വാർത്തകളിൽ കൂടിയാണ് ഞാനും ആ വാർത്ത അറിയുന്നത്

ഗായകൻ എം ജി ശ്രീകുമാറിന്റെയും ലേഖയെയും അറിയാത്ത മലയാളികൾ വളരെ കുറവാണ് എന്ന് തന്നെ പറയാം. വർഷങ്ങൾ കൊണ്ട് ലീവിങ് റിലേഷനിൽ കഴിഞ്ഞിരുന്ന ഇരുവരും പിന്നീട് വിവാഹിതർ ആക്കുകയായിരുന്നു. ഇപ്പോൾ മുപ്പത്തിയഞ്ച് വർഷങ്ങളിൽ കൂടുതൽ ആയി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ഇരുവരും ഇപ്പോഴും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. പലപ്പോഴും പൊതുവേദികളിൽ വെച്ച് പലരും ഇരുവരോടും ചോദിച്ചിട്ടുണ്ട് എന്താണ് ദാമ്പത്യ ജീവിത വിജയത്തിന്റെ രഹസ്യം എന്ന്. അപ്പോഴെല്ലാം എല്ലാ കാര്യങ്ങൾക്കും ഞങ്ങൾക്ക് ഒരു സ്വഭാവം ആണെന്നാണ് ഇരുവരും പറഞ്ഞത്. കഴിഞ്ഞ വര്ഷം ആണ് ലേഖ ശ്രീകുമാർ തന്റെ പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. യൂട്യൂബ് ചാനൽ തുടങ്ങിയതിൽ പിന്നെയാണ് ലേഖയ്ക്കും ആരാധകർ കൂടിയത്. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ലേഖ യൂട്യൂബിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ താര ദമ്പതികൾക്ക് എതിരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ഉണ്ടായി. അതിനെല്ലാം മറുപടിയുമായി ലേഖ ശ്രീകുമാറും എത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ പേരിൽ പ്രചരിക്കുന്ന ഒരു വാർത്തയോട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് എം ജി ശ്രീകുമാർ. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എംജി ശ്രീകുമാറിനെ നിയമിച്ചേക്കുമെന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഈ വാർത്തകളോട് ആണ് ഇപ്പോൾ എം ജി ശ്രീകുമാർ പ്രതികരിച്ചിരിക്കുന്നത്. ചാനലിൽ വാർത്തകൾ വന്നപ്പോഴാണ് താനും ഈ വിവരം അറിയുന്നത് എന്നും ഈ കാര്യം പറഞ്ഞു ഇത് വരെ ആരും തന്നെ സമീപിച്ചിട്ടില്ല എന്നും സിപിഐഎം ഇങ്ങനെയൊരു തീരുമാനം എടുത്ത കാര്യം താൻ ഇത് വരെ അറിഞ്ഞില്ല്ല എന്നുമാണ് എം ജി ശ്രീകുമാർ പറഞ്ഞിരിക്കുന്നത്. ഈ വാർത്തകൾ വന്നതിനു ശേഷം ചില വിവാദങ്ങളും സംസാരങ്ങളും ഉണ്ടായെന്നും എന്നാൽ താൻ അതൊന്നും അറിഞ്ഞ കാര്യം അല്ലെന്നും താരം പറഞ്ഞു.

കേട്ട് കേൾവി മാത്രമുള്ള കാര്യങ്ങളോട് ഇപ്പോൾ തനിക്ക് പ്രതികരിക്കാൻ കഴിയില്ല എന്നും ഒരു കലാകാരന്റെ രാഷ്ട്രീയം നോക്കി അല്ല അദ്ദേഹം അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ആളുകൾ കാണുന്നത് എന്നും വ്യക്തിപരമായ കാര്യങ്ങളും കലയും കൂട്ടി കുഴക്കരുത് എന്നും എം ജി ശ്രീകുമാർ പ്രതികരിച്ചു.