അവസരങ്ങൾ കുറഞ്ഞതോടെ അത്തരം ചിത്രങ്ങളുടെ ഭാഗമാകാൻ ധൈര്യം കാണിച്ച നടി


മിനു മോഹൻ എന്ന അഭിനേത്രിയെ കുറിച്ച് മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റ്  ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എസ് പി ഹരി എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മിനു മോഹൻ പദ്മരാജൻ്റെ മൂന്നാം പക്കം’ , ‘അമ്പാടി തന്നിലൊരുണ്ണി’ അടക്കം പത്തോളം ചിത്രങ്ങളിൽ ഉപനായിക വേഷം ചെയ്ത്.

നിഷ്ക്കളങ്കമായ മുഖവും, നല്ല അഭിനയവുമായി ശ്രദ്ധിക്കപ്പെട്ട നടിയാണ് മിനു മോഹൻ. പിന്നീട് നല്ല റോളുകൾ ലഭിക്കാത്ത കാരണം ആയിരിക്കും, എൺപതുകളുടെ അവസാനത്തിലെ ബിഗ്രേഡ് ചിത്രങ്ങളുടെ കുത്തൊഴുക്ക് കാലത്ത് ചില ബിഗ്രേഡ് സിനിമകളിൽ ബിറ്റ് രംഗങ്ങളിൽ പ്രത്യക്ഷപെട്ടു. മെയിൻ സ്ട്രീമിൽ നിന്നും ചെന്ന് അത്തരം ചിത്രങ്ങൾ ചെയ്യാൻ ധൈര്യം കാണിച്ച അപൂർവം നടിമാരിൽ ഒരാളാണ് മിനു മോഹൻ.

കുറെ വര്ഷങ്ങള്ക്കു ശേഷം ഇംഗ്ലീഷ്-മലയാളം ബിഗ്രേഡ് ചിത്രങ്ങളുടെ കാലത്തു ഇറങ്ങിയ ക്രൈം ടൈം എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് കണ്ടിട്ടില്ല എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്. മുംതാസ് ബീഗം എന്നാണ് ശെരിയായ പേര്. സിനിമയിൽ ചേരുന്ന സമയം പേര് മാറ്റി.

മോഹൻ രണ്ടാനഛൻ ആണ്. പിടികിട്ടാപുള്ളി, കരിനാഗം ചിത്രങ്ങളിലാണ് ഗ്ലാമർ വേഷം ബാക്കി എല്ലാം നല്ല റോളുകൾ ആയിരുന്നു, നമ്മൾ ഒരു മോറൽ ഹൈ ഗ്രൗണ്ട് ൽ നിന്ന് വിചാരിക്കുന്നതല്ലേ അവർ ചെയ്‌തത്‌ മോശം എന്ന് ? ഒൺലി ഫാൻസ്‌ സെലിബ്രിറ്റികൾ മില്ലിയൻസ് ഉണ്ടാക്കി സ്റ്റാർ ആയി നടക്കുന്നു, വൈശാലിയിലെ പാറ വീണു മരിക്കുന്ന വൈശാലിയുടെ തോഴിമാറിൽ ഒരാൾ അല്ലെ തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.