ് ചെയ്തു.