ചേർത്തുപിടിച്ച വാത്സല്യമായിരുന്നു എനിക്ക് വേണുച്ചേട്ടൻ, നെടുമുടി വേണുവിനെക്കുറിച്ച് മോഹൻലാൽ

നടൻ നെടുമുടി വേണുവിന്റെ മരണത്തിൽ വേദന അറിയിച്ച് നിരവധി താരങ്ങൾ ആണ് എത്തിയിരിക്കുന്നത്. സഹോദരനായും, സുഹൃത്തായും, അച്ഛനായും, മകനായും, കാരണവരായും  നിരവധി വേഷങ്ങൾ അദ്ദേഹം നെടുമുടിവേണു മലയാളികൾക്ക് സമ്മാനിച്ചത്, മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കൂട്ടുകെട്ടാണ് മോഹന്ലാലുമായുള്ളത്, ഇപ്പോൾ നെടുമുടി വേണുവിന്റെ മരണത്തിന് വേദന അറിയിച്ച് എത്തിയിരിയ്ക്കുകയാണ് നടൻ മോഹൻലാൽ.

മോഹൻലാൽ താരത്തിനെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ഇങ്ങനെ, അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിൻ്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എൻ്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിൻ്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല… എന്നാണ് താരം കുറിച്ചത്.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമെന്റുമായി എത്തുന്നത്. അഭിനയത്തിന്റെ കൊടുമുടി കയറിയപ്പോഴും മണ്ണിൽ ചവിട്ടി നിന്ന അതുല്യ പ്രതിഭയായിരിന്നു വേണു ചേട്ടൻ അഭിനയിച്ച കഥപാത്രങ്ങൾ എല്ലാം കാഴ്ചക്കാരന്റെ മനസ്സ് കീഴടക്കിയിരിന്നു കള്ളൻ പവിത്രനും തകരയിലെ ചെലപ്പനാശാരിയും ഭരതത്തിലെ കല്ലൂർ രാമനാഥനും തേന്മാവിൻ കൊമ്പത്തിലെ ശ്രീകൃഷ്ണനും കമലദളത്തിലെ വേലപ്പനും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ രാവുണ്ണി മാസ്റ്ററും ഒക്കെയായി പല അച്ചിലെ പല അളവിൽ ഒതുങ്ങി അനായാസേന അഭിനയത്തിന്റെ അതിരുകൾക്കുള്ളിൽ നടനം മോഹനമാക്കി അതിര് കാക്കുന്ന മലകൾക്കപ്പുറത്തേക്ക്…….രുന്നു. നാടകം, പാട്ട്, കൊട്ട്, എഴുത്ത്, സംവിധാനം, പ്രഭാഷണം, പത്രപ്രവർത്തനം, കഥകളി തുടങ്ങി എന്തും വഴങ്ങുന്ന അനുഗ്രഹീതനായിരുന്നു. ഈ ഗണത്തിൽ പെടുത്താവുന്ന അധികം ആൾക്കാർ ഇല്ല എന്ന് തിരിച്ചറിയുമ്പോൾ നഷ്ടബോധം അളക്കാവുന്നതല്ല. അഭിനയ കൊടുമുടിക്ക് സാദര പ്രണാമം എന്നാണ് ഒരു വ്യക്തി മോഹൻലാലിൻറെ പോസ്റ്റിനു നൽകിയ കമെന്റ്