മിന്നൽ മുരളിയിലെ ഈ രംഗത്തിൽ ശബ്ദം നിങ്ങൾ ശ്രദ്ധിച്ചോ?

മലയാള സിനിമ ആരാധകർ ഏറെ കാത്തിരുന്ന ഒരു സിനിമ ആയിരുന്നു മിന്നൽ മുരളി എന്ന സിനിമ. വെറുമൊരു മലയാള സിനിമ എന്നതിലുപരി ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു ഓരോ മലയാളിക്കും മിന്നൽ മുരളി എന്ന സിനിമക്ക് വേണ്ടി കാത്തിരിക്കുവാൻ. ആദ്യം തന്നെ ഒരു സൂപ്പർ ഹീറോ സിനിമ എന്ന ലേബൽ തന്നെയാണ് മിന്നൽ മുരളിക്ക് ഇത്രയധികം ഹൈപ്പ് നൽകിയത്. മലയാളത്തിൽ ആദ്യം തന്നെ ഒരു സൂപ്പർ ഹീറോ സിനിമ വരുന്നു എന്ന് പറയുന്നത് വലിയ സ്വീകരണം ആയിരുന്നു സിനിമക്ക് ലഭിച്ചത്. അതിന്റെ ഒപ്പം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ എന്നതും മിന്നൽ മുരളിക്ക് വലിയ ഹൈപ് തന്നെ നൽകിയിരുന്നു.


ടോവിനോ നായകനായ സിനിമയിൽ ഫെമിന ആണ് നായികയായി എത്തിയത്. ഗുരു സോമസുന്ദരം മറ്റൊരു കഥാപത്രത്തെ അവതരിപ്പിച്ചപ്പോൾ മലയാളി സിനിമ ആരാധകർക്ക് ലഭിച്ചത് ഏറ്റവും മികച്ച ഒരു സിനിമ തന്നെ ആയിരുന്നു. കോമഡി രംഗങ്ങളാലും സമ്പന്നമായ സിനിമ ആരാധകരെ തൃപ്തിപെടുത്തി എന്നതിൽ ഒരു സംശയവുമില്ല. സിനിമയിൽ അഭിനയിച്ചിരിക്കുന്ന എല്ലാ കഥാപത്രങ്ങളും മികച്ച അഭിനയം തന്നെ കാഴ്ചവെച്ചിരുന്നു. അപ്പോഴാണ്‌ ഇന്ന് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ചർച്ചയയി മാറിയത്.


ഇതിൽ ആർക്കും അറിയാത്ത ഒരു കാര്യം എന്തെന്നാൽ മലയാള സിനിമയിലെ മറ്റൊരു നായികയായ ഐശ്വര്യ ലക്ഷ്മി ഈ സിനിമയിൽ ഒരു ഭാഗം ആയിരുന്നു എന്ന വാർത്തയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ സിനിമയിൽ ഐശ്വര്യയെ കണ്ടിലല്ലോ എന്നു പറയുകയാണെങ്കിൽ അതിൽ താരം അഭിനയിച്ചിരിക്കുകയല്ല. അതിൽ ഒരു കഥാപത്രത്തിനു ശബ്ദം നൽകിയാണ് ഐശ്വര്യ സിനിമയിൽ ഒരു ഭാഗം ആയിരിക്കുന്നത്.


സിനിമയുടെ തുടക്കത്തിൽ ഒരു കുട്ടി മിന്നൽ അടിച്ചാൽ എന്തു സംഭവിക്കും എന്നു ടീച്ചറോട് സംശയം ചോദിക്കുന്ന ഒരു രംഗം സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ ചെറിയ കുട്ടിക്ക് ആയിരുന്നു ഐശ്വര്യ ശബ്ദം നൽകിയത്. ഈ വിവരം താരം തന്നെ ക്ലബ് എഫ് എം നു നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം വെളിപ്പെടുത്തിയത്. ഒരു കൊച്ചു കുട്ടിക്ക് ഐശ്വര്യ ശബ്ദം നൽകിയ വാർത്ത ആരാധകരെ ഒന്നു ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ ആ ശബ്ദം കേൾക്കുമ്പോൾ ഒരിക്കലും ഐശ്വര്യ ആണെന്ന് തോന്നിയില്ല എന്നാണ് ആരാധകർ അഭിപ്രായപെടുന്നത്.

Leave a Comment