ഒടുവിൽ അമീർ ഖാൻ മലയാള സിനിമയുടെ ഭാഗമാകുന്നുവോ

മോഹൻലാൽ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രം ആണ് ബാറോസ് – നിധി കാക്കും ഭൂതം. ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിട്ട് ഏറെ നാളുകൾ ആയെങ്കിലും ചിത്രം ഇത് വരെ അതിന്റെ ചിത്രീകരണം പൂർത്തിയാക്കിയിട്ടില്ല. മോഹൻലാൽ സംവിധാന രംഗത്തേക്ക്  കടക്കുന്നു എന്ന്  അറിഞ്ഞപ്പോൾ മുതൽ ആവേശത്തിൽ ആണ് താരത്തിന്റെ  ആരാധകരും. ചിത്രത്തിനെ കുറിച്ചുള്ള വാർത്തകൾ എല്ലാം കുറച്ച് നാളുകൾ മുൻപ് വരെ വന്നുകൊണ്ടിരുന്നെങ്കിലും ഇപ്പോൾ ചിത്രത്തിന്റെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്ത് വരുന്നില്ല. മലയാള സിനിമ കണ്ടതിൽ വെച്ച്  ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ ചിത്രീകരിക്കുന്ന സിനിമ ആണ് ബാറോസ്. ഏകദേശം ഇരുന്നൂറു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ബാറോസ് ആയി വേഷമിടുന്നത് മോഹൻലാൽ ആണ്. ചിത്രത്തിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്ത് വന്നിരുന്നു. മോഹൻലാലിന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ലക്‌ഷ്യം കൂടിയാണ് ഈ സിനിമ എന്ന് പറയാം.

ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ പ്രിത്വിരാജ്ഉം പ്രധാന വേഷത്തിൽ എത്തുമെന്ന് വാർത്തകൾ  പ്രചരിച്ചിരുന്നു. ചിത്രത്തിൽ പ്രിത്വിരാജിന്റെ കുറച്ച് ഭാഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ആട്ജീവിതത്തിന്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിങ് ആരംഭിച്ചപ്പോഴേക്കും പ്രിത്വിക്ക് തന്റെ ഡേറ്റിൽ ക്ലാഷ് വരുകയും ബാറോസിൽ നിന്ന് പിന്മാറുകയും ചെയ്തുവെന്ന് വാർത്തകൾ വന്നിരുന്നു. കൂടാതെ കുറച്ച് ഭാഗം ഷൂട്ടിങ് പൂർത്തിയാക്കിയതിനു  ശേഷം നീണ്ട കാലത്തെ ഇടവേള വന്നതിനാൽ ആ ഭാഗങ്ങളിൽ അഭിനയിച്ച കുട്ടികൾക്കും മാറ്റം വന്നുവെന്നും  തുടർന്ന് ആ ഭാഗങ്ങൾ വീണ്ടും ചിത്രീകരിക്കേണ്ടതായി വന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ആരാധകർക്ക്  സന്തോഷം നൽകുന്ന ചില വാർത്തകൾ ആണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്.

ബാറോസിൽ അമീർ ഖാനും ഭാഗമാകുന്നുണ്ടോ എന്ന സംശയത്തിൽ ആണ് ഇപ്പോൾ ആരാധകർ. മോഹൻലാലുമൊത്തുള്ള അമീർ ഖാന്റെ ചിത്രം  സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ആണ് ഇത്തരത്തിൽ ഒരു സംശയം ആരാധകരിൽ ഉണ്ടായത്. ഇത് വെറും സൗഹൃദ കൂടിക്കാഴ്ചയിൽ എടുത്ത ചിത്രം ആണോ അതോ പ്രിത്വിരാജ് ചെയ്ത വേഷത്തിനു പകരം അമീർ ഖാൻ ആണോ ബാറോസ്സിൽ എത്തുന്നത് എന്ന സംശയവും ആരാധകരിൽ ഉണ്ട്.  എന്തായാലും ചിത്രത്തിൽ അമീർ ഖാൻ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്നാണ് ആരാധകരുടെ പക്ഷം.