സിനിമയിൽ നിന്നും അവസരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷയിലാണ് ലോൺ എടുത്ത് മേരി വീട് വെച്ചത്


എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ആക്ഷൻ ഹീറോ ബിജു .നിവിൻ പോളിയാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് .നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.2016 ഫെബ്രുവരി 4ന് ചിത്രം പ്രദർശനത്തിനെത്തി. നിരവധി പുതുമുഖങ്ങൾ അഭിനയിച്ച ചിത്രം കൂടി ആയിരുന്നു ഇത്, നിരവധി താരങ്ങൾക്ക് ഈ ചിത്രത്തിൽ കൂടി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു, ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് എരമല്ലൂർ സ്വദേശിനിയായ മേരി, ‘ഒന്നു പോ സാറേ’’, ഈ ഒരൊറ്റ ഡയലോഗുകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് എരമല്ലൂർ സ്വദേശിനിയായ മേരി,

നിരവധി സിനിമകളിൽ മേരി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു, എന്നാൽ കോവിഡ് കാലം മേരിക്ക് ദുരിതകാലമായിരുന്നു. കോവിഡ് തീർത്ത പ്രതിസന്ധി മേരിയുടെ ചിരി മായ്ച്ചിരിക്കുകയാണ്. സിനിമയിലെ ഭാഗ്യം കൈവിട്ടതോടെയാണ് ജീവിക്കാൻ ഭാഗ്യക്കുറിയുമായി മേരി ജോലിക്കിറങ്ങി. മേരി ലോട്ടറി വിൽപ്പന നടത്തുന്നത് ചേർത്തല അരൂർ ദേശീയപാതയ്ക്ക് സമീപമാണ്, സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിച്ച് മേരി പുതിയ വീട് വയ്ക്കാൻ ജില്ലാ സഹകരണ ബാങ്കിൽ നിന്നും മേരി ലോൺ എടുക്കുന്നത്.

സിനിമ കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി. ഇപ്പോൾ ജപ്തി നോട്ടീസുമെത്തി. സിനിമാക്കാരാരും തന്നെ വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോർത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്ന് മേരി പറഞ്ഞു.മേരി താമസിക്കുന്നത് ആലപ്പുഴ എഴുപുന്ന ചാണിയിൽ ലക്ഷംവീട് കോളനി വീട്ടിലാണ്, മേരി തൊഴിലുറപ്പ് ജോലിക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് ആക്‌ഷൻ ഹീറോ ബിജുവിൽ അവസരം ലഭിക്കുന്നത്, മേരിയുടെ മകളുടെ വിവാഹം കഴിഞ്ഞതാണ്, മകന് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്സിനിമയിൽ എന്തെങ്കിലും ഒരു വേഷവുമായി ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയോടെയാണ് മേരി ഇപ്പോൾ കഴിയുന്നത്. സ്വന്തം കഴിവും പ്രയത്നവും കൊണ്ടാണ് മുപ്പത്തിയഞ്ച് സിനിമകളിൽ മേരിക്ക് അഭിനയിക്കാൻ കഴിഞ്ഞത്. ആക്‌ഷൻ ഹീറോ ബിജു കഴിഞ്ഞ് ഒരുപാട് പരസ്യങ്ങളും മേരി ചെയ്തിട്ടുണ്ട്.