മനോഹൻലാലിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ ജിതിൻ ജോസഫ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പടം നല്ല അസ്സൽ വധം ആയിരുന്നെങ്കിലും ഇതിൽ ലാലേട്ടൻ മെലിഞ്ഞു നല്ല ലുക്ക് ആയിരുന്നു. ആക്ഷൻ സീക്വൻസ് ഇൽ ഒക്കെ പാവം നന്നായി പണി എടുത്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ കഷ്ടപ്പാടും ഡെഡിക്കേഷനുമെല്ലാം കടല പൊതിയുന്ന പേപ്പർ ന്റെ വില പോലും ഇല്ലാത്ത ഉദയകൃഷ്ണയുടെ സ്ക്രിപ്റ്റിൽ അലിഞ്ഞില്ലാതായി.
വൈശാഖ് ന്റെ മേക്കിങ് കൊണ്ടും ലാലേട്ടൻ സ്വന്തം തടി പോലും വക വെക്കാതെ ചെയ്ത തീപ്പൊരി ആക്ഷൻ രംഗങ്ങൾ കൊണ്ടും മുരുഗൻ ഇൻഡസ്ടറി ഹിറ്റ് ആവുന്നത് കണ്ടപ്പഴേ ഉറപ്പിച്ചതാണ് ലാലേട്ടൻ ഉദയകൃഷ്ണയുടെ 2-3 ദുരന്തങ്ങളിൽ കൂടി തല വെക്കുമെന്ന്. ഒരദ്‌ഭുതവും നടന്നില്ല. അതുപോലെ തന്നെ കാര്യങ്ങൾ വന്നു പണ്ട് മുതൽക്കെ കൂടെ ഉള്ളവരെ ചേർത്ത് നിർത്തുന്നതും കൈ വിടാത്തതും ഒക്കെ നല്ലതാണ്.
പക്ഷെ അതുകൊണ്ട് സ്വന്തം നിലനിൽപ് തന്നെ അപകടത്തിലായാൽ പുതിയ വഴികൾ തേടണം. സ്നേഹപൂർവ്വം നോ പറയാൻ ലാലേട്ടൻ പഠിക്കണം. കംഫർട്ട് സോണിന്റെ പുറത്ത് വന്നു ലിജോ ജോസ് പെല്ലിശ്ശേരി, അനൂപ് സത്യൻ മൂവി ഒക്കെ കമ്മിറ്റ് ചെയ്തത് അനിവാര്യമായ ആ മാറ്റത്തിന്റെ തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കാം. കാത്തിരിക്കുന്നു ലാലേട്ടാ താങ്കളുടെ തിരിച്ചുവരവിനായി. അല്ലെങ്കിലും രാജാവില്ലാതെ എന്ത് കൊടിയേറ്റ് എന്നുമാണ് പോസ്റ്റിൽ ആരാധകൻ പറയുന്നത്.
ഈ അടുത്തൊന്നും ഇത്രയും ഗ്ലാമർ ആയിട്ട് അദ്ദേഹത്തെ കണ്ടിട്ടില്ല. ബോഡി സൂപ്പർ. ഫൈറ്റ് കിടിലൻ. പക്ഷെ മോശം സ്ക്രിപ്റ്റ് ആയി പോയി. എങ്കിലും ടി വി യിൽ വന്നാ ഫുൾ ആയിട്ട് കാണും. പ്രജയും അങ്ങിനെ തന്നെ, അങ്ങനെ അല്ലല്ലോ കേട്ടിട്ടുള്ളത്. സ്ഥിരം ശൈലി മാറ്റി ഒരു സിനിമ പിടിക്കാൻ ഏട്ടൻ അങ്ങോട്ട് പറഞ്ഞ താണന്നാണ് അറിവ്. മുൻപ് സത്യൻ ശ്രീനിയുമായി ഏട്ടൻ തമ്മിലുടക്കിയതും സ്ഥിരം ഒരേ ട്രാക്ക് മാറ്റിക്കൂടെ എന്ന് ലാലിന്റെ ചോദ്യം ആണന്ന് കേട്ടിട്ടുണ്ട് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.