മിന്നൽ മുരളി സിനിമ ആരാധകർക്ക് ഒരുക്കിവെക്കുന്ന മറ്റൊരു സർപ്രൈസ്.

മലയാള സിനിമ കാത്തിരിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മിന്നൽ മുരളി. മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ ഹീറോ സിനിമ എന്ന ലേബലിൽ എത്തുന്ന സിനിമ മലയാളികൾക്ക് നൽകുന്ന കാത്തിരിപ്പ് ചില്ലറയല്ല. അത്രത്തോളം ആവേശത്തോടെയാണ് മലയാളി സിനിമ ആരാധകർ മിന്നൽ മുരളി എന്ന സിനിമക്ക് വേണ്ടി കാത്തിരിക്കുന്നത്. പാൻ ഇന്ത്യൻ ലെവലിൽ ചിലപ്പോൾ ചർച്ച ചെയ്യപ്പെട്ടേക്കാവുന്ന സിനിമ എല്ലാ ഭാഷകളിലും റിലീസിനൊരുങ്ങുന്നുണ്ട്. തിയറ്ററുകളിൽ പ്ലാൻ ചെയ്ത സിനിമ അവസാനം ഓ ടി ടിയിലാണ് റിലീസ് ചെയ്യുന്നത്.

സിനിമയുടെ ടീസറും മറ്റും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. വലിയ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ. ഓ ടി ടി ഇറങ്ങുന്നതിൽ ചെറിയ വിഷമം ആരാധകർക്കുണ്ടെങ്കിലും മിന്നൽ മുരളി എന്ന സിനിമയുടെ കാത്തിരിപ്പിനു ഒട്ടും കുറവ് വരുന്നില്ല എന്നതാണ് സത്യം. സിനിമയുടെ മറ്റു വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തു വിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ആദ്യമായി മിന്നൽ മുരളിയുടെ വിശേഷങ്ങളുമായി ടോവിനോ ആരാധകർക്ക് മുൻപിൽ എത്തുകയാണ്.

അവതാരികയുടെ ആദ്യത്തെ ചോദ്യം സിനിമയിലെ നായികയെ കുറിച്ചായിരുന്നു. സിനിമയുടെ ടീസറും മറ്റും പുറത്തിറങ്ങി എങ്കിലും സിനിമയിലെ നായികാ ആരാണെന്നു ഇതുവരെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നില്ല. എന്നാൽ ആ ചോദ്യത്തിന് ഇപ്പോൾ ടോവിനോ മറുപടി പറഞ്ഞിരിക്കുകയാണ്. ഫെമിന ജോണ് എന്ന താരമാണ് സിനിമയിൽ നായികാ വേഷം ചെയ്യുന്നത് എന്നാണ് ടോവിനോ തുറന്നു പറഞ്ഞിരിക്കുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ എനിക്ക് നായികയെ പറ്റിപുറത്തുവിടുവാൻ സാധിക്കില്ല എന്നും ടോവിനോ വ്യക്തമാക്കി.

ബ്രൂസ് ലീ ബിജി എന്ന കഥാപത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത് എന്നും ടോവിനോ വ്യക്തമാക്കി.ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് താരം വ്യക്തമാക്കിയത്  എന്തായാലും സിനിമയിലെ ആക്ഷൻ രംഗങ്ങൾ ഒക്കെ തന്നെയും വലിയ പ്രതീക്ഷകൾ ആണ് സിനിമക്ക് നൽകുന്നത്. കാരണം ഹോളിവുഡ് ആക്ഷൻ സംഘട്ടന രംഗങ്ങൾ ചെയ്യുന്ന ഫൈറ്റ് മാസ്റ്റർ ആണ് സിനിമക്ക് ആക്ഷൻ രംഗങ്ങൽ ഒരുക്കുന്നത്. എല്ലാത്തിനും മുകളിൽ ബേസിൽ ജോസെഫ് എന്ന സംവിധായകനിലാണ് ആരാധകരുടെ പ്രതീക്ഷകളേറെ. ആദ്യ രണ്ടു സിനിമയും മികച്ചതാക്കിയ ബേസിൽ മൂന്നാമത്തെ ചിത്രവും വളരെ മനോഹരമാക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.