ഉന്നം തെറ്റാതെ വെടിവെക്കാൻ പഠിച്ച് എം.ജി ശ്രീകുമാർ

മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായകൻ ആണ് എം.ജി ശ്രീകുമാർ, ചിരിക്കുടുക്ക’ ഗായകന്‍ എംജി ശ്രീകുമാറിന്റെ ചിരിയ്ക്ക് ആരാധകരിട്ട പേരുകളിലൊന്നാണ്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച പല ഹിറ്റ് പാട്ടുകള്‍ പാടി കൊണ്ടാണ് ശ്രീകുമാര്‍ ജനഹൃദയങ്ങള്‍ കീഴടക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രമുഖനായ ഗായകനായി അദ്ദേഹം മാറി. തന്റെ കരിയറിലും ജീവിതത്തിലും വഴിത്തിരിവായ സിനിമ ‘ചിത്രം’ ആണെന്ന് താരം പറഞ്ഞിട്ടുണ്ട്, സോഷ്യൽ മീഡിയയിൽ സജീവമായ എം ജി ശ്രീകുമാറിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ താരത്തിന്റേതായി പുറത്ത് വന്ന പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് താരം പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗൺ ഷൂട്ടിങ് പഠിക്കുന്നതിന്റെ വീഡിയോ ആണ് താരം പുതിയതായി പങ്കുവെച്ചിരിക്കുന്നത്. ആലപ്പുഴ റൈഫിൾ ക്ലബിൽ അംഗമായ താരം പരിശീലനത്തിന് അവിടെ പോകുന്നത് ഉൾപ്പെടെയുള്ള വിവിധ രംഗങ്ങൾ കോർത്തിണക്കിയാണ് വീഡിയോ ചെയ്തിരിക്കുന്നത്, വളരെ പെട്ടെന്നാണ് താരത്തിന്റെ ഈ വീഡിയോ ശ്രദ്ധ നേടിയത്. റൈഫിൾ ക്ലബിലെ സെക്രട്ടറിയേയും മറ്റു ജീവനക്കാരെയും താരം വീഡിയോ വഴി പരിചയപ്പെടുത്തുന്നുണ്ട്.

എം.ജി ശ്രീകുമാറിന്റെയും ഭാര്യ ലേഖയുടെയും പ്രണയവും വിവാഹവും എല്ലാം നേരത്തെ തുറന്നു പറഞ്ഞിട്ടുള്ളത്, 2000 ലാണ് എംജിയും ലേഖയും വിവാഹിതരാകുന്നത്. 14 വര്‍ഷത്തെ ലിവിങ് ടുഗദറിന് ശേഷമാണ് വിവാഹിതരാവുന്നത്. മാത്യക ദമ്പതികളെന്നാണ് ഇവരെ അറിയപ്പെടുന്നത്. ജീവിതത്തില്‍ എപ്പോഴും എംജി ലേഖയും ഒന്നിച്ചാണ്. അന്നത്തെ പ്രണയം ഇന്നും അതുപോലെയുണ്ട്. നേരത്തെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ ഇവരുടെ സ്‌നേഹത്തിന്റേയും അടുപ്പത്തിന്റേയും രഹസ്യം എംജി വെളിപ്പെടുത്തിയിരുന്നു.

ഇന്നുവരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്‌നവും ഉണ്ടാവുകയും ഇല്ലെന്നും മുന്‍പ് ഒരിക്കല്‍ എംജി പറഞ്ഞിരുന്നു. കാരണവും അന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തില്‍ ഞാനും, എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവള്‍ ചെയ്തു തരുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമുള്ളത് ഞാനും എന്നാണ് തന്റെ ദാമ്പത്യത്തെക്കുറിച്ച് എം.ജി പറഞ്ഞിട്ടുള്ളത്.