ആകാശദൂതിന് ശേഷം മനസ്സിനെ ഇത്രയേറെ നൊമ്പരപ്പെടുത്തിയ മറ്റൊരു സിനിമ ഉണ്ടോ


അശോക് ആർ നാഥിന്റെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ ചിത്രം ആണ് മിഴികൾ സാക്ഷി. മോഹൻലാൽ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിൽ സുകുമാരിയും പ്രധാന വേഷം തന്നെ ആണ് കൈകാര്യം ചെയ്തത്. ചിത്രത്തിലെ സുകുമാരിയുടെ അഭിനയത്തിന് പ്രത്യേക പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. നെടുമുടി വേണു, വിനീത്, മാള അരവിന്ദൻ, മനോജ് കെ ജയൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ സിനി ഫൈലിൽ അനന്ദു അനന്ദു എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുനന്ത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മിഴികൾ സാക്ഷി ഇ സിനിമ ഹിറ്റ് ആണോ തിയറ്ററിൽ ഓടിയോ എന്നു അറിയില്ല. മലയാളത്തിൽ ഇറങ്ങിയതിൽ വെച്ചു ആകാശദൂത് സിനിമയിക് ശേഷം മനസ്സിനെ ഇത്രയും ഇമോഷണൽ ആയി ടച്ച് ചെയ്ത സിനിമ വേറെ കാണില്ല.

സുകുമാരി അമ്മയുടെ അഭിനയം. ഹാർഡ് ടച്ച്. ലാലേട്ടൻ ആണ് നായകൻ എകിലും സിനിമ മുഴുവൻ കൊണ്ട് പോകുന്നത് സുകുമാരി അമ്മ ആണ് പക്ഷേ സിനിമയുടെ ക്‌ളൈമാക്സ് എന്തോ ഇഷ്ടം ആയില്ല ഇമോഷണൽ ഏൻഡ് ആണ് എകിലും പാട്ട്. അമ്മേ നീ ഒരു ദേവലയം.. നന്മകൾ പൂവിട്ടു പുജിക്കും ആലയം ദേവാലയം കണ്ണ് തുറക്കാത്ത ദൈവത്തിന്റെ മുൻപിൽ തന്നെ ആ അമ്മ. എല്ലാം നഷ്ടം ആയി. ഇരിക്കുന്ന സീൻ എന്നുമാണ് പോസ്റ്റ്.

നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇവിടെ അടുത്ത് മുഖത്തല അമ്പലത്തിൽ വെച്ചായിരുന്നു ഷൂട്ടിംഗ്. തീയേറ്ററിൽ ഫ്ലോപ്പ് ആയിരുന്നു, പ്രൊഡ്യൂസർ വേണ്ട രീതിയിൽ പരസ്യം ചെയ്തില്ല, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു ആരാധകരിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്.