പരസ്യങ്ങളിൽ മോഹൻലാലിന് ജോടികളായി വരുന്നത് മഞ്ജുവും ഹണി റോസും ആയിരിക്കും


സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ്‌ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഇത്രയധികം സ്ഥാപനങ്ങൾ, പ്രൊഡകറ്റുകൾ എന്നിവ പരസ്യങ്ങൾ വഴി മലയാളികളെ പരിചയപെടുത്തിയ ഒരേ ഒരു നടൻ. മോഹൻലാൽ. എന്ത് അൽകൊലുത്ത് സാധനം ആണെങ്കിലും മോഹൻലാൽ പരസ്യം ചെയ്യും എന്നത് ആണ് പ്രേത്യേകത.

ഗോൾഡ് വേണോ, ഗോൾഡ് ലോൺ വേണോ, വീട് വേണോ, വീട്ടിൽ വെക്കുന്ന സ്വിച് ബോർഡ് വേണോ, മലയാളികൾക്ക് അത് സജസ്റ്റ് ചെയ്യാൻ ലാലേട്ടൻ ടിവിയിൽ ഉണ്ടാവും!. പരസ്യങ്ങളിൽ മോഹൻലാലിന് ജോടികളായി വരുന്നത് മഞ്ജുവും ഹണി റോസും ആയിരിക്കും മിക്കപ്പോഴും. പൊതുവെ ആ രണ്ട് പേരുടെയും പരസ്യങ്ങളിലെ പെർഫോമൻസ് എനിക് ഇഷ്ടല്ല.

വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ വളരെ എനെർജിറ്റിക്ക് ആയി അഭിനയിച്ച പരസ്യത്തിലെ സ്ക്രീൻഷോട്ട് ആണിത്. ചിത്രത്തിൽ ലാലിന്റെ കൂടെയുള്ള അഭിനേത്രിയെ ചില സിനിമകളിലും കാണാൻ സാധിക്കും. ബിന്ദു സഞ്ജീവ്. എന്റെ മെഴുതിരി അത്തയങ്ങൾ, മ്യാവൂ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളിൽ ബിന്ദു അഭിനയിച്ചിട്ടുണ്ട്. നല്ല സ്ക്രീൻപ്രെസൻസ് ഉള്ള ബിന്ദുവിന് നല്ല വേഷങ്ങൾ സിനിമകളിൽ ലഭിക്കട്ടെ എന്നുമാണ് പോസ്റ്റ്.

ലാലേട്ടന്റെ പഴയ പരസ്യങ്ങൾ ഒക്കെ നല്ലതായിരുന്നു. ഇപ്പോഴത്തെ കൊറേ ബോർ ആയി വരുന്നുണ്ട്, “വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ” മണപ്പുറം ആഡ്, ഉള്ള വില ഇങ്ങനെ ഒക്കെ കളയുന്നു. പണം മാത്രം മതിയെങ്കിൽ ഓക്കേ, ആദ്യം കണ്ടപ്പോൾ പാർവതി ആണെന്ന് കരുതി, ഇപ്പോൾ കൂടുതൽ പരസ്യം ചെയുന്നത് മഞ്ജു വാരിയർ ആണ്, തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധകരിൽ നിന്ന് വരുന്നത്.