മേതിൽ ദേവികയുടെ അറിവില്ലാതെ സംഭവിച്ച കാര്യം, മുന്നറിയിപ്പുമായി താരം

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ വാർത്തകളിലെ പ്രധാന ചർച്ച വിഷയം ആയിരുന്നു മേതിൽ ദേവികയും മുകേഷും. സരിതയെ വിവാഹം കഴിച്ച മുകേഷ് വർഷങ്ങൾക്ക് ശേഷം ആ ബന്ധം വേർപെടുത്തിയിട്ടാണ് പ്രശസ്ത നർത്തകി മേതിൽ ദേവികയെ വിവാഹം കഴിച്ചത്. ഇരുവരും സമാധാന പൂർണ്ണമായ ദാമ്പത്യ ജീവിതം നയിച്ച് വരുകയായിരുന്നു. എന്നാൽ എട്ടു വർഷത്തെ ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിക്കുന്നു എന്ന് അറിഞ്ഞതോടെ വീണ്ടും മുകേഷ് വാർത്ത കോളങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ്.

വിവാഹമോചന വാർത്ത ശരിയായെന്നു പറഞ്ഞു മേതിൽ ദേവിക കൂടി രംഗത്ത് വന്നതോടെ ഇരുവരെയും കുറിച്ച് പല കഥകളും പ്രചരിച്ചിരുന്നു. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ എല്ലാം തെറ്റാണെന്നും മുകേഷ് ഇപ്പോഴും തന്റെ ഭർത്താവ് തന്നെ ആണെന്നും നിയമപരമായി ബന്ധം വേർപെടും വരെ അദ്ദേഹം തന്റെ ഭർത്താവ് തന്നെ ആണെന്നും ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നുമാണ് മേതിൽ ദേവിക പ്രതികരിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള അധികം കാര്യങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ല. തന്റെ നൃത്തവിഡിയോകളും മറ്റുമാണ് താരം അധികം പങ്കുവെക്കാറുള്ളത്. എന്നാൽ ഇപ്പോഴിതാ മേതിൽ ദേവികയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരോ ഹാക്ക് ചെയ്തിരിക്കുന്നു. മേതിൽ ദേവിക തന്നെ ആണ് ഈ കാര്യം തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നതും. തന്റെ ഫേസ്ബുക് പേജ് ആണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് മേതിൽ ദേവിക പറഞ്ഞത്. മേതിൽ ദേവിക അറിയാതെ മേതിൽ ദേവികയുടെ ഫേസ്ബുക്കിൽ നിന്നും ലൈവ് പോകുകയും മേതിൽ ദേവിക പങ്കുവെച്ചിരുന്നു വിഡിയോകളും മറ്റും ഡിലീറ്റ്  ചെയ്യുകയും ചെയ്തിരിക്കുകയാണ്.

പല സെലിബ്രിറ്റികളും ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോയിട്ടുണ്ട്. പക്ഷെ ഇത്തരമൊരു നീക്കം വളരെ വിചിത്രമാണ്. ആര്‍ക്കെങ്കിലും തന്റെ പേജിൽ നിന്നും എന്തെങ്കിലും തരത്തിൽ ഉള്ള മെസ്സേജുകൾ വരുകയാണെങ്കിൽ തന്നെ ഉറപ്പായും അറിയിക്കണം എന്നും പേജ് ഇപ്പോഴും ഹാക്ക് ചെയ്യപെട്ടിരിക്കുകയാണെന്നും അത് വീണ്ടെടുക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് താരം ഒരു കുറിപ്പിൽ കൂടി ആരാധകരെ അറിയിച്ചിരിക്കുന്നത്. നിരവധി ഫോള്ളോവെഴ്‌സ് ആയിരുന്നു മേതിൽ ദേവികയുടെ ഫേസ്ബുക്കിൽ ഉണ്ടായിരുന്നത്. താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടുന്നത് ഇപ്പോൾ സ്വാഭാവികമായി നടക്കുന്ന കാര്യങ്ങൾ ആണ്. പലരും ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്ത് വരുന്നതും പതിവ് ആണ്.

Leave a Comment