പ്രിത്വിരാജുമൊത്തുള്ള പുതിയ ചിത്രം പങ്കുവെച്ച് മോഹൻലാൽ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബ്രോ ഡാഡി. മോഹൻലാൽ- പ്രിത്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് മല്ലിക സുകുമാരൻ പ്രിത്വിരാജിനും മോഹൻലാലിനും ഒപ്പം എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരുന്നു. വളരെ പെട്ടന്ന് തന്നെ ചിത്രം ആരാധക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മോഹൻലാൽ മറ്റൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. പ്രിത്വിരാജിനും മീനയ്ക്കും ഒപ്പമുള്ള ചിത്രം ആണ് താരം ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. മോഹൻലാൽ പങ്കുവെച്ച ചിത്രം വളരെ പെട്ടന്ന് തന്നെ സോക്കറില് മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയിരിക്കുന്നത്.

പടം ഫ്ലോപ്പ് ആവാൻ എല്ലാ സാധ്യതയും കാണുന്നുണ്ട്, ഏട്ടന്റെ മേക്കഓവർ അപാരം. കഴിഞ്ഞ 15 സിനിമയിൽ എങ്ങനെ ആരുന്നോ താടിയും മുടിയും അതുപോലെ തന്നെ, പൃഥ്വിരാജിന്റ് അച്ഛൻ ആയിട്ടാണോ ലാലേട്ടൻ അഭിനയ്ക്കുന്നത് വെറുതെ അല്ല ബ്രോ ഡാഡി എന്ന് പേര് വന്നത്, പഴയ ലാലേട്ടൻ മതി ആയിരുന്നു ഇത് ഇപ്പോ മുഖത്തു എന്തോ ഒരു ഉണർവ്വ് ഇല്ലാത്ത പോലെ തോനുന്നു ആ ഇൻജെക്ഷൻ ലാലേട്ടനെ ഇങ്ങനെ ആക്കി, അണ്ണാ നിങ്ങൾക്ക് മീനയുടെ കൂടെ അഭിനയിച്ചു മടുത്തില്ലെങ്കിൽ ഞങ്ങൾക്ക് കണ്ട് മടുത്തു അണ്ണന്റെ ഫാൻ ആ ഞാൻ ഇത് എത്ര എന്നു വെച്ച് ആ മാറ്റിപിടിക്ക്, തുടങ്ങിയ വിമർശന കമെന്റുകൾ ആണ് താരം പങ്കുവെച്ച ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ മികച്ച കമെന്റുകളും രേഖപെടുത്തിക്കൊണ്ട് ആരാധകർ എത്തുന്നുണ്ട്.

ഏട്ടന്റെ പഴയ ആ ഗ്ലാമർ നഷ്ടപ്പെട്ടു ഇപ്പോ എന്തോ മുഖo കോണിയത് പോലെ തോനുന്നു…. എന്തിനാ ഏട്ടാ ആ ഓടിയനിൽ പോയി തല വെച്ച് കൊടുത്തത്…. വല്ല ആവിശ്യവും ഉണ്ടായിരുന്നോ.. അതിന് ശേഷം ഇറങ്ങുന്ന പടങ്ങൾ ഒകെ അഭിനയം പക്കാ ബോർ ആണ്…. മുഖത്ത് ഭാവങ്ങൾ വരുന്നില്ല എന്നാണ് ഒരു ആരാധകർ പറഞ്ഞിരിക്കുന്നത്.  മലയാള സിനിമയെ വീഴാതെ താങ്ങി നിർത്താൻ കഴിവുള്ള രണ്ട് തൂണുകൾ അത് ഇന്ത്യൻ സിനിമയുടേതുമാകുന്നകാലം അടുത്തുവരുന്നു, നടനും സംവിധായകനും തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ട് തുടങ്ങിയ കമെന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

Leave a Comment