സന്തോഷത്തിൽ ലേഖയും എംജിയും, ആശംസകൾ നേർന്ന് ആരാധകരും

മലയാളികൾക്ക് ഏറെ പ്രിയങ്കരർ ആയ താരദമ്പതികൾ ആണ് എംജി ശ്രീകുമാറും ലേഖയും. വർഷങ്ങൾ കൊണ്ട് ലീവിങ് റിലേഷനിൽ കഴിഞ്ഞിരുന്ന ഇരുവരും പിന്നീട് വിവാഹിതർ ആക്കുകയായിരുന്നു. ഇപ്പോൾ മുപ്പത്തിയഞ്ച് വർഷങ്ങളിൽ കൂടുതൽ ആയി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഇരുവരും ഇപ്പോഴും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. പലപ്പോഴും പൊതുവേദികളിൽ വെച്ച് പലരും ഇരുവരോടും ചോദിച്ചിട്ടുണ്ട് എന്താണ് ദാമ്പത്യ ജീവിത വിജയത്തിന്റെ രഹസ്യം എന്ന്. അപ്പോഴെല്ലാം എല്ലാ കാര്യങ്ങൾക്കും ഞങ്ങൾക്ക് ഒരു സ്വഭാവം ആണെന്നാണ് ഇരുവരും പറഞ്ഞത്. കഴിഞ്ഞ വര്ഷം ആണ് ലേഖ ശ്രീകുമാർ തന്റെ പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. യൂട്യൂബ് ചാനൽ തുടങ്ങിയതിൽ പിന്നെയാണ് ലേഖയ്ക്കും ആരാധകർ കൂടിയത്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ലേഖ യൂട്യൂബിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ താര ദമ്പതികൾക്ക് എതിരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ഉണ്ടായി. അതിനെല്ലാം മറുപടിയുമായി ലേഖ ശ്രീകുമാറും എത്തിയിരുന്നു.

ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിലെ ഒരു സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് എംജി ശ്രീകുമാർ. തന്റെ ഭാര്യ ലേഖയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. എം ജി ശ്രീകുമാറും ലേഖയും ഒന്നിച്ചുള്ള ചിത്രങ്ങൾ കോർത്തിണക്കി കൊണ്ടുള്ള മനോഹരമായ ഒരു വിഡിയോയും പശ്ചാത്തലത്തിൽ എം ജി തന്നെ ആലപിച്ച ഗാനവുമാണ് താരം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇനിയുമൊരായിരം ജന്മം എന്‍റെ കൂട്ടായി വരാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന തലക്കെട്ടോടെയാണ് എം ജി വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് ലേഖയ്ക്ക് ആശംസകളുമായി എത്തിയത്.

നിങ്ങളുടെ സ്നേഹം കാണുമ്പോ അസൂയ തോന്നുന്നു.. ഒപ്പം ഒരുപാട് ഇഷ്ടവും.. എന്നും എപ്പോഴും ഈ അനുഗ്രഹം ഉണ്ടാവട്ടെ, സ്നേഹം കടലാസിലെ കരാറല്ല. അത് ഒന്നും പ്രതീക്ഷിക്കാതെ പരസ്പരം സ്നേഹിക്കുന്ന രണ്ടാത്മാക്കളുടെ ഒന്നാകലാണ്. അവിടെ ഈശ്വരനു० പ്രകൃതിയും കൂട്ടു വരു० .നിങ്ങൾക്ക് ആ അനുഗ്രഹം വേണ്ടുവോളം ഉണ്ട്. എല്ലാ ആശ०സകളു०, ഒരായിരം ജന്മം കൂടി ഒന്നിക്കണമെന്ന ആഗ്രഹം സഫലമാകാൻ ജഗദീശ്വരൻ അനുഗ്രഹവർഷം ചൊരിയട്ടെ. മോഫിയ പർവീൺമാരുടെ ജീവൻ ബലി കൊടുക്കുന്നവർ ഈ സ്നേഹം കണ്ടു കണ്ടുപഠിക്കണം, ഈ സ്നേഹം എല്ലാ ജന്മങ്ങളിലും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. നിങ്ങളെ കാണുമ്പോൾ തന്നെ സന്തോഷം തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന്റെ പോസ്റ്റിനു ലഭിക്കുന്നത്.