അദ്ദേഹം എന്നോട് ചോദിച്ചു. നമ്മൾ തമ്മിൽ നേരത്തെ വർക് ചെയ്തിട്ടില്ലലോ എന്ന്? ലാലേട്ടനെയും മമ്മുക്കയെയും പറ്റി പ്രമുഖ സംവിധായകൻ.


മലയാള സിനിമയുടെ നേടും തൂണുകൾ ആണ് മമ്മുക്കയും ലാലേട്ടനും മികച്ച സിനിമകൾ സമ്മാനിക്കുവാൻ എന്നും തയ്യാറായിട്ടുള്ള ഇരുവരും മലയാള സിനിമയുടെ തന്നെ അഭിമാനങ്ങൾ ആണെന്ന് പറയുവാൻ ഒരു മലയാളിക്കും മടി ഉണ്ടാകില്ല. അത്രത്തോളം നല്ല കഥാപത്രങ്ങളും സിനിമകളും സമ്മാനിക്കുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുള്ളവരാണ് ഇവർ. മറ്റുള്ള താരങ്ങൾക്ക് അസൂയയോടെ നോക്കുവാൻ മാത്രം പറ്റുന്ന കഥാപത്രങ്ങൾ വരെ അനായാസം താനങ്ങളുടെ കരിയറിൽ ചെയ്തു വെച്ചിട്ടുള്ള ഇരുവരും ഒരുപോലെ മലയാളികൾക്ക് പ്രിയപെട്ടവരാണ്.


സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ രണ്ടു പേരും വ്യത്യസ്തരാണ്. മമ്മുക്ക പുതിയ സംവിധായകർക്കും അവസരങ്ങൾ നൽകുന്നുണ്ട് എങ്കിലും ലാലേട്ടൻ കുറച്ചും കൂടെ ശ്രദ്ധ തന്റെ സിനിമയിൽ ചെലുത്താറുണ്ട് എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. എങ്കിലും തമ്മിൽ ഏറ്റവും കൂടുതൽ പുതുമുഖ സംവിധായകർക്ക് അവസരങ്ങൾ നൽകിയിട്ടുള്ളത് മമ്മുക്ക തന്നെയാണ് എന്നുള്ളതിൽ ആർക്കും തർക്കവും കാണില്ല. ഇപ്പോളിതാ പ്രമുഖ സംവിധായകൻ മോഹൻ രാജ എന്ന താരം ഇരുവരെയും പറ്റി മാസ്റ്റർ ബിന്നിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ ഏറെ ചർച്ചയായി മാറിയിരിക്കുകയാണ്.


മോഹൻ രാജ പറഞ്ഞത് എന്തെന്നാൽ താൻ ലാലേട്ടനോട് ഒരു ദിവസം കഥപറയുവാൻ ചെന്നപ്പോൾ അദ്ദേഹം നോ പറഞ്ഞതാണ് പറഞ്ഞത്. അതിനു കാരണം ലാലേട്ടൻ പറഞ്ഞത് മോഹൻ രാജയുമായി ലാലേട്ടൻ നേരത്തെ വർക് ചെയ്യാത്തത് കൊണ്ട് തന്നെ താങ്കളുടെ വർക്ക് തനിക്ക് അറിയില്ല എന്നും അതിനാൽ തനിക്ക് സാധിക്കില്ല എന്നുമായിരുന്നു എന്നാണ് താരം പറയുന്നത്. അദേഹഹം വളരെ മാന്യമായി തന്നെയാണ് ആ ഉത്തരം അദ്ദേഹം പറഞ്ഞത് അതിൽ തനിക്ക് ഒരു പ്രേശ്നവും തോന്നിയില്ല എന്നും അദ്ദേഹം പറഞ്ഞത് ശെരിയാണ് എന്നും താരം പറഞ്ഞു.


ഇതേ സമയം തനിക്ക് മമ്മുക്ക ഡേറ്റ് തരുവാൻ തയ്യാറായി എന്നും അദേഹഹത്തെ ഒരു സ്റ്റുഡിയോയിൽ വെച്ചാണ് കണ്ടതെന്നും. അപ്പോൾ സംസാരിച്ചപ്പോൾ കഥയും നിര്മാതാവിനെയും കൊണ്ട് വരൂ നമുക്ക് സംസാരിക്കാം എന്നും മമ്മുക്ക പറഞ്ഞതായും താരം പറഞ്ഞു. എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ടും സംഭവിച്ചില്ല എന്നും പക്ഷെ മമ്മുക്ക പുതിയ ആൾക്കാർക്ക് ഒരു സഹായങ്ങൾ ഒക്കെ ചെയ്ത കൊടുക്കാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

 

Leave a Comment