ഹൈദരാബാദിലുള്ള ആൾക്കാർക്ക് അവിടെയുള്ള സിനിമകളോട് ബഹുമാനം ആണ് . എന്നാൽ ഇവിടെ !

ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു മലയാള സിനിമ ആയിരുന്നു മരക്കാർ. ഓരോ ദിവസം കഴിഞ്ഞുകൊണ്ടേ ഇരുന്നപ്പോഴും സിനിമയുടെ മേലുള്ള ആരാധകരുടെ പ്രതീക്ഷകൾ കൂടിയതല്ലാതെ ഒരു കുറവും അതിനു സംഭവിച്ചിരുന്നില്ല. അങ്ങനെ സിനിമ തിയറ്ററുകളിൽ എത്തുകയും എന്നാൽ ആവറേജ് റിപ്പോർട്ടുകളിൽ സിനിമ ഒതുങ്ങി പോവുകയും ചെയ്തിരുന്നു . എന്നാൽ കുടുബ പ്രേക്ഷകർ സിനിമയെ ഏറ്റെടുത്തിരുന്നു. ഇത്രയധികം വിവാദമായ ഒരു സിനിമ ചിലപ്പോൾ അടുത്തകാലത്ത് മലയാള സിനിമയിൽ ഉണ്ടാകാനും വഴിയില്ല. അത്രത്തോളം ആരാധകർ ആയിരുന്നു സിനിമക്ക് വേണ്ടി കാത്തിരുന്നത്.

എന്നാൽ സിനിമ പ്രതീക്ഷക്കൊത്ത വിജയം നേടാതെ ഇരുന്നത് ഒരുപാട് ചർച്ചകൾക്ക് വഴി ഒരുക്കിയിരുന്നു. ഒരുപാട് ചർച്ചകളും സോഷ്യൽ മീഡിയ പ്രഹസനകൾക്കും ഒത്ത വഴിവെച്ചിരുന്നു. ഇപ്പോളിതാ ലാലേട്ടന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ ലാലേട്ടൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി തന്നെ മാറിയിരിക്കുകയാണ് . എന്തെന്നാൽ ഇവിടെ മരക്കാർ സിനിമക്ക് നേരെ നടന്ന ഹേറ്റ് ക്യാംപെയ്‌നുകളെ കുറിച്ചുള്ള മറുപടികൾക്കെതിരെയാണ് താരം തന്റെ മറുപടി വ്യക്തമാക്കിയത്.

ലാലേട്ടൻ പറഞ്ഞ വാക്കുകൾ എന്തെന്നാൽ ബ്രോ ഡാഡി എന്ന ഏറ്റവും പുതിയ ലാലേട്ടൻ സിനിമക്ക് വേണ്ടി ഹൈദരാബാദിൽ ആയിരുന്നപ്പോൾ അവിടെയുള്ള സിനിമ ഇന്ഡസ്ട്രിക്ക് അവിടെയുള്ള ആരാധകർ നൽകുന്ന ആരാധന വലുതാണ് എന്നാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. അവിടെ ഒരു സിനിമ ഇറങ്ങുമ്പോൾ അവിടെയുള്ളവർ സിനിമയെ ഒരുപാട് പ്രോത്സാഹിപ്പിക്കുയും ഒരുമിച്ചു നിൽക്കുകയും ചെയ്യുമെന്നനും എന്നാൽ ഇവിടെ അങ്ങനെ ഇല്ല എന്നും താരം തുറന്നടിച്ചു. കൂടെ അവിടെയുള്ള ആൾക്കാർക്ക് ഇന്ഡസ്ട്രിയോട് ബഹുമാനം ഉണ്ടെന്നും താരം വ്യക്തമാക്കി.

എന്നാൽ ഇപ്പോൾ ഈ വാക്കുകൾ വലിയ ചർച്ചകളില്ലേക്ക് വഴി വെച്ചിരിക്കുയാണ് . എന്തെന്നാൽ മരയ്ക്കാർ സിനിമ മലയാളികൾ സ്വീകരിച്ചില്ല എങ്കിലും എത്രയൊക്കെ മലയാള സിനിമകൾ ആണ് ലാലേട്ടന്റെ തന്നെ മലയാളികൾ വിജയിപ്പിച്ചു കൊടുത്തത് എന്നാണ്. ഒരു സിനിമ ആവറേജ് റിവ്യൂ നേടിയപ്പോൾ ഇങ്ങനെ പറഞ്ഞത് ശെരിയായില്ല എന്നാണ് ചിലർ കമന്റ് ചെയ്തത്. എന്നാൽ ലാലേട്ടൻ പറഞ്ഞത് സിനിമയെ മനഃപൂർവം തകർക്കാൻ ശ്രമിക്കുന്നവരെ കുറിച്ചായിരുന്നു. എന്തായാലും ഇപ്പോൾ സംഭവം വളരെ അധികം ചർച്ച ആയി മാറിയിരിക്കുകയാണ്.