ഒരു കാലത്തെ യുവതലമുറയുടെ ഹരമായിരുന്നു ഈ പരുപാടി


ഒരു കാലത്ത് ആൽബം സോങ്ങുകൾക്ക് യുവതലമുറയുടെ ഇടയിൽ വലിയ സ്വീകാര്യത ആയതുറന്നു ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ മിസ്റ്റ് എന്ന പരിപാടിക്ക് ഒക്കെ നിരവധി ആരാധകർ ആയിരുന്നു ഉണ്ടായിരുന്നത്. ഈ പരുപാടി തുടങ്ങുന്നതിനായി കാത്തിരുന്ന യുവാക്കളുടെ കാലം ഉണ്ടായിരുന്നു. എന്നാൽ കുറച്ച് കാലം കഴിഞ്ഞതോടെ ഈ പരുപാടി ടെലിവിഷനിൽ നിന്ന് അപ്രത്യകം ആയിരുന്നു. പരുപാടി അവതരിപ്പിച്ചിരുന്ന ആരാധികയ്ക്കും വലിയ ആരാധകർ ആയിരുന്നു ഉണ്ടായിരുന്നത്.

ഇപ്പോഴിതാ ഈ ആരാധികയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എൽദോസ് മാത്യു എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പണ്ട്. സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന ടൈമിൽ ഈ ചേച്ചിയെ കാണാൻ മാത്രം ഏഷ്യാനെറ്റ്‌ പ്ലസ് കണ്ട ഒരു കാലം ഉണ്ടായിരുന്നു എന്നുമാണ് പോസ്റ്റ്. നിരവധി പേരാണ് തങ്ങളുടെ പഴയകാല ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

എനിക്കു മിസ്റ്റ് അവതരിപ്പിച്ചിരുന്ന കരുൺ അവരെ ഇഷ്ടം ആയിരുന്നു, അതെക്കെ എവിടെ ആണോ ആവോ, പാവം ഒരു ചേട്ടൻ, കൈരളിയിൽ ആ സമയത്ത് നൊസ്റ്റാൾജിയ എന്നൊരു പ്രോഗ്രാം ഉണ്ടായിരുന്നു ആംഗറിന്റെ പേര് മറന്ന് പോയി, മിസ്റ്റ് ചെയ്തിരുന്ന വീണ  തിലകൻ സജീവ രാഷ്രീയ പ്രവർത്തനവുമായി തിരുവനന്തപുരം ജില്ലയിലുണ്ട്. കഴിഞ്ഞ തവണ വട്ടിയൂർക്കാവ്  യു ഡി എഫ് സ്ഥാനാർഥി ആയിരുന്നു. സവാരിയ ചെയ്തിരുന്ന താര ഒരു ലണ്ടനിൽ ഐ ടി കമ്പനിയിൽ ആയിരുന്നു. ഇപ്പൊ ദുബായിലുണ്ട്.

ബാക്ക് ടു ബാക്ക് ചെയ്തിരുന്ന കരുൺ ഇപ്പോൾ കൊച്ചിയിലുണ്ട്. ഇടയ്ക്ക് ഏഷ്യാനെറ്റിൽ ബിഗ് ബോസ് ലൈവ് ചെയ്തിരുന്നു. സിന്ദിയ ലാവിൻ ഇപ്പോഴും ടി വി യിൽ സജീവമാണ്. ആരോ ചെയ്തിരുന്ന ഐശ്വര്യ ജയചന്ദ്രൻ റേഡിയോ ജോക്കിയായി ബഹറിൻ ഉണ്ടായിരുന്നു. ഇപ്പോൾ അബുദാബിയിലുണ്ട്. ഹൃദയരാഗം ചെയ്തിരുന്ന ആശ മേനോൻ ദുബായിൽ കുടുംബ സമേതം താമസിക്കുന്നു. പാട്ട് പഠിപ്പിക്കലാണ് മുഖ്യ ജോലി.

പണ്ട് കൈരളി ചാനലിലെ ഹലോ ഗുഡ് ഈവെനിംഗ് പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകനായിരുന്നു ഞാൻ. പുതിയ പാട്ടുകൾ കാണുക ഒപ്പം വായ്നോട്ടവും ഇവയായിരുന്നു പ്രധാന ലക്ഷ്യം. ടെസ്സ, മരിയ, അന്ന, ശാലിനി അങ്ങനെ കുറേ സുന്ദരിമാർ ഉണ്ടായിരുന്നു. ടെസ്സ മാത്രം പിന്നെ സിനിമയിലും സീരിയലിലും ഒക്കെ വന്നു. മറ്റുള്ളവരൊക്കെ എവിടെ പോയോ എന്തോ? മരിയ ന്യൂസിലൻഡിൽ പഠിക്കാൻ പോവുകയാണ് എന്ന് പറഞ്ഞ് പോയതാണ്. പിന്നെ എവിടേയും കണ്ടിട്ടില്ല തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.